9 ലക്ഷം പേർക്ക് ലൈഫ് മിഷൻ പാർപ്പിടം, ലിസ്റ്റ് പ്രസിദ്ധീകരണം ഉടൻ, ലൈഫ് മിഷൻ അപേക്ഷകർ ശ്രദ്ധിക്കുക
ലൈഫ് മിഷൻ പാർപ്പിട പദ്ധതി, നിലവിൽ ഫ്ലാറ്റുകൾ ആയും, അതോടൊപ്പം തന്നെ പാർപ്പിടമായും സർക്കാരിന്റെ ഭാഗത്തു നിന്ന് ഏറ്റവും വലിയൊരു നേട്ടമായാണ് സാധാരണക്കാർക്ക് ലഭിക്കാൻ പോകുന്നത്. ഇതിനു വേണ്ടി അപേക്ഷകൾ സ്വീകരിക്കാൻ തുടങ്ങിയിരിക്കുന്നു. 2021ഫെബ്രുവരി മാസം വരെ യാണ്ഇ തിലേക്ക് അപേക്ഷ വയ്ക്കാൻ അവസാന തിയതി ഉണ്ടായിരുന്നത്. റേഷൻ കാർഡാണ് ഇതിന്റെ പ്രധാന യോഗ്യതയായി പറയുന്നത്.
9ലക്ഷത്തോളം ഗുണഭോക്താകൾ ഇതിലേക്ക് അപേക്ഷ വച്ചു കാത്തിരിക്കുകയാണ്.2021 മെയ് മാസം 31ഓടുകൂടി അന്തിമ ലിസ്റ്റ് പുറത്തു വിടും. എന്നാണ് സർക്കാരിന്റെ ഭാഗത്തു നിന്നും അറിയിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഒരുപാട് പേർ അപേക്ഷ വച്ചു കാത്തിരിക്കുന്നു. സംസ്ഥാനത്തുള്ള എല്ലാ ഭൂ രഹിത ഭവന രഹിതർക്കും, ഒപ്പം തന്നെ ഭവന രഹിതരായിട്ടുള്ള ആളുകൾക്കും പാർപ്പിടം ഉറപ്പാക്കുക എന്ന ലക്ഷ്യമാണ് ലൈഫ് മിഷൻ പദ്ധതിയിലൂടെ സർക്കാർ മുന്നോട്ടു വച്ചത്.
ഭിന്നശേഷി വിഭാഗക്കാർ, പട്ടികജാതി പട്ടിക വർഗ്ഗത്തിൽ പെടുന്നവർ, പിന്നോക്ക സമുദായങ്ങളിൽ പെടുന്നവർ, സ്ത്രീ ഗുണഭോക്താക്കൾ മാത്രമായുള്ള കുടുംബങ്ങൾ, ജനറൽ വിഭാഗത്തിൽ പെടുന്നവർ തുടങ്ങിയ ഒരുപാട് ആളുകൾക്ക് മുൻഗണന ലഭിക്കണമെന്ന വിശ്വാസത്തിൽ വിവിധങ്ങൾ ആയിട്ടുള്ള വെല്ലുവിളികൾ നേരിട്ടും ഇതിലേക്ക് അപേക്ഷ വച്ചു കാത്തിരിക്കുകയായിരുന്നു.
2021 മെയ് മാസം 31 ന് പ്രസിദ്ധീകരിക്കേണ്ട ലിസ്റ്റ് ആണ് സർക്കാർ റദ്ദാക്കിയത്. നിലവിൽ ഇലക്ഷൻ പശ്ചാത്തലത്തിലും പുതിയ മന്ത്രിസഭ അധികാരമേറ്റ ശേഷം തുടർ നടപടികൾ ആരംഭിക്കൂ എന്ന ഘട്ടത്തിലേക്ക് പിന്നീട് സർക്കാർ പ്രവേശിക്കുകയായിരുന്നു. അന്തിമ ലിസ്റ്റ് പ്രസിദ്ധീകരണത്തെ സംബന്ധിച്ചു നിർണായക അറിയിപ്പുകൾ ആണ് ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത്.
ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി തന്നെ കൃത്യമായി മാർഗ നിർദേശങ്ങൾ രൂപീകരിക്കുന്നതിന് വേണ്ടി KILA യുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അധ്യക്ഷനായിട്ടുള്ള സമിതിയാണ് ഇതിനുവേണ്ട നിർദ്ദേശങ്ങൾ കൈമാറുന്നത്. കൃത്യമായി വിവിധങ്ങളായ വെല്ലുവിളികൾ ക്രമപ്പെടുത്തി അവർക്ക് മാർക്കുകൾ നൽകി അവർക്ക് മുൻഗണനകൾ കൂടി നൽകാനാണ് സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നത്.
ഇങ്ങനെ വരുമ്പോൾ നിശ്ചിത യോഗ്യത നേടിയ ഗുണഭോക്താക്കൾക്ക് വീട് ലഭിക്കാൻ അർഹത ഉണ്ടാകും. നിലവിൽ ഭവന രഹിതരായിട്ടുള്ള ആളുകൾക്കൊപ്പം തന്നെ ഭൂരഹിതരായിട്ടുള്ള ഭവന രഹിതരും ഉണ്ട്. നിലവിൽ ഭൂമി വാങ്ങുന്നതിന് 2ലക്ഷം രൂപയും ഭവനം നിർമ്മിക്കുന്നതിന് 4ലക്ഷം രൂപയും ആണ് സർക്കാരിന്റെ നിലവിലുള്ള കണക്കുകൾ. നിലവിൽ ലൈഫ് മിഷൻ പാർപ്പിടം മാത്രം ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം അവർക്ക് 4ലക്ഷം രൂപയുടെ പാർപ്പിടമാണ് ലഭിക്കുന്നത്.
തൊഴിൽ കാർഡ്, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഏകദേശം 100 ദിനങ്ങൾ പൂർത്തീകരിക്കുമ്പോൾ 25000 രൂപ കൂടി ആ ഇനത്തിൽ ബാങ്ക് അക്കൗണ്ടിലേക്കു ചെല്ലുന്നു. അപ്പോൾ സുരക്ഷിതമായ ഭവനം എന്ന സ്വപ്നം നല്ല രീതിയിൽ പൂർത്തിയാക്കാം. ഈ വർഷത്തിൽ 88000 വീടുകൾക്ക് അനുമതി നൽകുമെന്ന് അറിയിച്ചിരുന്നു.12000 വീടുകൾ 100 ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി ഇപ്പോൾ പൂർത്തീകരിച്ചിട്ടുണ്ട്.
ഈ 5 വർഷ ഭരണ കാലയളവിൽ 5ലക്ഷം വീടുകൾ അതായത്, ഓരോ വർഷവും 1ലക്ഷം വീടുകൾ വീതമാണ് സർക്കാർ ലക്ഷ്യമിടുന്നത്. 2021 വരെ അപേക്ഷിച്ച 9 ലക്ഷം ഗുണഭോക്താക്കൾക്കാണ് അവർ അപേക്ഷ വച്ച യോഗ്യത മാനദണ്ഡങ്ങൾ പരിശോധിച്ചു ഇപ്പോൾ കൃത്യമായി മാർക്ക് നിശ്ചയിച്ചു ലിസ്റ്റ് പ്രസിദ്ധീകരിക്കുവാൻ വേണ്ടി തയ്യാറെടുക്കുന്നത്. വളരെ വൈകാതെ തന്നെ സർക്കാരിന്റെ ലിസ്റ്റ് പ്രസിദ്ധീകരണത്തിന് വേണ്ട ക്ലെശ ഘടകങ്ങൾ ഉൾപ്പെടുന്ന മാർഗ്ഗരേഖ പുറത്തു വരും. ആ മാർഗ രേഖ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അതി വിദൂരമല്ല സുരക്ഷിതമായിട്ടുള്ള പാർപ്പിടം എന്നുള്ള കാര്യം എല്ലാവരും ഓർത്തു വക്കുക.