വെളുത്തുള്ളി എങ്ങനെ കുപ്പികളിൽ മുളപ്പിച്ചെടുത്ത് ചട്ടികളിൽ വളർത്തിയെടുക്കാം

കറികളിൽ നിറസാന്നിധ്യമാണ് വെളുത്തുള്ളി. കാലങ്ങളായി നമ്മൾ വെളുത്തുള്ളി ഉപയോഗിക്കാറുണ്ട്. വെളുത്തുള്ളിയുടെ ഗുണങ്ങൾ ഏറെയാണ്. ദഹനസംബന്ധമായും, ഗ്യാസ്ട്രബിളിനു ഏറെ ഉത്തമമാണ് വെളുത്തുള്ളി. എന്നാൽ അടുക്കളത്തോട്ടങ്ങളിൽ സാധാരണ വെളുത്തുള്ളി കൃഷി കാണാറില്ല. നമുക്ക് എങ്ങനെ പ്ലാസ്റ്റിക് കുപ്പികളിൽ വെളുത്തുള്ളി മുളപ്പിച്ച് ചട്ടികളിൽ വളർത്താം.

ആദ്യമായി പ്ലാസ്റ്റിക് ബോട്ടിലിന്റെ ക്യാപ്പ് വരുന്ന ഭാഗം ഒരു വെളുത്തുള്ളി ഇരിക്കാൻ പാകത്തിന് മുറിച്ചുമാറ്റുക. വെളുത്തുള്ളിയുടെ അടിഭാഗം തൊടുന്ന രീതിയിൽ കുപ്പിയിൽ വെള്ളം നിറയ്ക്കുക. അതിന്റെ മുകളിൽ വെളുത്തുള്ളി വയ്ക്കുക. രണ്ടുദിവസം തികഞ്ഞാൽ അതിൽ മുള വന്നതായി കാണാം. ഒന്നിലധികം കുപ്പികളിൽ ഇങ്ങനെ നമുക്ക് വെളുത്തുള്ളി മുളപ്പിച്ച് എടുക്കാം. രണ്ടുമൂന്നു ദിവസം കഴിഞ്ഞ മുള വന്ന വെള്ളത്തുള്ളികൾ നമുക്ക് ചട്ടികളിൽ നടാവുന്നതാണ്. സാധാരണ ചെടിച്ചട്ടി യാണ് നമ്മൾ ഉപയോഗിക്കുന്നത്.ഒരു ചട്ടിയിൽ ഒരു മുഴുവൻ ഉള്ളിയുടെ അല്ലികൾ ഏതാണ്ട് നടുവാൻ ആകും. അല്ലികൾ അടർത്തിമാറ്റിയ വെളുത്തുള്ളി ജൈവവളങ്ങൾ കലർത്തിയ മണ്ണ് ചേർത്ത ചട്ടിക്ക് അകത്ത് നടുകയാണ് ചെയ്യേണ്ടത്.

നടുന്നതിനു മുൻപ് വളവും മണ്ണും നനച്ചു കൊടുക്കുന്നത് നല്ലതാണ്. ഇതിനുശേഷം അല്ലികൾ ഒരിഞ്ച് ആഴത്തിൽ രണ്ട് ഇഞ്ച് അകലത്തിൽ ഓരോന്നായി വൃത്തത്തിൽ നടുക. നടുവിലും ഒരെണ്ണം നട്ടു കൊടുക്കാവുന്നതാണ്. ഇങ്ങനെ പല ചട്ടികളിൽ ആയി നടുന്ന വെളുത്തുള്ളികൾക്ക് വെയിലോ മഴയോ ഏൽക്കാത്ത വായു സഞ്ചാരമുള്ള ഇടത്തു വെക്കുക. ദിവസത്തിൽ വൈകിട്ട് ഒരു മണിക്കൂറെങ്കിലും സൂര്യപ്രകാശം കൊള്ളിക്കുക. രാവിലെയും വൈകിട്ടും ആവശ്യമെങ്കിൽ വെള്ളം ഒഴിച്ച് പരിപാലിക്കുക.

ഒന്നോ രണ്ടോ ആഴ്ചക്കുള്ളിൽ വെളുത്തുള്ളി ചെടികൾ വളർന്നു വരുന്നതായി നമുക്ക് കാണാം. അധികമാരും ട്രൈ ചെയ്തു കാണാത്ത ഒരു കൃഷിയാണ് വെളുത്തുള്ളി കൃഷി. ഇത് എന്തായാലും വീട്ടമ്മമാർക്ക് ഏറെ ഉപകാരപ്രദമായിരിക്കും ഉറപ്പ്. പ്ലാസ്റ്റിക് ബോട്ടിലുകളിൽ മുളപ്പിച്ച വെളുത്തുള്ളി എങ്ങിനെ നടാം എന്ന വിശദമായ വീഡിയോ കാണുക