5 മിനിട്ടിൽ കുഴക്കണ്ട, പരത്തണ്ട കിടിലൻ രുചിയിൽ ബ്രെഡ് കൊണ്ടൊരു വെറൈറ്റി സമൂസ

ഈസിയായി കഴിക്കാവുന്ന ബ്രേക്ക്ഫാസ്റ്റാണ് പലർക്കും ബ്രെഡ്. ടോസ്റ്റ് ചെയ്തും നെയ്യോ വെണ്ണയോ പുരട്ടി മൊരിച്ചും പലരൂപത്തിൽ നമ്മൾ കഴിക്കാറുണ്ട്. എന്നാലിതാ തികച്ചും വെറൈറ്റിയായി ബ്രെഡ് കൊണ്ടൊരു സമൂസ ഉണ്ടാക്കാൻ പോകുന്നു. സാധാരണ നമ്മൾ മൈദ കുഴച്ച് പരത്തിയിട്ടൊക്കെയാണ് സമൂസ ഷീറ്റ് ഒക്കെ ഉണ്ടാക്കുന്നത്. എന്നാൽ ഇവിടെ ബ്രെഡ് കൊണ്ട് കുഴയ്ക്കുകയും പരത്തുകയും ഒന്നും ചെയ്യാതെ തന്നെ വളരെ ഈസിയായി ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നമുക്ക് നോക്കാം.

ആദ്യം നമുക്ക് ഇതിന്റെ ഫില്ലിംങ്ങ് ആണ് തയ്യാറാക്കേണ്ടത്. അതിനുവേണ്ടി ഒരു ബൗളെടുത്ത് അതിൽ ഒരു സവാള ചെറുതായി അരിഞ്ഞത് ഇടുക. പിന്നെ അത്യാവശ്യം വലിയ ക്യാരറ്റിന്റെ പകുതി ഗ്രേറ്റ് ചെയ്തതും ഒരു കാപ്സിക്കത്തിന്റെ അരഭാഗം ഗ്രേറ്റ് ചെയ്തതും ഇടുക. പിന്നെ കാൽക്കപ്പ് പാൽക്കട്ടിയും കാൽ ടീസ്പൂൺ കുരുമുളക് പൊടിയും ഇടുക. ഇനി ആവശ്യത്തിന് ഉപ്പും ഒരു ടേബിൾ സ്പൂൺ ടൊമാറ്റോ സോസും ഇട്ട് നന്നായി യോജിപ്പിക്കുക.

ഇനി 4 ബ്രെഡ് എടുക്കുക. അതിന്റെ അരികു വശം മുറിച്ചെടുക്കുക. ഇനി ചപ്പാത്തി പലകയിൽ വെച്ച് നൈസായി പരത്തിയെടുക്കുക. അത് ക്രോസായിട്ട് മുറിക്കുക. അപ്പോൾ രണ്ട് പീസായി കിട്ടും. ഇനി ഓരോന്നെടുത്ത് സമൂസയുടെ ഷേയ്പ്പ് പോലെ സൈഡിൽ കുറച്ച് വെള്ളം നനച്ച് കോൺ ഷേയ്പ്പാക്കിയെടുക്കുക. അതിലേക്ക് നമ്മൾ തയ്യാറാക്കിവെച്ച ഫില്ലിങ്ങ് ഒരു ടേബിൾ സ്പൂൺ ഇടുക. തുറന്ന ഭാഗം വെള്ളം തേച്ചു മടക്കി ഒട്ടിക്കുക. അകത്തെ ഫില്ലിങ്ങ് പുറത്തു പോകാത്ത രീതിയിൽ മടക്കണം. എല്ലാ ബ്രെഡ് പീസും ഇതുപോലെ ചെയ്യുക.


ഇനി ഒരു ബൗളിൽ മുട്ട ഉടച്ച് ഒഴിയ്ക്കുക. അതിലേക്ക് ഓരോന്നും മുക്കി എടുക്കുക. എന്നിട്ട് കോൺഫ്ലേക്സിലോ ബ്രെഡ്‌ ഗ്രംസിലോ മിക്സ് ആക്കി എടുക്കുക. ഇനി നമുക്ക് ഇത് ഫ്രൈ ചെയ്തെടുക്കാം. ഒരു പാൻ എടുത്ത് അതിൽ എണ്ണ ഒഴിച്ച് നല്ലവണ്ണം ചൂടാക്കി പിന്നെ തീ കുറച്ച് ഓരോന്നായി ഇട്ടു കൊടുക്കുക. ഇതിന്റെ രണ്ട് ഭാഗവും പൊരിച്ചെടുക്കണം. അങ്ങനെ ബ്രെഡ് കൊണ്ടുള്ള അടിപൊളി സമൂസ ഇവിടെ റെഡിയായി. ഇത് തീർച്ചയായും ട്രൈ ചെയ്യുക.

Similar Posts