50 കഴിഞ്ഞ സ്ത്രീകൾക്ക് 12000 രൂപ വരെ സഹായധനവുമായി അഭയകിരണം

സ്ത്രീസുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നൽകുന്ന നമ്മുടെ നാട്ടിൽ 50 കഴിഞ്ഞ സ്ത്രീകൾക്ക് വർഷം 12,000 വരെ ധനസഹായം നൽകുന്ന പുതിയ പദ്ധതിയാണ് അഭയകിരണം. സർക്കാരിന്റെ മറ്റു ധനസഹായങ്ങളൊന്നും വാങ്ങിക്കാത്ത 50 കഴിഞ്ഞ സ്ത്രീകളുടെ ആശ്രിതർക്കോ ബന്ധുക്കൾക്കോ ആണ് ഈ തുക ലഭിക്കുക. ബിപിഎൽ കാർഡിലുള്ള വരും AAY കാർഡിലുള്ളവരും ഈ പദ്ധതിക്ക് അർഹരാണ്.

147.83 കോടി രൂപ വകയിരുത്തിയിരിക്കുന്ന ഈ പദ്ധതിക്ക് സെപ്റ്റംബർ 15 നു മുമ്പാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മാസം 1000 രൂപ നിരക്കിൽ വർഷം 12,000 രൂപ വരെയാണ് ഈ തീയതികളിൽ ധനസഹായമായി ലഭിക്കുക. 9400089619 ഉണ്ട് എന്ന നമ്പറിൽ വിളിച്ച് ഈ പദ്ധതിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് മനസ്സിലാക്കാവുന്നതാണ്. www.scheme.wcc.kerala.gov.in എന്ന വെബ്സൈറ്റിൽ കയറിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയായിരിക്കണം. സഹകരണസംഘങ്ങൾ വഴി തുക വിതരണം നടത്താനാണ് ആലോചിക്കുന്നത്. തിരിച്ചറിയൽ രേഖ ഉപയോഗിച്ച് സഹകരണ സംഘങ്ങളിൽ നിന്ന് നിങ്ങൾക്കിത് കൈപ്പറ്റാവുന്നതാണ്. ഈ ഒരു ആനുകൂല്യത്തിന് വേണ്ടി പ്രത്യേക അപേക്ഷ കളൊന്നും തന്നെ ഗുണഭോക്താക്കൾ സമർപ്പിക്കേണ്ട ആവശ്യമില്ല എന്നതും ഈ പദ്ധതിയുടെ പ്രത്യേകതയാണ്.

എത്രയും പെട്ടെന്ന് ഇതിനുള്ള അപേക്ഷ സമർപ്പിച്ചാൽ ജില്ലാ അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ തരംതിരിച്ച് ജോയിൻ രജിസ്റ്റർമാർക്ക് നൽകുമെന്നാണ് വകുപ്പ്മന്ത്രി ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

Similar Posts