7% പലിശ നിരക്കിൽ 1 ലക്ഷം രൂപ വരെ വായ്പ, കേരള ഫിനാൻഷ്യൽ കോർപറേഷൻ

ഒരു ബിസിനസ്‌ ആരംഭിക്കുമ്പോൾ സാധാരണക്കാരായ ആളുകൾ നേരിടുന്ന ഏറ്റവും വലിയ ഒരു പ്രശ്നമാണ് ആദ്യത്തെ മുടക്കു മുതൽ. എന്നാൽ അത്തരം ആളുകളെ സഹായിക്കാനാണ് കെ എഫ് സി ( കേരള ഫിനാൻഷ്യൽ കോർപറേഷൻ ) പുതിയ പദ്ധതിയുമായി വന്നിരിക്കുന്നത്. ഈടില്ലാതെ 1 ലക്ഷം രൂപ വരെ ലഭിക്കുന്ന ഒരു പദ്ധതിയെ കുറിച്ചാണ് താഴെ പറയുന്നത്.

ഈ വായ്പയുടെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്നു വച്ചാൽ  ഒരാഴ്ച കൊണ്ട് തന്നെ നമുക്ക് ലഭിക്കും എന്നുള്ളതാണ്. ഈ വായ്പ ലഭിക്കുന്നതിന് വസ്തുവോ ആൾ ജാമ്യമോ ഒന്നും തന്നെ ആവശ്യമില്ല. ബാങ്ക് 2000 ത്തോളം പേർക്ക് 1 ലക്ഷം രൂപ വരെ വായ്പ നൽകും എന്നാണ് പുതിയ കണക്കുകൾ.

വനിതകൾ,വൈകല്യമുള്ളവർ, ട്രാൻസ്‌ജെൻഡർമാർ തുടങ്ങിയവർക്കാണ് ഈ വായ്പ ലഭിക്കുന്നതിന് മുൻഗണന ലഭിക്കുന്നത്. വായ്പയുടെ പകുതിയോളം പണം ഒരാഴ്ചക്കുള്ളിൽ തന്നെ ലഭിക്കും. ഇതിന്റെ തിരിച്ചടവ് കാലാവധി 3 വർഷം ആണ്. പലിശ നിരക്ക് 7% ആണ്. ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം ആയ ഗൂഗിൾ പേ ഉൾപ്പെടെയുള്ള സംവിധാനങ്ങളിലൂടെ തിരിച്ചടവ് നടത്താനാകും എന്നുള്ളത് വളരെ സൗകര്യം ആണ്. ഇപ്പോൾ തന്നെ 400 റോളം വായ്പകൾ പദ്ധതിക്ക് കീഴിൽ അംഗീകാരം ലഭിച്ചതായി കെ എഫ് സി മാനേജിങ് ഡയറക്ടർ ടോമിൻ ജെ തച്ചങ്കരി അറിയിച്ചു.

ഇതുവരെ ലഭിച്ചിരിക്കുന്ന അപേക്ഷകളിൽ മൂന്നിൽ ഒന്ന് സ്ത്രീകൾ ആണ് സമർപ്പിച്ചിരിക്കുന്നത്. അപേക്ഷ ഫോമിനൊപ്പം തിരിച്ചറിയൽ രേഖ,പാൻ കാർഡ്, തുടങ്ങാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ വിവരങ്ങൾ തുടങ്ങിയവ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ അറിയുവാൻ അടുത്തുള്ള കെ എഫ് സി ശാഖയുമായി ബന്ധപ്പെടുക. അല്ലെങ്കിൽ www.kfc.org എന്ന ഒഫീഷ്യൽ വെബ്സൈറ്റ് സന്ദർശിക്കുക.

Similar Posts