50 വയസ്സിനു മുകളിൽ ഉള്ളവർക്ക് പ്രത്യേക വായ്പ. 50000 രൂപ വരെ ലഭിക്കും, നവജീവൻ പദ്ധതി 25% സബ്സീഡി

സംസ്ഥാനത്തെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ഒരുപാട് വായ്പ പദ്ധതികൾക്ക് ഇപ്പോൾ തുടക്കം ഇട്ടിട്ടുണ്ട്. അതിലേക്ക് അപേക്ഷ കൊടുക്കാനുള്ള സമയവും ആയിട്ടുണ്ട്. സ്ത്രീകൾക്കും, മുതിർന്ന പൗരന്മാർക്കും, ഭിന്ന ശേഷിക്കാർക്കും സബ്സീഡി അടക്കം നിരവധി ആനുകൂല്യങ്ങൾ ആണ് ലഭിക്കുവാൻ പോകുന്നത്.

ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു പദ്ധതിയാണ് “നവ ജീവൻ പദ്ധതി”.ഇത് മുതിർന്ന പൗരന്മാരെ ഉദ്ദേശിച്ചുള്ളതാണ്. 50 വയസ്സ് മുതൽ 65 വയസ്സ് വരെ ഈ പദ്ധതിയിലൂടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്. ഈ പദ്ധതിയുടെ ഭാഗമായി 50000 രൂപ വരെയാണ് വായ്പയായി ലഭിക്കുന്നത്. ഈ വായ്പക്ക് 25% സബ്സീഡി ലഭിക്കും. അതായത് 12,500 രൂപ സബ്സീഡിയാണ്.

ഈ പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെ പറയുന്നു. 50 വയസ്സിനും 65 വയസ്സിനും ഇടയിൽ പ്രായം ഉള്ളവർക്കാണ് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കുവാൻ സാധിക്കുകയുള്ളൂ. അപേക്ഷിക്കുന്ന വ്യക്തി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ടാകണം. തൊഴിൽ കാർഡ് എടുത്തവർക്കും ഈ ആനുകൂല്യം ലഭിക്കും. തൊഴിൽ കാർഡ് എടുത്തിട്ടില്ല എങ്കിൽ കാർഡ് എടുക്കേണ്ടതാണ്. അപേക്ഷിക്കുന്ന വ്യക്തിയുടെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കൂടാൻ പാടുള്ളതല്ല.

വരുമാന സർട്ടിഫിക്കറ്റ്, നമ്മൾ ആരംഭിക്കാൻ പോകുന്ന ചെറുകിട സ്ഥാപനം, അല്ലെങ്കിൽ വ്യക്തി ഗത സംരംഭം തുടങ്ങിയവയെ കുറിച്ചുള്ള ഒരു ഡീറ്റൈൽഡ് പ്ലാൻ നമ്മുടെ കൈവശം ഉണ്ടായിരിക്കണം. എംപ്ലോയ്മെന്റ് എക്സ്ചെയ്ഞ്ചിൽ അതാതു സമയത്തു പുതുക്കുന്നവർക്ക് മുൻഗണന ഉണ്ടായിരിക്കും. 55 വയസ്സ് കഴിഞ്ഞ വിധവകൾ, ഭിന്ന ശേഷിക്കാർ എന്നിവരെ ആദ്യം പരിഗണിക്കുന്നതാണ്. ദാരിദ്ര്യ രേഖക്ക് താഴെ ഉള്ളവർക്ക് 25% ഇളവ് ലഭിക്കും. ക്രെഡിറ്റ്‌ ഗ്യാരണ്ടി സ്കീമിൽ ഉൾപ്പെടുത്തി വായ്പ അനുവദിക്കുന്നതിനാൽ ജാമ്യം നൽകേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മായി ബന്ധപ്പെടുക.

Similar Posts