പലപ്പോഴും മൊബൈൽ ഫോൺ വീട്ടിൽ വെക്കാൻ ഒരു സ്റ്റാൻഡില്ലാത്ത ബുദ്ധിമുട്ട് ഉണ്ടാവാറുണ്ട് അല്ലെ? ഒരു മൊബൈൽ സ്റ്റാൻഡ് വാങ്ങിക്കാൻ 200 രൂപയോ അതിലധികമോ വില നൽകേണ്ടിവരും. എന്നാൽ വളരെ എളുപ്പത്തിൽ 20 രൂപയ്ക്ക് വീട്ടിൽ തന്നെ നമുക്കിത് ഉണ്ടാക്കിയെടുക്കാം
ഇതിനായി എടുത്തിരിക്കുന്നത് ഒരു പിവിസി പൈപ്പ്, ഷീറ്റ് ആക്കി മാറ്റി എടുത്തതാണ്. 32 സെന്റീമീറ്റർ ആണ് ഇതിന്റെ നീളം 8 സെന്റീമീറ്റർ ആണ് ഇതിന്റെ വീതി. കൃത്യമായ അളവിൽ ഫോൺ വെക്കേണ്ട രീതിയിൽ ഈ ഷീറ്റിൽ മാർക്ക് ചെയ്ത് എടുക്കുകയാണ് ചെയ്യുന്നത്. മൂന്ന് സെന്റീമീറ്റർ, എട്ട് സെന്റീമീറ്റർ, 10.5 സെന്റീമീറ്റർ, 11 സെന്റീമീറ്റർ എന്നിങ്ങനെയാണ് ഈ ഷീറ്റിൽ മാർക്ക് ചെയ്തിരിക്കുന്നത്.
ഷീറ്റിന്റെ മദ്യഭാഗത്തായി 10.5 സെന്റീമീറ്റർ ഒരു ദ്വാരം ഉണ്ടാക്കുകയാണ് വേണ്ടത്. 2.5 സെന്റീമീറ്റർ ആണ് ഈ ദ്വാരത്തിന്റെ വലിപ്പം. ഈ ദ്വാരം ചാർജർ കേബിൾ അകത്തേക്ക് ഇടുന്നതിനാണ്. നടുവിലുള്ള ദ്വാരവും, 3 സെന്റീമീറ്റർ ഷീറ്റിനറ്റം, ചതുരാകൃതിയിലുള്ള ഭാഗമായും വെട്ടിയെടുത്ത ശേഷം, സാൻഡ് പേപ്പർ ഉപയോഗിച്ച് ഇതിനെ സ്മൂത്ത് ചെയ്തെടുക്കുക.
ഒരു ലൈറ്റർ എടുത്തു മാർക്ക് ചെയ്ത ഭാഗങ്ങളിൽ ചൂടാക്കി ബെൻഡ് ചെയ്യുകയാണ് അടുത്തതായി വേണ്ടത്. ഇങ്ങനെ മൂന്ന് സെന്റീമീറ്റർ ഭാഗം ഒരു ഹോൾഡർ എന്നപോലെ ബെൻഡ് ചെയ്തശേഷം, മധ്യഭാഗവും മുകൾഭാഗവും ഒക്കെ ചൂടാക്കി ബെൻഡ് ചെയ്യുക. ഇങ്ങനെ ബെൻഡ് ചെയ്ത ശേഷം ഫോൺ വച്ച് സ്റ്റാൻഡിലെ ബാലൻസ് ചെക്ക് ചെയ്യുക.
ഈ സ്റ്റാൻഡ് നിലത്ത് ഫിക്സ് ചെയ്ത ശേഷം ബാക്കിയുള്ള ആവശ്യത്തിധികം വരുന്ന ഭാഗങ്ങൾ കട്ട് ചെയ്ത് മാറ്റുക. സാൻഡ് പേപ്പർ കൊണ്ട് ഉരച്ച് സ്മൂത്ത് ചെയ്തു എടുക്കുക. അതിനുശേഷം പെയിന്റ് ചെയ്തു കൊടുക്കുകയാണ് ചെയ്യുന്നത്. വളരെ വിശദമായി ഒരു ചെലവുമില്ലാതെ നമുക്ക് എങ്ങനെ മൊബൈൽ സ്റ്റാൻഡ് ഉണ്ടാക്കിയെടുക്കാം എന്നതിന്റെ കാര്യങ്ങൾ വീഡിയോയിൽ കൊടുത്തിട്ടുണ്ട്. കാണുക