60 വയസ്സ് കഴിഞ്ഞവർക്ക് ഓണസമ്മാനം എത്തി..1000 രൂപ വീതം ലഭിക്കും..! ഏറ്റവും പുതിയ വിവരങ്ങൾ..!!

ജനങ്ങളുടെ ക്ഷേമത്തിനായി നിരവധി പദ്ധതികളാണ് ഗവൺമെൻറ് ദിനംപ്രതി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്.  ഓണക്കാലവും ആയി ബന്ധപ്പെട്ട നിരവധി ആനുകൂല്യങ്ങൾ ഇത്തരത്തിൽ ജനങ്ങൾക്ക് ലഭ്യമാക്കുന്നുണ്ട്. പല മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള ധനസഹായങ്ങൾ ഗവൺമെൻറ് ലഭ്യമാക്കുന്നത്.  പിന്നോക്ക വിഭാഗത്തിൽപ്പെട്ട ആളുകൾക്കുള്ള ധനസഹായമാണ് ഇത്തരത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്.

പിന്നോക്ക വിഭാഗത്തിൽ പെട്ട 60 വയസ്സിന് മുകളിൽ ഉള്ള ആളുകൾക്ക് ആണ് ഈ ഒരു ധനസഹായം ലഭ്യമാവുക. ആയിരം രൂപയായിരിക്കും ഓണസമ്മാനം എന്ന നിലയിൽ ഓരോ ആളുകളുടെയും അക്കൗണ്ടിലേക്ക് എത്തുക.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള സമ്മാനം എന്ന നിലയിലാണ് ഈ ഒരു തുക എത്തിച്ചേരുന്നത്. ആയിരം രൂപ വീതം ഏകദേശം 60600ഓളം ആളുകൾക്കാണ് നൽകാനായി പദ്ധതി ഉള്ളത്.

ഇതുകൂടാതെ ഓണക്കാലത്ത് തൊഴിലുറപ്പ് അംഗങ്ങൾക്കും ആയിരം രൂപ വീതം ധനസഹായം നൽകുന്നുണ്ട്.  ഇത് 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ ആളുകൾക്ക് മാത്രമാണ് ലഭ്യമാവുക.  ഇത്തരത്തിൽ ഓണക്കാലത്ത് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളെക്കുറിച്ചും എല്ലാ ആളുകളും അറിഞ്ഞിരിക്കുക.  അർഹരായ ആളുകൾ ഇതിന് ആവശ്യമായ രേഖകളോടുകൂടി അപേക്ഷ സമർപ്പിക്കാൻ ശ്രദ്ധിക്കുക.

Similar Posts