5 പ്രധാന ആനുകൂല്യങ്ങൾ ഇനി വീട്ടിലെത്തും, നവംബർ മാസത്തെ പ്രധാനപ്പെട്ട 4 വിവരങ്ങൾ
നവംബർ 1 കേരളപ്പിറവി ദിനം മുതൽ എല്ലാവരും അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ ആണ് താഴെ പറയുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകളിൽ നവംബർ ഒന്നിന് തുറക്കുകയാണ്. ആദ്യ രണ്ടാഴ്ച ലളിതമായ ക്ലാസുകൾ ആവും ഉണ്ടായിരിക്കുക എന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെ അറ്റന്റൻസും യൂണിഫോമും നിർബന്ധമാക്കുകയും ഇല്ല.
വാക്‌സിൻ എടുക്കാത്ത അധ്യാപകരും ജീവനക്കാരും സ്കൂളുകളിലെക്ക് എത്തെണ്ടതില്ല. അക്കാദമിക് മാർഗ്ഗരേഖ നേരത്തെതന്നെ പുറപ്പെടുവിച്ചിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് മന്ത്രി അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച ട്രെയിനുകളിലെ ജനറൽ കോച്ചുകൾ നവംബർ ഒന്നാം തീയതി മുതൽ പുനരാരംഭിക്കുന്നതാണ്. ദക്ഷിണ റെയിൽവേക്ക്കീ ഴിൽ കേരളത്തിൽ സർവീസ് നടത്തിയിരുന്ന 23 സ്പെഷ്യൽ ട്രെയിനുകളിൽ ആണ് ജനറൽ കോച്ചുകൾ തിങ്കളാഴ്ച ആരംഭിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
ആദ്യഘട്ടത്തിൽ 23 സ്പെഷ്യൽ ട്രെയിനുകളിൽ ആണ് ജനറൽ കോച്ചുകൾ ഉണ്ടാവുക. യാത്രക്കാർക്ക് റിസർവേഷനില്ലാതെ കൗണ്ടർ ടിക്കറ്റ് ഉപയോഗിച്ച് യാത്രചെയ്യാവുന്ന താണ്. ലോക്ക് ഡൌൺ ഒഴിവാക്കിയതിനു ശേഷം ട്രെയിൻ സർവീസ് ആരംഭിച്ചിരിക്ന്നു എങ്കിലും ജനറൽ കോച്ചുകൾ ആരംഭിച്ചിരുന്നില്ല. ഇതിനെ തുടർന്ന് സാധാരണ യാത്രക്കാർക്കു ഉണ്ടായ ബുദ്ധിമുട്ടുകൾ പരിഗണിച്ച് ആണ് കോച്ചുകൾ ഇപ്പോൾ പുനരാരംഭിക്കുന്നത്.
ഭവനരഹിതർക്ക് ആയി ലൈഫ് മിഷൻ പദ്ധതിയിലൂടെ ഭവനങ്ങൾ നൽകുന്നതിനായി 2020 മുതൽ ഓൺലൈനായി ലഭിച്ച 920260 അപേക്ഷ കളിൽ നവംബർ ഒന്നുമുതൽ അപേക്ഷകരെ നേരിട്ടുള്ള പരിശോധനകൾ സംസ്ഥാനത്ത് ആരംഭിക്കുന്നതാണ്. 2020 ഫെബ്രുവരി വരെയുള്ള അപേക്ഷകൾ ആണ് ഇപ്പോൾ പരിശോധിക്കുന്നത്. ഒരു മാസം കൊണ്ട് പരിശോധനകൾ പൂർത്തിയാക്കും. അർഹത മാനദണ്ഡങ്ങൾ വസ്തുതാപരമാണോ എന്ന് അസ്സൽ രേഖകളുമായി ഒത്തുനോക്കി ഉറപ്പുവരുത്തുന്നതാണ്. സംസ്ഥാനവ്യാപകമായി വീടുകൾ കയറിയുള്ള പരിശോധന വരികയാണ്. നിർധനരായ ആളുകളെയും, പാവപ്പെട്ടവരെയും, ജീവിതം വഴിമുട്ടിയ വരെയും കണ്ടെത്തി സഹായം എത്തിക്കുന്നതിനു വേണ്ടിയാണ് ഇത്. അഞ്ച് ലക്ഷത്തോളം ആളുകൾക്ക് ആവശ്യ മരുന്നുകൾ ലഭ്യമാക്കൽ, തൊഴിൽ, വിദ്യാഭ്യാസം കൂടാതെ മറ്റു സഹായങ്ങൾ എന്നിവ വാഗ്ദാനം ചെയ്തിരുന്നതാണ്. അത് പ്രാവർത്തികമാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ ഈ സർവ്വേ നടത്തുന്നത്.
ദാരിദ്ര്യനിർമാർജനതോടൊപ്പം വിവിധ ശാരീരിക മാനസിക വെല്ലുവിളികൾ അനുഭവിക്കുന്നവർ, മറ്റു ക്ലെശ ഘടകങ്ങൾ ഉള്ളവർ, കിടപ്പുരോഗികൾ എന്നിവർക്കൊക്കെ സർക്കാർസഹായം ഇതിലൂടെ ഉറപ്പുവരുത്താൻ കഴിയും. വാർഡ് മെമ്പർ, പഞ്ചായത്ത് വർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ, മറ്റു സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരുടെ ആഭിമുഖ്യത്തിലാണ് വീടുകൾ കയറിയുള്ള ഈ സർവ്വേ നടക്കുന്നത്. ഈ സർവേയിലൂടെ പ്രധാനമായും പരിശോധിക്കുന്നത് റേഷൻ കാർഡ് വിഭാഗം, വിവിധ ക്ലെശ ഘടകങ്ങൾ, കിടപ്പുരോഗികൾ, മാറാ രോഗങ്ങൾ മൂലം കഷ്ടത അനുഭവിക്കുന്നവർ, വൃദ്ധരായ വർ മാത്രം ഉള്ള വീടുകളിൽ താമസിക്കുന്നവർ, വാർദ്ധക്യം മൂലമുള്ള അസുഖങ്ങൾ നേരിടുന്നവർ എന്നിങ്ങനെ വ്യത്യസ്ത രീതിയിലുള്ള വിഭാഗങ്ങളായി തിരിച്ചാണ് ഉപഭോക്തക്കളെ കണ്ടെത്തുക.
ഇത്തരത്തിലുള്ള വീടുകളിലേക്കും അംഗങ്ങൾക്കുമായി അഞ്ചോളം ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ കേരളത്തിലെ ഏകദേശം 50 ഓളം തദ്ദേശസ്ഥാപനങ്ങളിൽ നടപ്പിലാക്കിവരുന്ന ഈ സർവ്വേ വരും ദിവസങ്ങളിൽ കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലൂടെ യും ഈ ആനുകൂല്യം ലഭ്യമായി വരുന്നതാണ്. പെൻഷൻ സഹായങ്ങൾ, ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കൽ, പെൻഷൻ മസ്റ്ററിങ്, ജീവൻരക്ഷാ സഹായങ്ങൾ എത്തിക്കൽ, മുഖ്യമന്ത്രിയുടെ സഹായ നിധിയിൽ നിന്നുള്ള സഹായങ്ങൾ എത്തിക്കൽ, മറ്റു വിവിധ തരത്തിലുള്ള സഹായങ്ങളും ആനുകൂല്യങ്ങളും ഒക്കെ സംസ്ഥാന സർക്കാരിൻറെ ” വാതിൽപടി സേവനമെന്ന ” ഈ പദ്ധതി വഴി ലഭ്യമാകുന്നതാണ്. സർക്കാർ സേവനങ്ങൾ വീട്ടുപടിക്കൽ എത്തുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം.