ജോലി അന്വേഷിക്കുന്നവർ ശ്രദ്ധിക്കുക ; ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്..!! പ്രധാനപ്പെട്ട അറിയിപ്പ്..!!
നമ്മുടെ രാജ്യത്ത് തൊഴിലില്ലായ്മ ഇപ്പോൾ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. നിലവിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന വിലക്കയറ്റത്തെ ചെറുത്തു നിർത്തുന്നതിന് ജനങ്ങൾക്ക് പാടുപെടുകയാണ് ഇപ്പോൾ. ഈ സാഹചര്യത്തിൽ തൊഴിലില്ലായ്മ കൊണ്ട് വലയുന്ന ഒട്ടനവധി സാധാരണക്കാരായ ആളുകളെ നമുക്ക് കാണാൻ സാധിക്കും. ഇവർക്ക് എന്തെങ്കിലും ഒരു പിടിവള്ളി കിട്ടുകയാണെങ്കിൽ ഉടൻതന്നെ മറ്റൊന്നും ആലോചിക്കാതെ ആ വഴിയെ പോകാനുള്ള സാധ്യത ഏറെയാണ്.
ഇങ്ങനെയുള്ള ആളുകളുടെ അവസ്ഥ മുതലെടുത്തുകൊണ്ട് നമ്മുടെ രാജ്യത്ത് ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള തട്ടിപ്പുകൾ ഇപ്പോൾ ഏറുകയാണ്. നമ്മുടെ രാജ്യത്ത് നിന്നും ഐടി മേഖലയിൽ പ്രവർത്തിക്കുന്ന ആളുകളെ ആകർഷകമായ ജോലിയും ശമ്പളവും വാഗ്ദാനം ചെയ്തുകൊണ്ട് മ്യാൻമാർ, തായ്‌ലൻഡ് എന്നിവിടങ്ങളിലേക്ക് രാജ്യം കടത്തുന്നതായി വിദേശകാര്യമന്ത്രാലയം റിപ്പോർട്ട് ചെയ്തു.
നമ്മുടെ രാജ്യത്തു നിന്നും ഏകദേശം അറുപതോളം യുവാക്കളെയാണ് ഇത്തരത്തിൽ രാജ്യം കടത്തിയിരിക്കുന്നത്. ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്തു എത്തുന്ന കമ്പനികൾ ഡിജിറ്റൽ സെയിൽസ് & മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് എന്ന ജോലിയാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ക്രിപ്റ്റോകറൻസി, കോൾ സെന്റർ തുടങ്ങിയ തട്ടിപ്പുകളിൽ പെട്ട കമ്പനികൾ ആണ് ഇവയെന്നാണ് റിപ്പോർട്ടുകളിൽ പറയപ്പെടുന്നത്. നിരവധിപേർ ഇതിന്റെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. നിരവധിപേർ ഇത്തരത്തിൽ രാജ്യം കടന്നതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഈ വിഷയത്തിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്നും ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഇത്തരം തട്ടിപ്പുകളിൽ ചെന്നു വീഴരുതെന്നും വിദേശകാര്യമന്ത്രാലയം ഓർമ്മപ്പെടുത്തി. തട്ടിപ്പുകളിൽ ചെന്ന് ചാടുന്ന ഇത്തരം അവസ്ഥ വിദ്യാസമ്പന്നരായ ആളുകൾക്ക് ഉണ്ടാകുന്നത് തൊഴിലില്ലായ്മ രൂക്ഷമായതിനെ തുടർന്നാണ് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. എന്തുതന്നെയായാലും എല്ലാ യുവാക്കളും ഈ കാര്യം പ്രത്യേകം അറിഞ്ഞിരിക്കേണ്ടതാണ്.