50,000 രൂപ മുതൽ 15 ലക്ഷം രൂപ വരെ ലോൺ ആയി ലഭിക്കും. തിരിച്ചടവ് കാലാവധി 60 മാസം. ആക്സിസ് ബാങ്ക്!

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കാത്തവർ ആരും ഉണ്ടാകില്ല. എന്നാൽ ഈ ബുദ്ധിമുട്ട് മറികടക്കാൻ പണം കൂടിയേ തീരൂ. ഇത്തരം സാഹചര്യങ്ങളിൽ നമ്മൾ കൂടുതൽ ആയും ധന കാര്യ സ്ഥാപനങ്ങളെയോ, ബാങ്കുകളെയോ ആണ് ആശ്രയിക്കുന്നത്. കേരളത്തിൽ പല ബാങ്കുകൾ ഉണ്ട്. അതിൽ പലതരത്തിൽ ഉള്ള പലിശ നിരക്ക് ആയിരിക്കും ഉണ്ടാകുക. എന്നിരുന്നാലും ബാങ്കുകളിൽ നിന്ന് ലോൺ ലഭിക്കുക എന്നത് വളരെ ബുദ്ധിമുട്ട് ഉള്ള ഒരു കാര്യം ആണ്. ഇത്തരത്തിൽ പണത്തിനു വേണ്ടി ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വേണ്ടി ആക്സിസ് ബാങ്ക് ഒരുക്കുന്ന ഒരു പദ്ധതിയെ കുറിച്ചാണ് താഴെ പറയുന്നത്.

ആക്സിസ് ബാങ്കിന്റെ പുതിയ ഒരു വ്യക്തിഗത ലോണിനെ കുറിച്ചാണ് താഴെ പറയുന്നത്. ഈ വായ്പയുടെ തിരിച്ചടവ് കാലാവധി 60 മാസം ആണ്. ഈ വായ്പയുടെ ഏറ്റവും വലിയ പ്രത്യേകത ഇതിന് ഈടും ജാമ്യവും ആവശ്യമില്ല എന്നുള്ളതാണ്. 50000 രൂപ മുതൽ 15 ലക്ഷം രൂപ വരെ ഈ പദ്ധതിയിലൂടെ വായ്പയായി ലഭിക്കും. പലിശ നിരക്ക്  9.99% ആണ്. നിങ്ങളുടെ സിബിൽ സ്കോറും, സാലറിയും അനുസരിച്ചു പലിശ നിരക്കിൽ മാറ്റം ഉണ്ടാകും.

21 വയസ്സ് മുതൽ 60 വയസ്സ് വരെയുള്ള ആർക്കും ഈ പദ്ധതിയിലേക്ക് വായ്പ്പക്കായി അപേക്ഷിക്കാം. നിങ്ങളുടെ സിബിൽ സ്കോർ 750 ന് മുകളിൽ ആണെങ്കിൽ മാത്രമേ നിങ്ങൾക്ക് ഈ വായ്പ ലഭിക്കുകയുള്ളൂ. ആധാർ കാർഡ്, പാൻ കാർഡ്, പാസ്പോർട്ട്‌, പാസ്പോർട്ട്‌ സൈസ് ഫോട്ടോ എന്നിവ അപേക്ഷയോടൊപ്പം നൽകേണ്ടി വരും. ആകെ വായ്പയുടെ 1% മുതൽ 2 % വരെ നമ്മൾ ഫീസ് ആയി നൽകേണ്ടി വരും. ജോലിക്കാർക്കും, സ്വയം തൊഴിൽ ചെയ്യുന്നവർക്കും ഈ വായ്പ ലഭിക്കുന്നതാണ്. ഐ ടി ആർ രേഖകളും വരുമാനത്തിന്റെ രേഖകളും സമർപ്പിച്ചാൽ സ്വയം തൊഴിൽ ചെയ്യുന്നവർക്കും വായ്പ ലഭിക്കുന്നതാണ്.  കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള ആക്സിസ് ബാങ്ക് ശാഖയുമായി ബന്ധപ്പെടുക.