സോഫ്റ്റ് ആയ അപ്പം ലഭിക്കാൻ ഇക്കാര്യം മാത്രം ചെയ്താൽ മതി..!ആരും അറിയാതെ പോകരുത്..!!

നല്ല രുചികരവും സോഫ്റ്റ്മായ അപ്പം എല്ലാവർക്കും ഇഷ്ടമാണ്. ഇത് എങ്ങനെ ആണ് എളുപ്പത്തിൽ തയ്യാറാക്കുക എന്ന് നമുക്ക് നോക്കാം. ചേരുവകൾ തയ്യാറായിക്കഴിഞ്ഞാൽ സോഫ്റ്റായ അപ്പം നമുക്ക് എളുപ്പത്തിൽ ഉണ്ടാക്കാം. അപ്പം ചുടുന്നതിന് മുമ്പ് ഇങ്ങനെ ഒന്ന് ചെയ്താൽ മാവ് നല്ലപോലെ പുളിച്ചു പൊന്തി നിങ്ങൾക്ക് പൂ പോലുള്ള അപ്പം ലഭിക്കുന്നതാണ്.

അതിനായി 2 കപ്പ് പച്ചരി എടുക്കുക. നന്നായി കുതിർക്കാനായി ശ്രദ്ധിക്കുക. ഇതനുസരിച്ച് അപ്പം മൃദുവായി കിട്ടുന്നതാണ്. ഇത് 2 മണിക്കൂർ കുതിർക്കാൻ വെക്കണം. വെള്ളം വറ്റിയ ശേഷം അതിലേക്ക് ഒരു കപ്പ് അരി, അര ടീസ്പൂൺ യീസ്റ്റ്, ഒന്നര കപ്പ് വെള്ളം എന്നിവ ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക. ഈ മാവ് മറ്റൊരു പത്രത്തിലേക്ക് മാറ്റിയ ശേഷം കൈകൊണ്ട് നന്നായി ഇളക്കുക.

മാവ് പൊങ്ങാൻ കുറഞ്ഞത് 6 മണിക്കൂറെങ്കിലും മൂടി വയ്ക്കേണ്ടതുണ്ട്. അതിനു ശേഷം ഒരു കപ്പ് തേങ്ങയും, അൽപം വെള്ളവും ചേർത്ത് നന്നായി അരച്ച് പേസ്റ്റ് രൂപത്തിലാക്കാം. ആവശ്യത്തിന് ഉപ്പും പഞ്ചസാരയും ചേർത്ത് കുറച്ച് നേരം മൂടി വെക്കുക. കുറച്ച് സമയത്തിന് ശേഷം, ഇളക്കാതെ മാവ് പുറത്തെടുത്ത് അപ്പം ചുട്ടെടുക്കാം. ഇത്തരത്തിൽ അപ്പം ചുട്ടെടുക്കാൻ എല്ലാ ആളുകളും ഒന്ന് ശ്രമിച്ച് നോക്കൂ..