രാജ്യത്ത് വായ്പകൾക്ക് നിയന്ത്രണം..!! കേന്ദ്ര സർക്കാർ നടപടി ഇങ്ങനെ..!! പ്രധാനപ്പെട്ട അറിയിപ്പ്..!!
സാധാരണക്കാരായ ജനങ്ങൾക്ക് പണത്തിന് ആവശ്യം വരുമ്പോൾ വളരെയധികം സഹായകരമാകുന്ന ഒരു കാര്യമാണ് വായ്പാ. സ്വർണ്ണം പണയം നൽകിയും സ്ഥലം, വീട്, വാഹനം എന്നി mങ്ങനെ വിലപിടിപ്പുള്ള വസ്തുക്കൾ ഈടായി നൽകിയും ജനങ്ങൾ വായ്പകൾ സ്വീകരിക്കാറുണ്ട്. വായ്പകൾ ലഭിച്ചാൽ നിശ്ചിത തുകയും അതിനനുസരിച്ചുള്ള പലിശയും ചേർത്താണ് തുക തിരികെ നൽകേണ്ടത്. നമ്മുടെ രാജ്യത്ത് വായ്പകൾ ലഭിക്കുന്നതിന് പലതരത്തിലുള്ള കടമ്പകൾ കടക്കേണ്ടതുണ്ട്.
ബാങ്കുമായി ബന്ധപ്പെട്ട ഇത്തരം നടപടിക്രമങ്ങൾക്ക് ഒരുപാട് സമയമെടുക്കും. എന്നാൽ ഈ സാഹചര്യത്തിന് അറുതി വരുത്തിക്കൊണ്ട് വിവിധങ്ങളായ മൊബൈൽ ആപ്ലിക്കേഷനുകൾ വഴി വായ്പകൾ ഇന്ന് ലഭ്യമാണ്. വളരെ പെട്ടെന്ന് വായ്പാതുക ലഭിക്കുന്നതാണ് ഇതിന്റെ പ്രത്യേകത. ഇത്തരത്തിൽ മൊബൈൽ ആപ്ലിക്കേഷൻ വഴി വായ്പയെടുത്ത് ഒരുപാട് ആളുകൾ വളരെയധികം ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. പ്രത്യേക ഈട് നൽകാതെയാണ് ഇങ്ങനെ മൊബൈൽ ആപ്ലിക്കേഷൻ വഴി വായ്പകൾ നൽകുന്നത്.
വായ്പകൾക്ക് ഉയർന്ന പലിശ നിരക്കും ഈടാക്കുന്നുണ്ട്. ഇങ്ങനെ വായ്പകൾ എടുക്കുന്ന ആളുകൾ തിരിച്ചടവ് മുടങ്ങിയാൽ ഭീഷണി അടക്കമുള്ള തിരിച്ചുപിടിക്കൽ മാർഗ്ഗങ്ങൾ നേരിടേണ്ടിവരും. മാത്രമല്ല ഇത്തരം ആപ്ലിക്കേഷനുകൾ വഴി നികുതിവെട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങൾ നടപ്പിലാക്കുന്നുണ്ട് എന്നാണ് അന്വേഷണത്തിൽ നിന്ന് മനസ്സിലാക്കുന്നത്. അതിനാൽ തന്നെ കേന്ദ്രസർക്കാർ ഇത്തരത്തിൽ ഓൺലൈൻ വായ്പ്പാ ആപ്ലിക്കേഷനുകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ പോവുകയാണ്.
ദുർബലരായ ആളുകളെ മുതലെടുത്തുകൊണ്ടാണ് ഇങ്ങനെയുള്ള ആപ്ലിക്കേഷനുകളിൽ കൂടുതലായി വായ്പകൾ നൽകുന്നത്. നിയമാനുസൃതമായി പ്രവർത്തിക്കുന്ന ലോൺ ആപ്ലിക്കേഷനുകൾ ഏതൊക്കെയെന്ന് കണ്ടെത്തി പ്രത്യേക പട്ടിക തയ്യാറാക്കാൻ ഇപ്പോൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് കേന്ദ്ര ധനകാര്യ മന്ത്രി നിർദ്ദേശം നൽകിയിരിക്കുകയാണ്. ഈ പട്ടികയിൽ ഉൾപ്പെടുന്ന ആപ്ലിക്കേഷനുകൾ മാത്രമായിരിക്കും പ്ലേ സ്റ്റോറിൽ ലഭ്യമായിരിക്കുക. ആയതിനാൽ ജനങ്ങൾ ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണം.