5% പലിശയിൽ 5 ലക്ഷം രൂപ വായ്പ, ഈടും ജാമ്യവും വേണ്ട; കേരള ബാങ്ക് സുവിധ പ്ലസ്‌ പദ്ധതി

കേരള ബാങ്ക് വഴി 5 ലക്ഷം രൂപ വരെ ലഭിക്കുന്ന ഒരു പദ്ധതിയെക്കുറിച്ച് ആണ് താഴെ പറയുന്നത്. വായ്പയുടെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് വെച്ചാൽ ഈടും ജാമ്യവും ഇല്ലാതെയാണ് ഒരു അഞ്ച് ലക്ഷം രൂപ നമുക്ക് ലഭിക്കുന്നത് എന്നതാണ്. നമുക്ക് ഇതിന്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് പോകാം.

മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയെ മറികടക്കാൻ കേരള ബാങ്കിന്റെ ഈട് രഹിത വായ്പ പദ്ധതി ആരംഭിച്ചിരിക്കുകയാണ്. ഈ ഒരു വായ്പാ പദ്ധതിയുടെ പേര് “കെ ബി സുവിധ പ്ലസ്” എന്നാണ്. ഈ ഒരു വായ്പാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കേരള ബാങ്ക് കോഴിക്കോട് റീജണൽ ഓഫീസിൽ നടന്ന ചടങ്ങിൽ സഹകരണ മന്ത്രി വി എൻ വാസവൻ ആണ് ഉദ്ഘാടനം നിർവഹിച്ചത്.

കേരള ബാങ്ക് പ്രസിഡൻറ് ഗോപി കോട്ടമുറിക്കൽ അധ്യക്ഷതവഹിച്ചു. 5 ലക്ഷം രൂപ വരെയാണ് ഈട് രഹിത വായ്പയായി ലഭിക്കുന്നത്. കോവിഡ് 19, കാലവർഷക്കെടുതി എന്നിവ കാരണം പ്രതിസന്ധിയിലായ ഉൽപാദന സേവന വിപണന മേഖലയിൽ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ ക്കും അതുപോലെതന്നെ പ്രതിസന്ധിയിലായ ബസുടമകൾക്കും വായ്പ ലഭിക്കും. ഒപ്പം തന്നെ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ വാങ്ങുന്നവർക്കും പ്രസ്തുത വായ്പ ലഭ്യമാക്കും. വ്യാപാരികളുടെയും സംരംഭകരുടെയും വരുമാനം വർദ്ധിപ്പിക്കുന്നതിന് പ്രതിസന്ധിയിൽനിന്ന് കൈപിടിച്ചുയർത്തുന്നതിനു വേണ്ടിയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

ഒമ്പത് ശതമാനമാണ് ഇതിൻറെ പലിശ നിരക്ക് എന്ന് പറയുന്നത്. പക്ഷേ പലിശയിൽ നാല് ശതമാനം സർക്കാർ സബ്സിഡി നൽകുന്നുണ്ട്. അപ്പോൾ തത്വത്തിൽ 5% മാത്രമേ നമുക്ക് പലിശയായി വരുന്നുള്ളൂ. സർക്കാർ പ്രഖ്യാപിച്ച 50 കോടിയുടെ പ്രത്യേക പാക്കേജ് പ്രകാരം ആണ് ഈ ഒരു പലിശ ഇളവ് അനുവദിക്കുന്നത്. ഈ ഒരു വായ്പയുടെ തിരിച്ചടവ് കാലാവധി എന്ന് പറയുന്നത് 60 മാസമാണ്.

ആറു പേർക്കായി 13 ലക്ഷത്തി ഇരുപതിനായിരം രൂപ ഉദ്ഘാടന ചടങ്ങിൽ മന്ത്രി വിതരണം ചെയ്തിട്ടുണ്ട്. നടപ്പുവർഷത്തിൽ 61.99 കോടി രൂപ ലാഭമുണ്ടാക്കാൻ കേരള ബാങ്കിന് സാധിച്ചു എന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. കേരളബാങ്ക് മൈക്രോ ഫിനാൻസ് പദ്ധതിയുടെ ഉദ്ഘാടനം സഹകരണ വകുപ്പ് സെക്രട്ടറി മിനി ആൻറണി യും പ്രാദേശിക സഹകരണ സംഘങ്ങൾക്കുള്ള മൾട്ടി സർവീസ് സെൻററുകൾ ഉടെ ഉദ്ഘാടനം സഹകരണ സംഘം രജിസ്ട്രാർ PB നൂഹും നിർവഹിച്ചു.

Similar Posts