കുപ്പിയിലെ പാൽമണം നീക്കാൻ ഇങ്ങനെ ചെയ്താൽ മതി..!! എല്ലാവരും അറിഞ്ഞിരിക്കേണ്ട ടിപ്പ്..!!
നമ്മളെല്ലാവരും വീട്ടിൽ പാൽ വാങ്ങാറുണ്ടായിരിക്കും. കടയിൽ നിന്ന് നേരിട്ട് കവർ പാലോ സൊസൈറ്റികളിൽ നിന്നും കുപ്പിയിലോ ആയിരിക്കും നമ്മൾ സാധാരണ പാൽ വാങ്ങാറുള്ളത്. സ്ഥിരമായി ഒരു കുപ്പിയിൽ ആയിരിക്കും നമ്മൾ പാൽ വാങ്ങി സൂക്ഷിക്കുക. എന്തെങ്കിലും ഒരു ആവശ്യം വന്നാൽ ഈ പാൽ കുപ്പികൾ മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ നമുക്ക് സാധിക്കാറില്ല. പ്രത്യേകിച്ച് അത്യാവശ്യത്തിന് വെള്ളം എടുക്കേണ്ടി വരികയാണെങ്കിൽ പാൽ കുപ്പികൾ നമുക്ക് ഒരിക്കലും ഉപയോഗിക്കാൻ സാധിക്കില്ല.
കാരണം പാൽ കുപ്പികളിൽ എപ്പോഴും പാലിന്റെ മണം ഉണ്ടായിരിക്കും. മാത്രമല്ല കുട്ടികളുള്ള വീടുകളാണെങ്കിൽ ഇവർക്ക് പാൽ കൊടുക്കുന്ന കുപ്പികളിലും ഇത്തരം മണം തങ്ങിനിൽക്കും. എത്രമാത്രം സോപ്പിട്ടു കഴുകിയാലും ഈ മണം പോവില്ല. എന്നാൽ വളരെ എളുപ്പമായ ഒരു മാർഗ്ഗത്തിലൂടെ ഈ പാൽ മണം കളയാൻ സാധിക്കും. ഇതിനായി നമുക്ക് ആവശ്യമുള്ളത് നമ്മുടെ എല്ലാം വീടുകളിൽ നിത്യ സാന്നിധ്യമായ കല്ലുപ്പ് ആണ്. പാൽമണം തങ്ങിനിൽക്കുന്ന കുപ്പികൾ എടുത്ത ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ കല്ലുപ്പ് ഇട്ട് കൊടുക്കുക. അതിനുശേഷം അല്പം വെള്ളം കൂടി ഇതിലേക്ക് ഒഴിക്കുക. അഞ്ചു മിനിറ്റ് നേരം അനക്കാതെ വച്ചശേഷം രണ്ടു മിനിറ്റ് നേരം കുപ്പി നല്ലപോലെ കുലുക്കുക.
ശേഷം ഇത് ഒഴിച്ചു കളഞ്ഞു നല്ല വെള്ളത്തിൽ കഴുകിയെടുക്കുക. ഇങ്ങനെ മാത്രം ചെയ്താൽ മതി. കുപ്പിയിൽ തങ്ങിയിരുന്ന പാൽമണം മുഴുവൻ ആയി മാറുന്നത് കാണാം. ഇനി ഏതു കുപ്പിയിലും പാൽ വാങ്ങുകയും ഒട്ടും പാൽമണം ഇല്ലാതെ തന്നെ കുപ്പി വൃത്തിയാക്കി വയ്ക്കുകയും ചെയ്യാം. ഇത് എല്ലാ ആളുകളും പരീക്ഷിച്ചുനോക്കൂ. വളരെയധികം ഉപകാരപ്പെടും.