പുതിയ മോഡൽ സ്മാർട്ട്‌ റേഷൻ കാർഡുകൾക്ക് എങ്ങനെ അപേക്ഷിക്കാം

നിലവിൽ റേഷൻ കാർഡ് ഉള്ള ഏതൊരു കുടുംബ നാഥനും സ്മാർട്ട്‌ റേഷൻ കാർഡിനായി അപേക്ഷിക്കാവുന്നതാണ്. ഈ സ്മാർട്ട്‌ റേഷൻ കാർഡിനായി അപേക്ഷിക്കുമ്പോൾ പ്രത്യേകമായി ഒരു ഫീസും നൽകേണ്ടതില്ല. സ്മാർട്ട്‌ റേഷൻ കാർഡിന് അപേക്ഷിക്കുമ്പോൾ നിലവിൽ കാർഡിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാവരുടെയും ആധാർ റേഷൻ കാർഡുമായി ബന്ധിപ്പിച്ചിരിക്കണം എന്ന കാര്യം പ്രധാനമാണ്.

ആദ്യമായി സിവിൽ സപ്ലൈസ് ഒഫീഷ്യൽ വെബ്സൈറ്റ് ലേക്ക് വരികയാണ് വേണ്ടത് . സിറ്റിസൺ ലോഗിൻ എന്ന ഓപ്ഷന് മുകളിലായി ഡബിൾ ക്ലിക്ക് ചെയ്യുക. ഇതിൽ അക്ഷയ എന്നും സിറ്റിസൺ എന്നും രണ്ട് ഓപ്ഷനുകൾ കാണും. ഇതിൽ സിറ്റിസൺ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക. ഇതിൽ ക്രിയേറ്റ് അക്കൗണ്ട് എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത് ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയ്യേണ്ടതുണ്ട്.

ആധാർ നമ്പറും റേഷൻ കാർഡ് നമ്പറും ഇതിൽ കൊടുക്കുക. ആധാർ കാർഡ് നമ്പർ കൊടുക്കുമ്പോൾ റേഷൻ കാർഡിൽ ഉൾപ്പെട്ടിരിക്കുന്ന ഏതൊരു വ്യക്തിയുടെയും ആധാർകാർഡ് നമ്പർ ഇതിലേക്ക് കൊടുക്കാം എന്നതാണ്. ഓണറുടെ തന്നെ വേണമെന്ന് നിർബന്ധമില്ല. റേഷൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്ത ആധാർ നമ്പർ വേണം എന്നു മാത്രമേയുള്ളൂ. ഇതിനു ശേഷം റേഷൻ കാർഡ് നമ്പർ ഇതിലേക്ക് കൊടുക്കുക.

ഇതിനു ശേഷം ഒരു യൂസർ ഐഡി ക്രിയേറ്റ് ചെയ്യുക. പാസ്‌വേഡ് നൽകി ഇത് ഭദ്രം ആക്കുക. വേണമെങ്കിൽ ഈമെയിൽ ഐഡി എന്ന ഭാഗത്ത് നിങ്ങളുടെ ഇമെയിൽ ഐഡി ചേർക്കുക. അതിനുശേഷം പാസ്സ്‌വേർഡ് കൺഫെർമ് ചെയ്യുക. ശേഷം മൊബൈൽ നമ്പർ ടൈപ്പ് ചെയ്ത് ഉറപ്പ് വരുത്തുക. ശേഷം ഇത് സബ്മിറ്റ് ചെയ്യാവുന്നതാണ്. സേവ് ചെയ്ത പ്രകാരം ഇപ്പോൾ നമ്മുടെ ഐഡിയും പാസ്‌വേർഡും ഇതിൽ കണക്റ്റ് ആയിട്ടുണ്ടാവും. ഇത് വീണ്ടും ലോഗിൻലേക്ക് പോയി ലോഗിൻ ചെയ്യാവുന്നതാണ്.

റേഷൻകാർഡ് സംബന്ധമായ സർവീസുകളുടെ പേജിലേക്കാണ് ഇത് ലോഗിൻ ചെയ്യുമ്പോൾ നമ്മൾ എത്തുന്നത്. ഇവിടെ എത്തുമ്പോൾ നമ്മൾ രണ്ടു കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട് ഒന്ന് ആധാർ എൻട്രി എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത് അത് ഓപ്പൺ ആകുമ്പോൾ അതിൽ കാർഡിൽ ഉൾപ്പെട്ടിരിക്കുന്ന അവരുടെ എല്ലാവരുടെയും ആധാർ കാർഡ് റേഷൻ കാർഡുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഉറപ്പുവരുത്തുക. ഇല്ലായെങ്കിൽ നമ്മുടെ ആധാർ നമ്പർ അത് വ്യക്തികളുടെ പേരുമായി ബന്ധിപ്പിക്കേണ്ടതാണ്. അടുത്തതായി ഇതിൽ ഇംഗ്ലീഷ് എൻട്രി എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത് നമ്മുടെ ഡാറ്റ അതായത് നമ്മുടെ അഡ്രസ്സ് അടങ്ങുന്ന വിവരങ്ങൾ ഇതിൽ ഇംഗ്ലീഷിൽ രേഖപ്പെടുത്തി എന്ന് ഉറപ്പുവരുത്തണം.

ഇംഗ്ലീഷിൽ ഡാറ്റ ഇതിൽ നിലവിൽ കൊടുത്തിട്ടില്ലായെങ്കിൽ അത് ഫിൽ ചെയ്യേണ്ടത് അത്യാവശ്യം ആണ് അത് എങ്ങനെ എന്ന് പറയാം. ഇംഗ്ലീഷ് എൻട്രി എന്ന ഭാഗം ക്ലിക്ക് ചെയ്ത് നമ്മുടെ സ്ഥലനാമവും വീടുപേരും അടങ്ങുന്ന അഡ്രെസ്സ് ഇതിലേക്ക് ടൈപ് ചെയ്ത് സബ്‌മിറ്റ് ചെയ്യുക. ഇതിന് ശേഷം പ്രിൻറർ ഓപ്ഷനിൽ ഇ കാർഡ് എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത് ഓപ്പൺ ചെയ്യുക.

ഇതിൽ പിവിസി കാർഡ് അല്ലെങ്കിൽ ഇ കാർഡ് എന്ന രണ്ട് ഓപ്ഷൻസ് കാണാം ഇതിൽ വേണ്ട ഓപ്ഷനിൽ പ്രിന്റ് ക്ലിക്ക് ചെയ്യുക.അപ്പോൾ ഒരു ഒടിപി നിങ്ങളുടെ രജിസ്റ്റർഡ് മൊബൈൽ നമ്പറിലേക്ക് വരുന്നതായിരിക്കും. ഒരു പിഡിഎഫ് ഫയൽ ഓപ്പൺ ആയി കാണാം. മൊബൈലിൽ വന്നിരിക്കുന്ന പാസ്സ് വേർഡ്‌ ടൈപ് ചെയ്ത് കൊടുക്കുക. ശേഷം സബ്‌മിറ്റ് ക്ലിക്ക് ചെയ്യുക. അപ്പോൾ നമ്മുടെ റേഷൻ കാർഡ് വിഭാഗം അനുസരിച്ചുള്ള കളറിൽ കാർഡ് ഡൌൺലോഡ് ആയി വരും. ഇങ്ങനെ ലഭിക്കുന്ന കാർഡ് പിവിസി പ്രിൻറർ ഉപയോഗിച്ച് പ്രിന്റ് എടുത്ത് ഉപയോഗിക്കാവുന്നതാണ്.

Similar Posts