വീട് പണിയുമ്പോൾ ചിലവു കുറയ്ക്കാൻ AAC ബ്ലോക്കുകൾ

വീട് പണിയുമ്പോൾ പലതരം ചുവര് പണിയാനുള്ള സാമഗ്രികൾ നമുക്ക് മാർക്കറ്റിൽ ലഭ്യമാണ്.AAC ബ്ലോക്കുകൾ താരതമ്യേനെ ചിലവുകുറഞ്ഞ കട്ടകളാണ്. തെർമൽ പ്ലാൻറ്റിന്റെ അവശിഷ്ടമായ ഫ്ലൈ ആഷ്, വെള്ളാരം കല്ലിന്റെ പൊടി, ചുണ്ണാമ്പുകല്ല്, സിമെന്റ് കുമ്മായം തുടങ്ങിയവ ചേർത്താണ് ഈ കട്ട നിർമ്മിച്ചെടുക്കുന്നത്.

ഒരു AAC ബ്ലോക്കിനകത്ത് 80% എയറും 20%ത്തോളം സോളിഡ് മാട്രുമാണ് ഉള്ളത്. ഈയടുത്തായി നമ്മുടെ നാട്ടിലും വീടുപണിയാൻ AAC ബ്ലോക്കുകൾ ഉപയോഗിച്ചുവരുന്നുണ്ട്. പഴയ വീടുകൾക്ക് മുകളിൽ എക്സ്റ്റൻഷൻ എടുക്കാനും ഇനി പുതുതായി വീടുവെയ്ക്കാൻ തുടങ്ങുന്ന വർക്കും AAC ബ്ലോക്കുകൾ ഉപയോഗിക്കാവുന്നതാണ്.

2,4,6,5,8 ഇഞ്ചുകൾ ഇത്തരത്തിൽ AAC കട്ടകൾ ലഭ്യമാണ്. ഇവ കൂടാതെ 9 ഇഞ്ച്,4 ഇഞ്ച്, 8 ഇഞ്ച് കട്ടകളാണ് ഉപയോഗിക്കാറ്. 4 ഇഞ്ചിന് 25 രൂപ, 8 ഇഞ്ചിന് 120 രൂപ ഇങ്ങനെയാണ് വില.

ബാത്ത്റൂം പാർട്ടീഷൻ ചെയ്യാൻ 4 ഇഞ്ച് കട്ടകൾ മതിയാകും. പ്രധാന ചുവരുകൾക്കുള്ളിൽ വരുന്ന സെപ്പറേഷൻസ് ചെയ്യാൻ AAC നാല് ഇഞ്ച്, രണ്ട് കട്ടകളാണ് ഉപയോഗിക്കാറ്. റൂമുകൾ തരം തിരിക്കുമ്പോൾ 6 ഇഞ്ച് കട്ടകളാണ് ഉപയോഗിക്കാറ്.സൗണ്ട് ഫ്രൂഫ് ഇത്തരം റൂമുകൾക്ക് ഉണ്ട്. അപ്സ്ടയർ റൂം പണിയുമ്പോൾ ഒരു കട്ടയ്ക്ക് 25 രൂപ മാത്രമേ ചിലവ് വരുള്ളൂ. മറ്റു കട്ടകളുമായി താരതമ്യം ചെയ്യുമ്പോൾ ഏറെ ലാഭകരം കൂടിയാണ് ഇത്. കട്ട ഫിക്സ് ചെയ്തു കഴിഞ്ഞാൽ നനയ് ക്കേണ്ട എന്നത് പ്രധാനമാണ്. കൂടുതൽ അറിയുവാൻ താഴെയുള്ള വീഡിയോ കാണുക.

Similar Posts