33 രൂപയ്ക്ക് ഡീസൽ, പ്രൊഫസർ ജോൺ എബ്രഹാമിന്റെ ബയോഡീസൽ കണ്ടുപിടുത്തം

ഇന്ത്യയിൽ മറ്റെവിടെയും 33 രൂപക്ക് ഡീസൽ ലഭിക്കില്ല. 33 രൂപയ്ക്ക് ഡീസൽ ലഭിക്കുന്ന ഒരു ഇടം, ഇവിടെ കേരളത്തിൽ ഉണ്ട്. വയനാട് പൂക്കോട്ടെ കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസർ ജോൺ എബ്രഹാമിനെ സമീപിച്ചാൽ ഡീസൽ 33 രൂപയ്ക്ക് കിട്ടും. ഈ കഴിഞ്ഞ ആഴ്ചയാണ് ഇദ്ദേഹത്തിന്റെ ഡീസലിന് പേറ്റന്റ് ലഭിച്ചത്.

അറവ് കോഴി മാലിന്യങ്ങൾ ബയോഡീസൽ ആക്കി മാറ്റാനുള്ള പ്രൊഫസറുടെ കണ്ടുപിടുത്തം സോഷ്യൽ മീഡിയയിലൂടെ ഏറെ വൈറലായിരിക്കുകയാണ്. കോഴികളുടെ അറവ് വേസ്റ്റ് കൊണ്ടുവന്ന് റെൻഡറിങ് രീതിയിലൂടെ കടത്തിവിടുമ്പോൾ നമ്മൾ ഇട്ടു കൊടുത്ത വേസ്റ്റ് 36% കാർക്കസ് മീൽ എന്ന പരിണാമാവസ്ഥയിലേക്ക് എത്തുന്നു. കാർക്കസ് മീൽ ആനിമൽ ഫ്രീഡ് ഉണ്ടാക്കാനാണ് ഉപയോഗിക്കാറ്. ഇതിന്റെ 10% ആണ് ഓയിൽ രൂപത്തിൽ ലഭിക്കുക.

ഇതിൽ നിന്ന് ലഭിച്ച ഈ ഓയിൽ ബയോഡീസൽ പ്ലാന്റിൽ നിക്ഷേപിച്ച് മെത്തനോളും, മറ്റുചില അസംസ്കൃതവസ്തുക്കളും ചേർത്ത് സംസ്കരിച്ച് എടുക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ റിയാക്ടറിൽ മണിക്കൂറുകൾ സംസ്കരിച്ച് എടുക്കുമ്പോൾ ബയോഡീസലും ഗ്ലീസറോളും ലഭിക്കുന്നു. ബയോഡീസൽ പിന്നീട് വാഷ് ചെയ്തശേഷം വീണ്ടും റിയാക്ടർ മെഷീനിൽ കൊണ്ടുവരുന്നു. ഇതിൽ നിന്നും ഹീറ്റ് ചെയ്തു പ്യൂരിഫൈ ചെയ്താണ് ഡീസൽ ഉണ്ടാക്കിയെടുക്കുന്നത്.

സാധാരണ പമ്പുകളിൽ നിന്ന് ലഭിക്കുന്ന ഡീസലും, പ്രൊഫസർ ജോൺ എബ്രഹാം ഉൽപാദിപ്പിച്ച ഈ ഡീസലും എങ്ങനെ വ്യത്യാസപ്പെടുന്നു എന്ന് നോക്കാം. ആളിക്കത്തുന്നതാണ് പമ്പുകളിലെ ഡീസൽ അതിനുപകരം വളരെ ക്ലീൻ ആയ രീതിയിലാണ് ഒരു വിളക്കിൽ ബയോഡീസൽ കത്തുന്നത്. പുക ശല്യം കുറയ്ക്കുക മാത്രമല്ല, വാഹനങ്ങളുടെ എൻജിന് ഏറെ ഗുണകരമാകുന്ന രീതിയിൽ എഞ്ചിൻ എഫിഷ്യൻസി വർദ്ധിക്കുകയും ചെയ്യും. സാധാരണ ഉള്ളതിൽ നിന്ന് പുക ശല്യം പകുതിയോളം ആയി കുറയുന്നു.

പി എച്ച് ഡി റിസേർച്ച്‌ന്റെ ഭാഗമായി പ്രൊഫസർ ജോൺ എബ്രഹാം 2009 മുതൽ 2011 വരെ നടത്തിയ ഗവേഷണ ഫലമായാണ് ഈ ഉത്പന്നം ഉണ്ടാക്കിയെടുക്കാൻ ആയത്. തമിഴ്നാട് വെറ്റിനറി ആനിമൽ സയൻസ് യൂണിവേഴ്സിറ്റിയിലാണ് പ്രൊഫസർ ഗവേഷണം നടത്തിയത്. 2014 ലാണ് പേറ്റന്റ് ഫയൽ ചെയ്യുന്നത്. പേറ്റന്റ് ലഭിച്ചത് ഈ മാസം ഏഴാം തീയതിയാണ്. നിലവിൽ കെഎസ്ആർടിസി കോഴിക്കോട് ഡിപ്പോയിൽ ബയോഡീസൽ ഉപയോഗിച്ചുവരുന്നുണ്ട്. കർണാടക ആർടിസി 100 ശതമാനത്തോളം ബയോഡീസലിൽ ഓടിതുടങ്ങിയിട്ടുമുണ്ട്. ഡീറ്റൈൽ വീഡിയോ കാണുക.

https://youtu.be/LrzkMHv9Bv0

Similar Posts