5 ലക്ഷം രൂപ വായ്പ KSFE വഴി ലഭിക്കും, 1 ലക്ഷം രൂപ തിരിച്ചടവ് വേണ്ട, ആർക്കൊക്കെ ലഭിക്കും?
നോർക്കാ റൂട്ട്സും, കെഎസ്എഫ്ഇ യും സംയുക്തമായി നൽകുന്ന ഒരു വായ്പ പദ്ധതിയെക്കുറിച്ച് ആണ് താഴെ പറയാൻ പോകുന്നത്. ഈ വായ്പ പദ്ധതി പ്രകാരം അഞ്ച് ലക്ഷം രൂപയാണ് ലഭിക്കുന്നത്. ഇങ്ങനെ 5 ലക്ഷം രൂപ ലഭിച്ചാൽ ഒരു ലക്ഷം രൂപ നമ്മൾ തിരിച്ചടയ്ക്കേണ്ട ആവശ്യമില്ല. പ്രവാസി ഭദ്രത മൈക്രോ എന്നാണ് ഈ പദ്ധതിയുടെ പേര്. ഈ പദ്ധതി ആരംഭിച്ചിട്ടുണ്ട് കുറച്ചു ദിവസങ്ങളായി. ഈ പദ്ധതി പ്രകാരം ആർക്കൊക്കെ വായ്പ ലഭിക്കും എന്നും പരമാവധി എത്ര തുക വരെ ലഭിക്കുമെന്നും പലിശനിരക്ക് എത്രയാണെന്നും തിരിച്ചടവ് കാലാവധി എത്രയാണെന്നും ജാമ്യവ്യവസ്ഥകൾ എന്തൊക്കെയാണെന്നും അപേക്ഷയോടൊപ്പം നൽകേണ്ട രേഖകൾ എന്തൊക്കെയാണെന്നും കൂടാതെ അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കുന്നത് എങ്ങനെയാണെന്ന് നമുക്ക് പരിശോധിക്കാം.
പദ്ധതിപ്രകാരം ആർക്കൊക്കെയാണ് ഇതിലേക്ക് അപേക്ഷിക്കാൻ സാധിക്കുക എന്ന് നമുക്ക് നോക്കാം. വിദേശത്ത് രണ്ടുവർഷമെങ്കിലും ജോലി ചെയ്ത് വ്യക്തികൾ അല്ലെങ്കിൽ താമസിച്ച വ്യക്തികൾ അവിടെനിന്നും കോവിഡ് പശ്ചാത്തലത്തിൽ തിരിച്ചു നാട്ടിൽ സ്ഥിരതാമസമാക്കുകയും സൂക്ഷ്മ ചെറുകിട സംരംഭങ്ങൾ ഉപജീവനത്തിനായി തുടങ്ങി വയ്ക്കുകയോ അല്ലെങ്കിൽ തുടങ്ങി വയ്ക്കാൻ ഒരുങ്ങുകയും ചെയ്യുകയാണെങ്കിൽ അവർക്ക് ഈ ഒരു വായ്പയ്ക്കുള്ള വേണ്ടി അപേക്ഷിക്കാൻ സാധിക്കും. ഇനി അവർ തിരിച്ചെത്തിയത് കോവിഡ് പശ്ചാത്തലത്തിൽ ആണെന്ന് തെളിയിക്കുന്ന രേഖകൾ ഒന്നും ഇതിന് ആവശ്യമില്ല.
