ഇനി പെട്ടെന്ന് ഗ്യാസ് തീരില്ല..!! ഈ ടിപ്പുകൾ പരീക്ഷിച്ചുനോക്കൂ..!! എല്ലാവർക്കും ഉപകാരപ്പെടും..!!

നമ്മുടെ വീട്ടിൽ പാചകത്തിനായി പ്രധാനമായും ഉപയോഗിക്കുന്നത് ഗ്യാസ് അടുപ്പുകളാണ്. വളരെ പെട്ടെന്ന് ഗ്യാസ് അടുപ്പ് ഉപയോഗിച്ച് നമുക്ക് പാചകം ചെയ്തെടുക്കാൻ സാധിക്കും. മാത്രമല്ല ഗ്യാസ് സിലിണ്ടറുകളിൽ ഇന്ധനം ലഭിക്കുന്നതിനാൽ ഇന്ധനത്തിനായി പാടുപെടേണ്ട ആവശ്യവും വരില്ല. എന്നാൽ ഇന്ന് സാധാരണക്കാരായ ജനങ്ങൾ ആശങ്കപ്പെടുന്ന ഒരു കാര്യമാണ്, ഗ്യാസ് വളരെ പെട്ടെന്ന് തീർന്നു പോകുന്നത്. കാരണം ഗ്യാസ് ഉപയോഗിക്കുമ്പോൾ ഇത് വളരെ പെട്ടെന്ന് തീർന്നു പോയാൽ ഇന്നത്തെ ഇന്ധന വില അനുസരിച്ച് മറ്റൊരു പാചകവാതക സിലിണ്ടർ ഒരു മാസത്തിനിടയിൽ തന്നെ ബുക്ക് ചെയ്യുന്നത് വളരെ ചെലവേറിയ കാര്യമാണ്.

അതിനാൽ തന്നെ ഗ്യാസിന്റെ ഉപയോഗം പരമാവധി കുറയ്ക്കാൻ തന്നെയാണ് എല്ലാ ആളുകളും ശ്രമിക്കാറുള്ളത്. എന്നാൽ നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങളിൽ നമുക്ക് ഗ്യാസ് ലഭിക്കാനുള്ള വഴികൾ ഒളിഞ്ഞു കിടക്കുന്നുണ്ട്. ഇതിനുള്ള ഒരു വഴിയാണ് അരി വെക്കുമ്പോൾ ശ്രദ്ധിക്കാനുള്ളത്. നമ്മൾ സാധാരണ അടുപ്പിൽ വെള്ളം വെച്ച് ഇതിലാണ് അരി വെക്കാറുള്ളത്. ശേഷം അരി പാകത്തിന് വേവുന്നത് വരെ ഗ്യാസ് അടുപ്പ് കത്തിച്ച് വയ്ക്കുകയും ചെയ്യും. എന്നാൽ ഇങ്ങനെ ചെയ്യേണ്ട ആവശ്യം വരില്ല. കാരണം പാത്രത്തിൽ വെള്ളം വച്ച് അരി ഇട്ടശേഷം പാത്രം അടച്ചു വച്ച് 5 മിനിറ്റ് നേരം നന്നായി തിളപ്പിക്കുക.

അതിനുശേഷം അടുപ്പിലെ തീ അണയ്ക്കാവുന്നതാണ്. അതിനുശേഷം നന്നായി അടച്ചുവെച്ച് 30 മിനിറ്റ് നേരം കാത്തിരുന്നാൽ അരി പാകമാവുന്നത് കാണാൻ സാധിക്കും. വേവ് കൂടുതലുള്ള അരികൾ ആണെങ്കിൽ 10 മിനിറ്റ് നേരം കൂടി ഇങ്ങനെ അടച്ചുവയ്ക്കുക. പാത്രത്തിനുള്ളിൽ ചൂട് തങ്ങി നിൽക്കുന്നതിനാൽ ഈ ചൂടിൽ തന്നെ അരി വെന്തു കിട്ടും. ഇനി നിങ്ങൾക്ക് അരമണിക്കൂർ നേരം തീ കത്തിച്ച് പാചകവാതകം പാഴാക്കേണ്ടിവരില്ല. ഇങ്ങനെ മാത്രം ചെയ്താൽ മതി. വളരെയധികം ഗ്യാസ് ലാഭിക്കാം.

Similar Posts