2 വയസ്സുമുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് വാക്‌സിൻ അനുമതി, അതിശക്തമായ മഴ കനത്ത ജാഗ്രത

രാജ്യത്ത് കുട്ടികൾക്കുള്ള വാക്‌സിൻ വിതരണത്തിന് അനുമതിയായി. അടിയന്തിര ഉപയോഗത്തിനുള്ള കോവാക്‌സിൻ ആണ് ലഭ്യമാകുന്നത്.2 വയസ്സ് മുതൽ 18വയസ്സ് വരെയുള്ളവർക്കാണ് ഇപ്പോൾ വാക്‌സിൻ നൽകാൻ അനുമതി ലഭിച്ചത്. കുട്ടികളിൽ അനുമതി നൽകിയിട്ടുള്ള രണ്ടാമത്തെ വാക്‌സിൻ ആണിത്. പെട്ടന്ന് തന്നെ ഇതിന്റെ വിതരണം തുടങ്ങുമെന്നാണ് പ്രതീക്ഷ.

സംസ്ഥാനത്ത് APL നീല, വെള്ള റേഷൻ കാർഡുടമകളുടെ പ്രത്യേക ആനുകൂല്യങ്ങൾ വെട്ടിച്ചുരുക്കി. നിലവിൽ അവർക്ക് ലഭിച്ചു കൊണ്ടിരുന്ന 10 കിലോ വീതം സ്പെഷ്യൽ അരിയാണ് കിലോക്ക് 15 രൂപക്ക് ലഭിച്ചിരുന്നത്. ഉത്സവ കാലങ്ങളിൽ ഈ അധിക ധാന്യം ലഭിച്ചിരുന്നു. അതാണ് ഇപ്പോൾ പിൻവലിച്ചിട്ടുള്ളത്. കേന്ദ്ര സർക്കാരിൽ നിന്നും 22രൂപ ക്കു നൽകുന്ന അരിയാണ് 7 രൂപ സബ്സീടി നൽകി വിതരണം ചെയ്തിരുന്നത്. അതാണ് ഇപ്പോൾ സാമ്പത്തിക പ്രതിസന്ധി മൂലം നിർത്തലാക്കിയത്.

സംസ്ഥാനത്ത് മഴ ഇനിയും ശക്തമാകുമെന്ന് മുന്നറിയിപ്പ് വന്നിരിക്കുന്നു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. തൃശൂർ, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലെർട്ടും പ്രഖ്യാപിച്ചിരിക്കുന്നു. ഒക്ടോബർ 15 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൽ നിന്നും വന്നിരിക്കുന്ന മുന്നറിയിപ്പ്. മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത യുള്ള മലയോര ഗ്രാമങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചു. കടലക്രമണം ശക്തമാവാൻ സാധ്യതയുള്ളതിനാൽ അപകട മേഖലയിലുള്ളവർ മുൻകരുതലുകൾ എടുക്കണം. നദികളിലും ജലാശയങ്ങളിലും ഇറങ്ങരുതെന്നും നിർദേശങ്ങൾ ഉണ്ട്.

സഹകരണ ബാങ്കുകൾ വഴി വായ്പഎടുത്തിട്ടുള്ളവർക്ക് നിലവിൽ പലിശയും, കൂട്ടുപലിശയും ആയിട്ട് വളരെ അധികം ബാധ്യത അനുഭവിക്കുന്നവർക്ക് കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഏറ്റവും വലിയ വായ്പ പുനക്രമീകരണ സംവിധാനമാണ് ഇപ്പോൾ സംസ്ഥാന സർക്കാർ സഹകരണ ബാങ്കുകൾ വഴി ഏർപ്പെടുത്തിയിട്ടുള്ളത്. ഒക്ടോബർ 31 വരെയാണ് ഇതിന്റെ ആനുകൂല്യങ്ങൾ നമുക്ക് പ്രയോജനപ്പെടുത്തുന്നതിന് സാധിക്കുകയുള്ളൂ. പലിശയിലും, കൂട്ടു പലിശയിലും ഏറ്റവും കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച ഒറ്റ തവണ തീർപ്പാക്കൽ പദ്ധതി പോലെ ഏറ്റവും വലിയ ആനുകൂല്യങ്ങൾ ആണ് ലഭിക്കാൻ പോകുന്നത്. കൂടുതൽ വിശദ വിവരങ്ങൾക്ക് അടുത്തുള്ള വായ്പയെടുത്തിരിക്കുന്ന ബാങ്കുമായി ബന്ധപ്പെടുക. സഹകരണ ബാങ്കുകളിൽ നിന്നും വിവിധ വായ്പകൾ എടുത്തിട്ടുള്ളവർക്കാണ് ഈ ആനുകൂല്യങ്ങൾ  ലഭിക്കുന്നത്.

Similar Posts