50 വയസ്സ് മുതൽ 60 വയസ്സ് വരെയുള്ളവർക്ക് പ്രത്യേക ധനസഹായം, 50000 രൂപ വായ്പ തുക; നവജീവൻ പദ്ധതി

കേരളത്തിലെ 50 വയസ്സു മുതൽ 60 വയസ്സ് വരെയുള്ളവർക്ക് 12,500 രൂപയുടെ തിരിച്ചടയ്ക്കേണ്ടാത്ത ഒറ്റത്തവണ ധനസഹായം എത്തിച്ചേരുന്നുണ്ട്. “നവജീവൻ” എന്ന് പേരിട്ടിരിക്കുന്ന സംസ്ഥാന സർക്കാരിന്റെയും തൊഴിൽ വകുപ്പിന്റെയും ഏറ്റവും വലിയ ഒരു പദ്ധതിയാണിത്. നിലവിൽ ഇതിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള മുതിർന്ന പൗരന്മാർക്ക് ഏറ്റവും വലിയ അനുകൂല്യമായിട്ട് ഇത് പ്രയോജനപ്പെടുത്താൻ സാധിക്കുന്നതാണ്.

നവജീവൻ പദ്ധതി നിലവിൽ അധികം കാലമായിട്ടില്ല നമ്മുടെ സംസ്ഥാന സർക്കാറിന് സമർപ്പിച്ചിട്ട്. നിലവിൽ അപേക്ഷ വെക്കുന്ന ഗുണഭോക്താക്കൾക്ക് തൊഴിൽ കാർഡ് അല്ലെങ്കിൽ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം എന്ന നിബന്ധന ഉണ്ട്. ഇപ്പോൾ സീനിയോറിറ്റി പുതുക്കി കൊണ്ടിരിക്കുന്ന മുതിർന്നവർക്കും ഒപ്പംതന്നെ ഇതിലേക്ക് പുതുതായി അപേക്ഷിക്കാൻ താല്പര്യമുള്ളവർക്ക് എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് പേരുകൾ രജിസ്റ്റർ ചെയ്ത ശേഷം അവർക്ക് ഇതിലേക്ക് അപേക്ഷിക്കാൻ സാധിക്കും. അവരുടെ കൈകളിലേക്ക്  ലഭിക്കുന്നത് 50,000 രൂപയുടെ ധനസഹായം ആയിരിക്കും.

അതിൽ 25 ശതമാനം തുക സബ്സിഡി ആണ്. അതായത് 12500 രൂപ. ഇത് തിരിച്ച് അടക്കേണ്ട ആവശ്യം ഇല്ല. ബാക്കി തുകക്ക് സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന പലിശ ഉണ്ടായിരിക്കുന്നതാണ്. ഇത് നിശ്ചിത മാസങ്ങളിൽ കാലാവധിക്കുള്ളിൽ അടച്ചു കൊണ്ടിരുന്നാൽ മതിയാകും. സംസ്ഥാന ഷെഡ്യൂൾഡ് ബാങ്ക് സഹകരണ ബാങ്ക് അതല്ലെങ്കിൽ കെഎസ്എഫ്ഇ തുടങ്ങിയവ വഴിയാണ് ഇതിൻറെ വിതരണം നടക്കുന്നത്. കൃത്യമായി മുതിർന്നവർക്ക് വരുമാനമാർഗ്ഗമായി, അവർക്ക് ഒരു സ്വയം തൊഴിൽ കണ്ടെത്തുന്നതിന്റെ ഭാഗമായി അല്ലെങ്കിൽ സംരംഭം തുടങ്ങുന്നതിന്റെ ഭാഗമായി ആണ് ഈ ആനുകൂല്യം നൽകുന്നത്.

ഇത്തരക്കാർക്ക് ഏത് ഫീൽഡുമായി ആണോ താല്പര്യം ഉള്ളത്  ആ ഭാഗത്ത് സംരംഭം തുടങ്ങുകയും ചെയ്യാം. ഇതിനുവേണ്ടി നൽകുന്ന ധനസഹായം ആണ് അമ്പതിനായിരം രൂപ. റേഷൻ കാർഡ് വ്യത്യാസമില്ലാതെയാണ് ഈ ധനസഹായം നൽകുന്നത്. ബി പി എൽ കാർഡിൽ ഉൾപ്പെടുന്ന 25 ശതമാനം പേർക്ക് പ്രത്യേക പരിഗണന നൽകുന്നുണ്ട്. അതുപോലെതന്നെ 25 ശതമാനം സ്ത്രീ ഗുണഭോക്താക്കൾക്കും പ്രത്യേക സംവരണം നൽകുന്നുണ്ട്. ഒരു ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബങ്ങളിൽ നിന്നുള്ള അപേക്ഷകളാണ് പരിഗണിക്കുന്നത്.

കൃത്യമായി നമ്മുടെ പ്രാവീണ്യം തെളിയിക്കുന്ന രേഖകളും, ആരംഭിക്കുന്ന സംരംഭത്തിന്റെ അതായത് നിർമാണ യൂണിറ്റ് ആകാം, ചെറുകിട സംരംഭം ആകാം, എന്തും ആകാം അതിൻറെ രേഖകൾ, വരുമാന സർട്ടിഫിക്കറ്റ്, എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് തൊഴിൽകാർഡ്, ഇവയാണ് ബന്ധപ്പെട്ട രേഖകൾ ആയി കണക്കാക്കി അപേക്ഷ വയ്ക്കുന്നത്. അപേക്ഷാഫോം നിങ്ങളുടെ അടുത്തുള്ള എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ നിന്ന് സൗജന്യമായി ലഭിക്കുന്നതാണ്. ഇതുപോലുള്ള പദ്ധതികളിലേക്ക് അപേക്ഷ വയ്ക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. അതുകൊണ്ട് തന്നെ അർഹരായ എല്ലാവർക്കും ഈ ആനുകൂല്യങ്ങൾ നൽകാനും സംസ്ഥാന സർക്കാർ ശ്രമിക്കാറുണ്ട്.

Similar Posts