കുരുമുളക് ചെടി ഇനി ചട്ടിയിലും വളർത്താം.!! ഈ രീതിയിൽ ഒന്ന് ട്രൈ ചെയ്തു നോക്കൂ.!! 100% റിസൾട്ട് ഉറപ്പ്..!!

കുരുമുളക് നമ്മുടെ ഭക്ഷണത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒരു ഘടകമാണ്. കറുത്ത സ്വർണം എന്നറിയപ്പെടുന്ന കുരുമുളകിന്റെ വിലയെക്കുറിച്ച് പറയേണ്ടതില്ല. അതുകൊണ്ടുതന്നെ പല ആളുകളും വീടുകളിൽ കുരുമുളക് കൃഷി ചെയ്യുന്നുണ്ട്. മരങ്ങളിലും മറ്റും കൃഷിചെയ്തിരുന്ന കുരുമുളക് ഇപ്പോൾ ചട്ടിയിൽ വരെ വിളയാൻ തുടങ്ങിയിട്ടുണ്ട്. എല്ലാ ആളുകൾക്കും വളരെ എളുപ്പത്തിൽ എങ്ങനെയാണ് കുരുമുളക് വീട്ടിൽ കൃഷി ചെയ്യാൻ സാധിക്കുക എന്ന് നമുക്ക് പരിശോധിക്കാം. കുരുമുളക് ചെടികൾ വള്ളിച്ചെടികളാണെങ്കിൽ, വർഷത്തിൽ ഒരിക്കൽ മാത്രമേ കായ്കൾ ഉണ്ടാകൂ. മാത്രമല്ല, മരത്തിൽ പറ്റിപ്പിടിക്കുന്ന ചെടിയായതിനാൽ വളരെ ഉയരത്തിൽ പടർന്നുകിടക്കുന്ന ഇവ വിളവെടുക്കാനും വളരെ ബുദ്ധിമുട്ടാണ്.

എന്നാൽ ഇത്തരം ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാതെ തന്നെ കുരുമുളക് എങ്ങനെ വളർത്താമെന്നും പരിപാലിക്കാമെന്നും നമുക്ക് നോക്കാം. ഇതിനായി നമ്മൾ മണ്ണ് തയ്യാറാക്കുകയാണ് വേണ്ടത്.ഇഷ്ടിക പൊടിച്ച മണ്ണാണ് ഇതിനായി എടുക്കേണ്ടത്. ഇതിലേക്ക് അല്പം ചകിരി ചോറും കൂടി ചേർത്തു കൊടുക്കണം. ഇനി ചേർക്കേണ്ടത് സാധാരണ ചെടികൾക്ക് ഇട്ടുകൊടുക്കുന്ന വളമാണ്. ഇത് മൂന്നും കൂടി നല്ലതുപോലെ മിക്സ് ചെയ്ത് ചട്ടിയിൽ നിറയ്ക്കുക.

ശേഷം കുരുമുളകിന്റെ നല്ല മൂത്ത വള്ളി നോക്കി കട്ട് ചെയ്ത് എടുത്ത് നടേണ്ടതാണ്. കൃത്യമായ രീതിയിലുള്ള ജലസേചനവും, സൂര്യപ്രകാശവും ലഭിക്കുകയാണെങ്കിൽ ഈ ഒരു വിദ്യ കൊണ്ട് തന്നെ നിങ്ങൾക്ക് ചട്ടിയിൽ ഇഷ്ടംപോലെ കുരുമുളക് വളർത്തിയെടുക്കാൻ സാധിക്കും. എല്ലാ ആളുകളും ഈ രീതിയിൽ ട്രൈ ചെയ്തു നോക്കൂ.