50 വയസ്സ് കഴിഞ്ഞവർക്ക് “വയോരക്ഷ” പദ്ധതി പ്രകാരം 25000 രൂപ മുതൽ 2 ലക്ഷം രൂപ വരെ ധന സഹായം
സർക്കാർ പദ്ധതിയിൽ നിന്നും 25000 രൂപ മുതൽ 2 ലക്ഷം രൂപ വരെ ലഭിക്കുമെന്നോ? അതെ. അത്തരമൊരു പദ്ധതിയെ കുറിച്ചാണ് താഴെ പറയാൻ പോകുന്നത്. വിവിധ വെല്ലുവിളികൾ നേരിടുന്നവർക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും ഒരുപാട് ആനുകൂല്യങ്ങൾ ആണ് കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ആനുകൂല്യത്തെ കുറിച്ചാണ് താഴെ പറയുന്നത്. 50 വയസ്സ് കഴിഞ്ഞവർക്ക് 25000 രൂപ മുതൽ 2 ലക്ഷം രൂപ വരെയാണ് ഇവർക്ക് ലഭിക്കുന്നത്. “വയോരക്ഷ ” എന്ന പദ്ധതി പ്രകാരമാണ് ഇവർക്ക് ധന സഹായം ലഭിക്കുന്നത്. 2 ലക്ഷം രൂപയിൽ കൂടുതൽ ആവശ്യമുള്ളവർക്ക് സർക്കാരിന്റെ പ്രത്യേക അനുമതിയോടെ സഹായം ലഭിക്കുന്നതാണ്. അപകടത്തിൽ പരിക്കേറ്റവർ, അടിയന്തിരമായി ശസ്ത്രക്രിയ ആവശ്യമുള്ളവർ, കോവിഡ് ബന്ധപ്പെട്ട ചികിത്സകൾ, ആരോഗ്യ പരിരക്ഷ ഉപകരണങ്ങൾ വാങ്ങേണ്ടവർ തുടങ്ങിയവക്കെല്ലാം ധന സഹായം ലഭിക്കുന്നതായിരിക്കും.
പ്രകൃതി ദുരന്തത്തിന് ഇരകൾ ആയവർക്കും ഇനി മുതൽ ധന സഹായം ലഭിക്കും. 25000 രൂപ വരെയുള്ള ധന സഹായം ജില്ലാ സാമൂഹിക നീതി ഓഫീസറുടെ തീരുമാന പ്രകാരം ആയിരിക്കും ലഭിക്കുന്നത്. 2 ലക്ഷം രൂപയുടെ ധന സഹായം ജില്ലാ സമിതിയുടെ അംഗീകാരത്തോടെ ആയിരിക്കും ലഭിക്കുക. 2 ലക്ഷത്തിന് മുകളിൽ ഉള്ള ധന സഹായങ്ങൾ സർക്കാർ ഉത്തരവ് പ്രകാരം ആയിരിക്കും ലഭിക്കുന്നത്.
കേരളത്തിൽ എല്ലാ ജില്ലകളിലും ഈ പദ്ധതി ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ അറിയിപ്പുകൾ ഔദ്യോഗികമായി തന്നെ വന്നു കഴിഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാറുകൾ ആണ് ഈ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് പഞ്ചായത്ത് ഓഫീസുകളും മുൻസിപ്പാലിറ്റികളും വഴി അപേക്ഷ കൊടുത്തു ആണ് നേടിയെടുക്കേണ്ടത്. അതുകൊണ്ട് തന്നെ അർഹരായവർ ഇത്തരത്തിൽ ഉള്ള ആനുകൂല്യങ്ങൾ നേടിയെടുക്കുക.