30 ലക്ഷം രൂപ വരെ സ്വയം തൊഴിൽ തുടങ്ങാൻ വായ്പ ലഭിക്കും, 3 ലക്ഷം രൂപ തിരിച്ചടക്കേണ്ടതില്ല നോർക്ക റൂട്സ്

ഈ കോവിഡ് സാഹചര്യത്തിൽ ഒരുപാട് പേർക്ക് തൊഴിൽ നഷ്ടപ്പെടുകയും അതുപോലെ ബിസിനസ് സംരംഭങ്ങൾ അടച്ചുപൂട്ടുകയും ചെയ്തു. ഈയൊരു സാഹചര്യത്തിലാണ് കേരള സർക്കാരിൻറെ പുതിയ പദ്ധതി രൂപീകരിച്ചിട്ടുള്ളത്. 30 ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്ന ഒരു പദ്ധതിയെക്കുറിച്ച് ആണ് താഴെ പറയുന്നത്. വെറും ആറ് ശതമാനം മുതൽ എട്ട് ശതമാനംവരെയാണ് ഇതിൻറെ പലിശ നിരക്ക്.

മൂന്നുലക്ഷം രൂപവരെ തിരിച്ചടയ്ക്കേണ്ട ആവശ്യമില്ല. ഈ വായ്പ ആർക്കൊക്കെ ലഭിക്കുമെന്നും എന്തൊക്കെയാണ് പ്രത്യേകതകളൊന്നും നമുക്ക് നോക്കാം. ഒ ബി സി, മത ന്യൂനപക്ഷ വിഭാഗത്തിൽപെട്ടവർ, വിദേശത്തുനിന്നും ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികൾ എന്നിവർക്ക് സ്വയംതൊഴിൽ സംരംഭം തുടങ്ങുന്നതിന് സംസ്ഥാന പിന്നോക്ക വികസന കോർപ്പറേഷൻ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

കാർഷിക ഉൽപ്പാദന സേവനമേഖലകളിൽ എല്ലാം ഏതു സംരംഭത്തിനും ആറ് ശതമാനം മുതൽ എട്ട് ശതമാനം വരെ പലിശ നിരക്കിൽ പരമാവധി 30 ലക്ഷം രൂപ വരെ ഈ പദ്ധതി പ്രകാരം വായ്പയായി അനുവദിക്കും.

തിരിച്ചടവ് കാലാവധി 84 മാസം വരെയാണ്. 65 വയസ്സിൽ താഴെയുള്ളവർക്ക് വായ്പക്ക് വേണ്ടി അപേക്ഷിക്കുവാൻ സാധിക്കും. പദ്ധതി അടങ്കലിന് 95 ശതമാനം വരെ വായ്പയായി അനുവദിക്കും. ബാക്കി തുക ഗുണഭോക്താവ് കണ്ടെത്തണം. വായ്പ ലഭിക്കുന്നതിനു മതിയായ ജാമ്യം ഹാജരാകേണ്ടതുണ്ട്. ഈ പദ്ധതി പ്രകാരം എന്തൊക്കെ സംരംഭങ്ങൾ തുടങ്ങാം എന്ന് നോക്കാം.

ഡയറിഫാം, പൗൾട്രി ഫാം, ആടു ഫാം, പുഷ്പകൃഷി, ക്ഷീരോൽപാദനം, സംയോജിതകൃഷി, തേനീച്ച വളർത്തൽ, പച്ചക്കറി കൃഷി, അക്വാകൾച്ചർ, ഹാർഡ് വെയർ ഷോപ്പ്, റസ്റ്റോറൻറ്, ഫർണിച്ചർ ഷോപ്പ്, സാനിറ്ററി ഷോപ്പ്, ബ്യൂട്ടിപാർലർ, ഫിറ്റ്നസ് യൂണിറ്റ്, ഡ്രൈവിംഗ് സ്കൂൾ, ഹോളോ ബ്രിക്സ് യൂണിറ്റ്, ഫുഡ് പ്രോസസിംഗ് യൂണിറ്റ്, റെഡിമെയ്ഡ് ഗാർമെൻറ്സ് യൂണിറ്റ്, ഫ്ളർ മിൽ, ഡ്രൈ ക്ലീനിങ് സെൻറർ, മൊബൈൽ ഫാൻസി സ്റ്റേഷനറി സ്റ്റോർ, മിൽമ ബൂത്ത്, പഴം-പച്ചക്കറി ശാല, ഐസ്ക്രീം പാർലർ, മീറ്റ് സ്റ്റോൾ, ബുക്ക് സ്റ്റോൾ, എഞ്ചിനീയറിംഗ് വർക്ക് ഷോപ്പ്, ടൂറിസം സംരംഭങ്ങൾ തുടങ്ങി വരുമാനദായക മായ ഏതൊരു നിയമാനുസൃത സംരംഭങ്ങൾ ആരംഭിക്കുന്നതിനും, സ്വയംതൊഴിൽ കണ്ടെത്തുന്നതിനും, വാഹനം ലേലം വാങ്ങുന്നതിനും വായ്പ ലഭിക്കും.

ഈയൊരു പദ്ധതി അടങ്കലിന് 15 ശതമാനം മൂലധന സബ്സിഡിയും പരമാവധി മൂന്നു ലക്ഷം രൂപ വരെ വായ്പ തിരിച്ചടവിന്റെ ആദ്യ നാലു വർഷം മൂന്ന് ശതമാനം പലിശ സബ്സിഡിയും നോർക്ക റൂട്ട്സ് അനുവദിക്കുന്നുണ്ട്. ഇതിനുപുറമേ വായ്പ തിരിച്ചടവിൽ വീഴ്ച വരുത്താത്തവർക്ക് ആകെ തിരിച്ചടക്കുന്ന പലിശയുടെ 5% ഗ്രീൻകാർഡ് ആനുകൂല്യമായി കോർപ്പറേഷനും അനുവദിക്കുന്നുണ്ട്.

അനുകൂല്യങ്ങൾ ലഭ്യമാക്കുന്നത് വഴി പലിശസഹിതം മൊത്തം തിരിച്ചടവ് തുക വായ്പ തുകയേക്കാൾ കുറവായിരിക്കും. നോർക്ക-റൂട്ട്സ് ശുപാർശ ചെയ്യുന്ന പ്രവാസികൾക്കാണ് പദ്ധതി പ്രകാരം വായ്പ അനുവദിക്കുക. ഇതിനുവേണ്ടി നോർക്ക റൂട്ട്സിന്റെ   ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.net എന്ന വെബ്സൈറ്റ് സന്ദർശിച്ച് NDPREM എന്ന ലിങ്കിൽ പ്രവേശിച്ചു ഓൺലൈൻ ആയിട്ടാണ് ഇത് രജിസ്റ്റർ ചെയ്യേണ്ടത്.

ഇത് രജിസ്റ്റർ ചെയ്തശേഷം ഈ പദ്ധതിയിലേക്ക് അപേക്ഷ നൽകാൻ വേണ്ടി നോർക്ക-റൂട്ട്സ്ൽ നിന്നുള്ള ശുപാർശ കത്ത് സഹിതം കോർപ്പറേഷൻ ജില്ല അല്ലെങ്കിൽ ഉപജില്ലാ  ഓഫീസുകളെ സമീപിക്കണം. www.ksbcdc.com എന്ന വെബ്സൈറ്റിൽ ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ അറിയാൻ സാധിക്കും.

Similar Posts