5 വർഷം തുടർ ചികിത്സാ സഹായം, ജാമ്യമില്ലാതെ 5 ലക്ഷം രൂപ വരെ വായ്പ
5 വർഷം തുടർച്ചയായി ചികിത്സാ സഹായം ലഭിക്കുന്ന പദ്ധതിയെ കുറിച്ചും, അതുപോലെ തന്നെ ജാമ്യമില്ലാതെ തന്നെ 5ലക്ഷം രൂപ വരെ വായ്പയായി ലഭിക്കുന്ന പദ്ധതിയെ കുറിച്ചുമാണ് താഴെപറയുന്നത്. ബാങ്ക് വായ്പകൾ ലഭിക്കുന്നതിന് ജാമ്യം നൽകുവാൻ കഴിയാതെ വിഷമിക്കുന്നവർക്കുള്ള ആശ്വാസ വാർത്ത വന്നിരിക്കുകയാണ്. 5 ലക്ഷം രൂപ വരെ നിങ്ങൾക്കിപ്പോൾ കേരള ബാങ്കിൽ ജാമ്യമില്ലാതെ വായ്പയായി ലഭിക്കും.
ഉപജീവനത്തിന് ഇലക്ട്രോണിക് വാഹനങ്ങൾ വാങ്ങുന്നതിനും ചെറുകിട കച്ചവടക്കാർക്കും ബസ് ഉടമകൾക്കും കുടുംബശ്രീ അംഗങ്ങൾക്കുമാണ് ഈ വായ്പ അനുവദിക്കുന്നത്. വായ്പയുടെ കൂടുതൽ വിവരങ്ങൾ കേരള ബാങ്ക്ബ്രാ ഞ്ചുകളിൽ നിന്നും ലഭിക്കുന്നതാണ്. ഇത് കൂടാതെ 5 ലക്ഷം രൂപ വരെ കുടിശ്ശികയുള്ള വായ്പകളിൽ മുതലിൽ ഇളവ് നൽകുവാനുള്ള പദ്ധതിയും ഉണ്ട്.
ബോധപൂർവമല്ലാത്ത തിരിച്ചടവ് മുടങ്ങിയവർ, മാരക രോഗം ബാധിച്ചവർ, അപകടം മൂലം കിടപ്പിലായവർ, വായ്പ എടുത്തു മരിച്ചവരുടെ ഉറ്റവർ,5 സെന്റ്ഭൂ മിയും, വീടും മാത്രമുള്ളവർ മറ്റു തരത്തിൽ ഉള്ള വരുമാനമില്ലാത്തവർ തുടങ്ങിയവർക്കായിരിക്കും വായ്പയുടെ മുതലിനു ഇളവ് ലഭിക്കുന്നത്.
മറ്റൊരു പ്രധാന അറിയിപ്പ്, ചികിത്സാ സഹായം ലഭിക്കുന്നതിനെ കുറിച്ചാണ്. ഗുരുതര രോഗങ്ങൾക്ക് 5വർഷക്കാലം തുടർ ചികിത്സാ സഹായം ലഭിക്കുന്ന പദ്ധതിയാണിത്. “തീരാരോഗ്യം ” എന്നാണ് ഈ പദ്ധതിയുടെ പേര്. സംസ്ഥാനത്തെ മത്സ്യ തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും ആണ് ഈ പദ്ധതിയിലൂടെ 5 വർഷകാലത്തെ തുടർ ചികിത്സാ സഹായം സർക്കാർ ഉറപ്പ് നൽകുന്നത്.
മത്സ്യ തൊഴിലാളി ക്ഷേമ നിധി ഫണ്ട് ബോർഡ് അംഗങ്ങൾക്കാണ് തീരാരോഗ്യം പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. നേരത്തെ ഒറ്റത്തവണ ചികിത്സാ സഹായം മാത്രമാണ് ലഭിച്ചിരുന്നത്. പുതിയ പദ്ധതിയിൽ ചികിത്സാ മാനദണ്ഡങ്ങളിൽ ഒന്നും മാറ്റമില്ല. ക്ഷേമ നിധി ബോർഡിൽ 3വർഷത്തിൽ കുറയാത്ത അംഗത്വം ഉണ്ടായിരിക്കണം. കുടുംബ വാർഷിക വരുമാനം 50000 രൂപയിൽ കവിയാൻ പാടില്ല. സർക്കാർ, സഹകരണ സർക്കാർ നിശ്ചയിച്ച സ്വകാര്യ ആശുപത്രികളിലെ ചികിത്സക്ക് ആണ് തീരാരോഗ്യം പദ്ധതിയിലൂടെ ആനുകൂല്യങ്ങൾ ലഭിക്കുന്നത്.
ഈ പദ്ധതിയിലൂടെ ഓരോ വർഷവും അനുവദിക്കുന്ന പരമാവധി തുക ഇങ്ങിനെയാണ്. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞവർക്ക് 25000 രൂപ, ഡയാലിസിസ് ചെയ്യുന്നവർക്ക് 50000 രൂപ, കരൾ രോഗികൾക്ക് 20000 രൂപ, കാൻസർ രോഗികൾക്ക് 50000 രൂപ, കിടപ്പു രോഗികൾക്ക് 20000 രൂപ, ഭിന്നശേഷിക്കാരായ കുട്ടികൾ ഉള്ളവർക്ക് 10000 രൂപ, ഗർഭശയ രോഗങ്ങൾ ഉള്ളവർക്ക് 10000 രൂപ എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്ന നിരക്കുകൾ. തീരാരോഗ്യം പദ്ധതിയിൽ മത്സ്യ തൊഴിലാളികൾക്കും, അനുബന്ധ തൊഴിലാളികൾക്കും ലഭിക്കുന്ന തുകയിൽ വ്യത്യാസം ഉണ്ടാകില്ല.