ഇനി അടുത്തുള്ള പോസ്റ്റ് ഓഫീസ്, സി എസ് സി വഴി പാസ്പോർട്ടിന് അപേക്ഷിക്കാം, എല്ലാം സിമ്പിൾ!

പണ്ടൊക്കെ പാസ്പോർട്ട് കിട്ടുക ഒരു കടമ്പയായിരുന്നു. കുറച്ച് കാലം മുൻപുവരെ പാസ്പോർട്ട് ഓഫിസുകൾ എല്ലാ ജില്ലകളിലും ഉണ്ടായിരുന്നില്ല. അടുത്ത ജില്ലയിലോ അതിനടുത്ത ജില്ലയിലോ ഒക്കെയാവും നമ്മൾ അപേക്ഷിച്ച് പാസ്പോർട്ടിന് കാത്തിരുന്നിട്ടുണ്ടാവുക. എന്നാൽ പാസ്പോര്ട്  ഇനി മുതൽ പോസ്റ്റ്‌ ഓഫീസ് മുഖാന്തരം ലഭിക്കും.

പോസ്റ്റ് ഓഫീസിന്റെ കോമൺ സർവീസ് സെന്റർ (സി‌എസ്‌സി) കൗണ്ടർ സന്ദർശിച്ച് നിങ്ങൾക്ക് പാസ്‌പോർട്ടിനായി അപേക്ഷിക്കാം. മുമ്പ്, വിദേശകാര്യ മന്ത്രാലയം (എം‌എ‌എ) രാജ്യത്തുടനീളം പ്രവർത്തിക്കുന്ന പാസ്‌പോർട്ട് സേവന കേന്ദ്രങ്ങളിൽ ഒരാൾ പാസ്‌പോർട്ടിനായി അപേക്ഷിക്കേണ്ടതായിരുന്നു. എന്നിരുന്നാലും, ഇപ്പോൾ നിങ്ങളുടെ പാസ്‌പോർട്ടിനായുള്ള ഡോക്യുമെന്റേഷൻ പ്രക്രിയ നിങ്ങളുടെ അടുത്തുള്ള പോസ്റ്റ് ഓഫീസിൽ നിന്ന് എളുപ്പത്തിൽ പൂർത്തിയാക്കാൻ കഴിയും.

ഇന്ത്യൻ പോസ്റ്റൽ ഓഫീസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നമുക്ക് സ്വന്തമായി തന്നെ പാസ്പോർട്ടിനുള്ള അപേക്ഷകളും രേഖകളും അപ്‌ലോഡ് ചെയ്യാവുന്നതാണ്. ഫീസടച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ അടുത്തുള്ള പോസ്റ്റ് ഓഫീസിൽ രേഖകൾ വെരിഫൈ ചെയ്യുന്നതിനായി നമുക്ക് ഒരു തീയതി ലഭിക്കും.

ജനന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഹൈസ്കൂൾ മാർക് ലിസ്റ്റ്, പാൻ കാർഡ്, ആധാർ കാർഡ്, റേഷൻ കാർഡ്, വെരിഫിക്കേഷൻ സമയത്ത് ഇത്തരം രേഖകൾ ഒക്കെ തന്നെ ഹാജരാക്കേണ്ടതാണ്. ഇതുമാത്രമല്ല ഒരു നോട്ടറി വക്കീലിനെ കണ്ടു സത്യവാങ്മൂലം തയ്യാറാക്കുക കൂടി ചെയ്യണം.

രജിസ്ട്രേഷൻ വെരിഫിക്കേഷന് ശേഷം നിങ്ങളുടെ വിരലടയാളം, റെറ്റിന സ്കാൻ എന്നിവ പോസ്റ്റ് ഓഫീസിൽ വെച്ച് തന്നെ വെരിഫൈ ചെയ്യും. രജിസ്ട്രേഷനും, രജിസ്ട്രേഷന് ശേഷമുള്ള വെരിഫിക്കേഷൻ പ്രക്രിയയും കഴിഞ്ഞാൽ 15 ദിവസത്തിനുള്ളിൽ പാസ്പോർട്ട് വീട്ടിലെത്തും.

Similar Posts