1/ 4/ 2020 ന് ശേഷം വന്ന മുഴുവനാളുകളെയും കോവിഡ് പശ്ചാത്തലത്തിൽ വന്നവർ ആയിട്ടാണ് കണക്കാക്കുന്നത്. ഇപ്പോൾ നമുക്ക് ഒരു സംശയം തോന്നിയേക്കാം. 1/ 4 /2020 ന് മുൻപ് നാട്ടിലെത്തിയ വർക്ക് ഇതിലെ അപേക്ഷിക്കുവാൻ സാധിക്കുകയില്ലേ എന്ന്. ഇങ്ങനെയുള്ള ആളുകളുടെ അപേക്ഷയും സ്വീകരിക്കും. പക്ഷേ ഇവരുടെ അപേക്ഷ സ്വീകരിക്കുന്നത് മേഖലാ ഓഫീസുകൾ ആണ്. അവിടെ നിന്നവർ പരിശോധിച്ച് സ്വീകരിക്കണോ വേണ്ടയോ എന്ന് അവർ തീരുമാനിക്കും.
ഇനി ഈ പദ്ധതി പ്രകാരം പരമാവധി അഞ്ച് ലക്ഷം രൂപയാണ് വായ്പയായി ലഭിക്കുക. ഏറ്റവും ചുരുങ്ങിയ വായ്പ എന്ന് പറയുന്നത് ഒരു ലക്ഷം രൂപയാണ്. ഇതിൻറെ പലിശ നിരക്ക് 9 ശതമാനമാണ്. ഓരോ മാസവും അതിലേക്ക് അടയ്ക്കുന്ന തുക കുറച്ച് ബാക്കി സംഖ്യക്ക് മാത്രമാണ് പലിശ കണക്കാക്കുക. അതായത് കൃത്യമായി തിരിച്ചടവ് നടത്തുന്ന ഒരു വ്യക്തിക്ക് മാസംതോറും പലിശയിനത്തിൽ അടയ്ക്കേണ്ട സംഖ്യ കുറഞ്ഞു വരുന്നതാണ്. ഒമ്പത് ശതമാനമാണ് പലിശനിരക്ക് എങ്കിലും നോർക്ക റൂട്ട്സ് മൂന്ന് ശതമാനം പലിശ സബ്സിഡി നൽകുന്നതിനാൽ വായ്പ എടുക്കുന്ന ആൾക്ക് ആറ് ശതമാനം പലിശ മാത്രമേ ഫലത്തിൽ വഹിക്കേണ്ടത് ഉള്ളൂ.
വായ്പ തിരിച്ചടയ്ക്കുന്നതിൽ നോർക്ക റൂട്ട്സിന്റെ സബ്സിഡി അനുവദിക്കുന്നുണ്ട്. വായ്പയെടുത്ത സംഖ്യയുടെ 75% അതായത് പരമാവധി ഒരു ലക്ഷം രൂപ വരെ സബ്സിഡി ലഭിക്കും. അത് കൃത്യമായി തിരിച്ചടവ് നടത്തുന്ന ആളുകൾക്ക് വായ്പ സംഖ്യയുടെ 25% പരമാവധി ഒരു ലക്ഷം രൂപ വരെയും പലിശ നിരക്കിൽ 3%വും നോർക്കയിൽ നിന്നും സബ്സിഡിയായി ലഭിക്കുന്നതാണ്. ഈ വായ്പയുടെ തിരിച്ചടവ് കാലാവധി എന്നുപറയുന്നത് 36 മാസം മുതൽ 48 മാസം വരെയാണ്.
ഇതിൻറെ ജാമ്യവ്യവസ്ഥകൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. കെഎസ്ഫ് ഇ യുടെ വായ്പാ പദ്ധതികളിൽ നിലവിലുള്ള ജാമ്യവ്യവസ്ഥ തന്നെയാണ് ഇതിനും ഉള്ളത്. വ്യക്തി ജാമ്യം അഥവാ ശമ്പള സർട്ടിഫിക്കറ്റ് ലൈഫ് ഇൻഷുറൻസ് പോളിസി അഥവാ സറണ്ടർ വാല്യൂ, കിസാൻ വികാസ് പത്ര, ബാങ്ക് ഗ്യാരണ്ടി, സ്ഥിരനിക്ഷേപ രസീതികൾ, സ്വർണ്ണം, വസ്തു ജാമ്യം തുടങ്ങിയവ ജാമ്യം ആയിട്ട് സ്വീകരിക്കുന്നതാണ്. ജാമ്യ വ്യവസ്ഥ യെ സംബന്ധിച്ച് വിശദ വിവരങ്ങൾ ശാഖാ മാനേജർ വിശദമായി വിശദീകരിച്ചു തരുന്നതായിരിക്കും. ഇതിൻറെ അപേക്ഷാഫോം ശാഖയിൽ നിന്ന് സൗജന്യമായി ലഭിക്കുന്നതാണ്.
