7 ദിവസം കൊണ്ട് നല്ല ഒന്നാന്തരം കമ്പോസ്റ്റ് ജൈവ വളം ഉണ്ടാക്കിയെടുക്കാം, ചിലവില്ലാതെ

ജൈവ രാസമാറ്റത്തിലൂടെ വളമായി മാറിയ ജൈവ പദാർത്ഥമാണ് കമ്പോസ്റ്റ്. പാഴ് വസ്തുക്കളെ പ്രകൃതിക്ക് ഇണങ്ങിയ രീതിയിൽ സംസ്കരിച്ച് വളമാക്കി മാറ്റുന്ന പ്രക്രിയയിലൂയിടെ ആണ് കമ്പോസ്റ്റു വളങ്ങൾ ഉണ്ടാക്കുന്നത്. ജൈവകൃഷി രീതിയിൽ ഇന്നത്തെ കാലത്ത് കമ്പോസ്റ്റ് വളങ്ങൾക്ക് അതിന്റെതായ പ്രസക്തിയുണ്ട്. ഒരു വളം എന്നതിനപ്പുറത്ത് മണ്ണിന്റെ ഉപരിതലങ്ങളെയും അമ്ലാംശം നിലനിർത്തുന്നതിനും കമ്പോസ്റ്റ് ഏറെ ഗുണകരമാണ്.

ഇനി കമ്പോസ്റ്റ് എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്നാണ് പറയാൻ പോകുന്നത്. 7 ദിവസം കൊണ്ട് ചെടി ചട്ടിയിൽ തന്നെ കമ്പോസ്റ്റ് ഉണ്ടാക്കുക എങ്ങനെയാണെന്നാണ് ഇവിടെ വിശദമാക്കുന്നത്. അടുക്കളയിൽ വേസ്റ്റ് ആയി വരുന്ന പച്ചക്കറികളുടെ അവശിഷ്ടങ്ങൾ കൊണ്ട് കമ്പോസ്റ്റ് ഉണ്ടാക്കുന്ന രീതിയാണ് പറയുന്നത്. പുഴുക്കളോ, മോശം മണമോ, ഒന്നുംതന്നെ ഉണ്ടാവാത്ത രീതിയിൽ ആണ് ഈ കമ്പോസ്റ്റ് നിർമ്മാണം. കൊച്ചു കുട്ടികൾ മുതൽ മുതിർന്ന വർക്കും എളുപ്പത്തിൽ ചെയ്യാനാവുന്ന ഒരു രീതിയാണ് ഇത്. കേടായ പച്ചക്കറികളും ബാക്കി വന്ന അടുക്കളയിലെ ജൈവ വസ്തുക്കളും അരിഞ്ഞെടുക്കുകയാണ് ആദ്യം വേണ്ടത്.

അടുത്തതായി മിനറൽ വാട്ടർ ബോട്ടിൽ എടുക്കുക അതിന്റെ അടിഭാഗം തുറക്കാവുന്ന രീതിയിൽ മുറിച്ച് തുറക്കുക. ഈ കുപ്പി ചട്ടികളിൽ നട്ട പച്ചക്കറികൾക്കോ ചെടികൾ ക്കോ കീഴെ തല കീഴായി കുത്തനെ വെക്കുക. ഇതിന്റെ അടിഭാഗത്തിന്റെ അടപ്പ് മുകളിലേക്കു തുറന്ന് ഇതിലാണ് ജൈവ വസ്തുക്കൾ കമ്പോസ്റ്റ് ആവാൻ വേണ്ടി നിക്ഷേപിക്കുന്നത്. ഇങ്ങനെ വളമായി മാറിയ ജൈവ വസ്തുക്കളെ ദിവസങ്ങൾക്കുശേഷം പച്ചക്കറികൾക്ക് വളമായി ഇട്ടു കൊടുക്കാവുന്നതാണ്. ഇതിന്റെ പ്രോസസ് വഴി ഉണ്ടാവുന്ന നീര് ചെടികളുടെ കീഴെ വേരുകൾക്ക് വളമായി ഒലിച്ചു ഇറങ്ങുകയും ചെയ്യും.

എങ്ങനെയാണ് കുപ്പി ചെടിയുള്ള ചട്ടിയിൽ ഉറപ്പിക്കുന്നത് എന്ന് നോക്കാം.ചെടിയുടെ കീഴെ ഒരു കമ്പ് ഉറപ്പിച്ച് അതിൽ വാഭാഗം കുത്തി നിർത്തുകയാണ് ചെയ്യുന്നത്. ഇതിലേക്ക് കരിയിലകളുടെ വേസ്റ്റും മറ്റും ഇട്ടുകൊടുക്കുക. അതിനകത്തേക്ക് ആണ് അടുക്കളയിൽ നിന്നുള്ള ജൈവവസ്തുക്കളുടെ അവശിഷ്ടങ്ങൾ ചെറിയ കഷണങ്ങളായി ഇട്ടു കൊടുക്കേണ്ടത്.

കരിയിലകൾക്ക് മീതെ ജൈവവസ്തുക്കളുടെ അവശിഷ്ടങ്ങൾ ഇട്ടതിനുശേഷം തേയിലയുടെ വേസ്റ്റ് ഇട്ടു കൊടുക്കുകയാണ് ശേഷം അതിലേക്ക് അല്പം ലിക്വിഡ് ഒഴിച്ചു കൊടുക്കുന്നു. ഇതിനു മുകളിലേക്ക് പച്ചക്കറി വേസ്റ്റ് വീണ്ടും ഇട്ടു കൊടുക്കുന്നു. മുകളിൽ നേരത്തെ ഇട്ട പ്രകാരം വീണ്ടും തേയില വേസ്‌റ്റോ ചകിരിച്ചോറോ ഇട്ടുകൊടുക്കുന്നു. ഇതിന് ശേഷം മണ്ണും ഇട്ട് കൊടുക്കുന്നു. വീഡിയോ കാണുക.