കർഷകർക്ക് സന്തോഷവാർത്ത..!! 3000 രൂപ പെൻഷൻ ലഭിക്കാൻ അവസരം..!! പ്രധാനപ്പെട്ട അറിയിപ്പ്..!!

നമ്മുടെ സംസ്ഥാനത്തെ ജനങ്ങൾക്ക് റിട്ടയർമെന്റിനുശേഷം വാർദ്ധക്യകാലം മുന്നോട്ടു നയിക്കുമ്പോൾ കൂട്ടാവുന്ന സാമ്പത്തിക സ്രോതസ്സാണ് പെൻഷൻ. നമ്മുടെ സംസ്ഥാനത്തെ നിരവധി ആളുകൾ പെൻഷൻ സ്വീകരിക്കുന്നുണ്ട്. സർവീസ് പെൻഷനുകളും സാമൂഹ്യസുരക്ഷാ പെൻഷനുകളും വിവിധങ്ങളായ ക്ഷേമനിധികളുടെ പെൻഷനുകളും സ്വീകരിക്കുന്ന ആളുകൾ നിരവധിയാണ്. നമ്മുടെ സംസ്ഥാനത്തെ നിരവധി പേർക്ക് പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുമെങ്കിലും ഈ കൂട്ടത്തിൽ നിന്നും മാറ്റിനിർത്തപ്പെടുന്ന വിഭാഗമാണ് കർഷകർ.

പ്രത്യേകിച്ച് യൂണിയനുകളിൽ ഒന്നുംതന്നെ അംഗത്വം ഇല്ലാത്തതിനാൽ പെൻഷൻ ആനുകൂല്യങ്ങൾ ഇവർക്ക് നിഷിദ്ധമായിരുന്നു. എന്നാൽ സംസ്ഥാനത്ത് കർഷകർക്ക് സന്തോഷം നൽകികൊണ്ട് കർഷക ക്ഷേമനിധി ആരംഭിച്ചിരിക്കുകയാണ്. കർഷക ക്ഷേമനിധിയിൽ അംഗങ്ങൾ ആകുന്ന കർഷകർക്ക് 60 വയസിനു ശേഷം 3000 രൂപ പ്രതിമാസം പെൻഷൻ ലഭിക്കുന്നതിന് അവസരമുണ്ടാകും. ഇതിനായി ക്ഷേമനിധിയിലെ പെൻഷൻ പദ്ധതികളിൽ പങ്കുചേരണം. മാത്രമല്ല പ്രതിമാസം ഒരു നിശ്ചിത തുക അംശാദായം ആയി അടയ്ക്കുകയും വേണം. ഏറ്റവും കുറഞ്ഞത് 100 രൂപ അംശദായം അടക്കുന്ന ആളുകൾക്ക് 3000 രൂപ പ്രതിമാസം പെൻഷൻ ലഭിക്കും. ഇതിൽ കൂടുതൽ ആണ് അംശദായം അടക്കുന്നതെങ്കിൽ അതിനനുസരിച്ചുള്ള തുകയാണ് പെൻഷൻ ആയി ലഭിക്കുക.

കുറഞ്ഞത് അഞ്ചു വർഷമെങ്കിലും പദ്ധതിയിൽ ചേർന്ന് അംശദായം അടച്ചിരിക്കണം. എന്നാൽ മാത്രമേ 60 വയസ്സിനുശേഷം പെൻഷൻ ലഭിക്കുകയുള്ളൂ. 5 സെന്റ് ഭൂമിയെങ്കിലും സ്വന്തമായുള്ള ആളുകൾക്കാണ് പദ്ധതിയിൽ ചേരാൻ സാധിക്കുന്നത്. മാത്രമല്ല 15 ഏക്കറിന് മുകളിൽ സ്വന്തമായി ഭൂമിയുള്ള ആളുകൾക്ക് അപേക്ഷ നൽകാൻ സാധിക്കില്ല. കൂടാതെ വാർഷിക വരുമാനം 5 ലക്ഷം രൂപയിൽ കൂടാനും പാടില്ല. മൂന്ന് വർഷമായി കൃഷിയാണ് ഉപജീവനമാർഗ്ഗം എന്ന് കാണിക്കുന്ന സത്യപ്രസ്താവന അപേക്ഷയോടൊപ്പം നൽകേണ്ടതാണ്. അതിനാൽ അർഹരായ എല്ലാ ആളുകളും ഉടൻതന്നെ കർഷക ക്ഷേമനിധിയിൽ പങ്കാളികളാകാൻ ശ്രദ്ധിക്കുക.

Similar Posts