ഇനി എന്ത് ചിലവുകളാണ് അപേക്ഷ നൽകുന്ന ആൾ നൽകേണ്ടത് എന്ന് നമുക്ക് നോക്കാം. അപേക്ഷ സമർപ്പിക്കുന്ന സമയത്ത് 100 രൂപ പ്രോസസിംഗ് ആയി കെഎസ്എഫ്ഇ ശാഖയിൽ അടക്കേണ്ടി വരുന്നതാണ്. വസ്തുവാണ് ജാമ്യമായി വയ്ക്കുന്നതെങ്കിൽ നിർദ്ദിഷ്ട ലീഗൽ ഫീയുടെയും വാലുവേഷൻ ഫീയുടെയും 50 ശതമാനം മാത്രമേ ഈ പദ്ധതിയിൽ ഈടാക്കുന്നുള്ളൂ. അപേക്ഷ സമർപ്പിക്കുന്ന സമയത്ത് 200 രൂപയുടെ മുദ്രപത്രം എഗ്രിമെൻറ് അപേക്ഷകർ സമർപ്പിക്കണം.
എന്തൊക്കെ രേഖകളാണ് അപേക്ഷ സമയത്തു സമർപ്പിക്കേണ്ടത് എന്ന് നോക്കാം. കെ എസ് എഫ് ഇ അനുശാസിക്കുന്ന കെ വൈ സി രേഖകളും പാസ്പോർട്ട് കോപ്പിയും ആദ്യ പേജിൻറെ കോപ്പി അവസാന പേജിലെ കോപ്പി യാത്ര മുദ്രണം ചെയ്ത പേജ് എക്സിറ്റ് മുദ്രണം ചെയ്ത പേജ് ഇത്രയും ആണ് വേണ്ടത്. ഇതോടൊപ്പം റേഷൻ കാർഡിലെ വിശദ വിവരങ്ങൾ അടങ്ങുന്ന പേജിൻറെ പകർപ്പും സമർപ്പിക്കേണ്ടത് ആയിട്ടുണ്ട്. ഇതെല്ലാം ഒത്തു നോക്കാനായി ഒറിജിനൽ പാസ്പോർട്ട്, ഒറിജിനൽ റേഷൻ കാർഡും ഹാജരാക്കേണ്ടത് ഉണ്ട്. കൂടാതെ തുടങ്ങിയ സംരംഭത്തിന്റെ പ്രോജക്ട് റിപ്പോർട്ട്, ലൈസൻസ് ബന്ധപ്പെട്ട രേഖകളും അപേക്ഷയുടെ കൂടെ ഹാജരാക്കണം.
കാർഷിക സേവന കച്ചവട മേഖലയിലെ സംരംഭങ്ങൾക്ക് വായ്പ തുക അനുവദിക്കും. കൂടാതെ ആട് കോഴി പശു വളർത്തൽ സ്വയം തൊഴിലിനായി വാഹനം വാങ്ങൽ കച്ചവടസ്ഥാപനം ആരംഭിക്കൽ സ്റ്റാർട്ടപ്പുകൾ തുടങ്ങാൻ തുടങ്ങി വരുമാനം വർധിപ്പിക്കുന്ന മേഖലകളിൽ സംരംഭം തുടങ്ങുന്നവർക്ക് ആണ് ഈ വായ്പ ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക് 9 4 4 7 7 7 5 5 3 5 എന്ന നമ്പറിൽ ബന്ധപ്പെടുക.