20000 രൂപ ഒറ്റത്തവണ ധനസഹായം, ദേശീയ കുടുംബ ക്ഷേമ പദ്ധതി ഇവർക്കെല്ലാം അപേക്ഷിക്കാം

ഗവൺമെൻറിൻറെ ദേശീയ കുടുംബ ക്ഷേമ പദ്ധതി പ്രകാരം ഇരുപതിനായിരം രൂപ വരെ ഒറ്റത്തവണ ധനസഹായമായി ലഭിക്കുന്ന ഒരു പദ്ധതിയെ കുറിച്ചാണ് താഴെ പറയാൻ പോകുന്നത്. ജനങ്ങൾക്കായി നിരവധി ക്ഷേമ പ്രവർത്തനങ്ങൾ ആണ് ദിനംപ്രതി ഗവൺമെൻറ് നടപ്പിലാക്കി വരുന്നത്. അത്തരത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു പദ്ധതിയുടെ വിശദവിവരങ്ങൾ നമുക്ക് പരിശോധിക്കാം.

ദേശീയ കുടുംബക്ഷേമ പദ്ധതി പ്രകാരം ഒറ്റത്തവണ ധനസഹായമായി ഗവൺമെൻറ് ഇരുപതിനായിരം രൂപ നൽകുന്നുണ്ട്. ഈ ഒരു ധനസഹായത്തിന് ആരെല്ലാമാണ് അർഹരാകുക എന്ന് നമുക്ക് നോക്കാം. കുടുംബത്തിലെ അന്നദാതാവ് അഥവാ കുടുംബനാഥൻ മരണപ്പെടുകയാ ണെങ്കിൽ അവരുടെ ആശ്രിതർക്കായിരിക്കും ഈ തുക ലഭ്യമാകുന്നത്.

ഇതിനോടകം തന്നെ നിരവധി ആളുകളാണ് ഇതിലേക്ക് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. കുടുംബത്തെ സംരക്ഷിച്ചു പോന്ന മുഖ്യ വരുമാന ദായകൻ മരിച്ചുകഴിഞ്ഞാൽ ആണ് ഈ ഒരു തുക അവരെ ആശ്രയിച്ചു കഴിഞ്ഞ കുടുംബാംഗങ്ങൾക്ക് ലഭ്യമാകുന്നത്. 20000 രൂപ ആയിരിക്കും ഒറ്റത്തവണ സഹായം എന്ന രീതിയിൽ ഇവർക്ക് ലഭിക്കുക. അപേക്ഷ സമർപ്പിക്കുന്ന ആളുകൾ ദാരിദ്ര്യരേഖയ്ക്ക് താഴെ ആയിരിക്കണമെന്ന നിബന്ധന ഇതിനുണ്ട്. അതുപോലെ തന്നെ മരിച്ച വ്യക്തിയുടെ പ്രായം 18 വയസ്സിനും 59 വയസ്സിനും ഇടയിൽ ആയിരിക്കുകയും വേണം.

മരിച്ച ആളുടെ ഭാര്യ അല്ലെങ്കിൽ ഭർത്താവ്, പ്രായപൂർത്തിയാകാത്ത മക്കൾ, അവിവാഹിതരായ പെൺമക്കൾ, മരിച്ച വ്യക്തിയെ ആശ്രയിച്ചു കഴിഞ്ഞിരുന്ന അച്ഛനമ്മമാർ എന്നിങ്ങനെ ഏതൊരു അംഗത്തിനും അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നതാണ്. ഈ ഒരു ധന സഹായത്തിന് അപേക്ഷ സമർപ്പിക്കുന്ന സമയത്ത് നമ്മൾ നൽകേണ്ട പ്രധാനപ്പെട്ട രേഖകൾ എന്തൊക്കെയാണെന്ന് നോക്കാം.

അപേക്ഷയോടൊപ്പം അപേക്ഷ സമർപ്പിക്കുന്ന ആളിന്റെയും, മരിച്ച വരുമാന ദാതാവിന്റെയും ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, റേഷൻ കാർഡ്, മരണപ്പെട്ട ആളുടെ വില്ലേജ് ഓഫീസർ അല്ലെങ്കിൽ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ മരണസർട്ടിഫിക്കറ്റ്, പഞ്ചായത്ത് സെക്രട്ടറി യിൽ നിന്നുള്ള സാക്ഷ്യപത്രം എന്നിവ ഹാജരാക്കേണ്ടതുണ്ട്. ഈ ധനസഹായത്തിന് അർഹരായ ആളുകൾ എല്ലാം ഉടൻ തന്നെ ഈ ഒരു പദ്ധതിയുടെ ഭാഗമാകാൻ ശ്രമിക്കുക.

Similar Posts