KSEB യുടെ അറിയിപ്പുകൾ ലഭിക്കാൻ ഫോണിൽ ഇങ്ങിനെ രജിസ്റ്റർ ചെയ്യുക, വിവരങ്ങൾ ഇനിമുതൽ വിരൽ തുമ്പിൽ

ശക്തമായ തുലാവർഷം ആണ് ഇപ്പോൾ അലയടിച്ചു കൊണ്ടിരിക്കുന്നത്. അതോടൊപ്പം തന്നെ 50 കിലോമീറ്റർ മണിക്കൂർ വീശിയടിച്ചേ ക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത ഉണ്ട് എന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ദിവസേന നമ്മോട് അറിയിച്ചു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കെഎസ്ഇബിയുടെ സന്ദേശങ്ങൾ കൃത്യമായി നമ്മുടെ വീടുകളിൽ എത്തേണ്ടതിന്റെ ആവശ്യം സൂചിപ്പിക്കുന്നത്. ഇതിൻറെ ഭാഗമായിട്ടാണ് കെഎസ്ഇബിയുടെ ഏറ്റവും പുതിയ അറിയിപ്പ്.

നിലവിൽ മുൻപുണ്ടായിരുന്ന സന്ദേശം തന്നെയാണ്. പക്ഷേ ഒരുപാട് ആളുകൾ ഈ സേവനം ഉപയോഗപ്പെടുത്താതെ പോയിട്ടുണ്ട്. ബിൽ അലേർട്ട് ആൻഡ് ഔറ്റേജ് മാനേജ്മെൻറ് സിസ്റ്റം എന്ന് പറയുന്ന സംവിധാനം. അതായത് കെഎസ്ഇബി ഗുണഭോക്താവ് അദ്ദേഹത്തിൻറെ ഫോണിലേക്ക് കെഎസ്ഇബി യുമായി ബന്ധപ്പെട്ട നിരവധി ആയിട്ടുള്ള അറിയിപ്പ്. നമ്മുടെ സെക്ഷൻ പരിധിക്ക് കീഴിൽ വരുന്ന അറിയിപ്പുകൾ കൃത്യമായി എത്തിച്ചേരുകയും ആ രീതിയിൽ കാര്യങ്ങൾ മുൻകൂട്ടി കണ്ടു ബന്ധപ്പെട്ട ക്രമീകരണങ്ങൾ ചെയ്യാനും സാധിക്കുന്നു. ഈ സംവിധാനമാണ് ബിൽ അലേർട്ട് ആൻഡ് ഔടേജ് മാനേജ്മെൻറ് എന്ന്  പറയുന്ന സംവിധാനത്തിലൂടെ ഉദ്ദേശിക്കുന്നത്.

നിലവിൽ കെഎസ്ഇബിയുടെ ഭാഗത്തു നിന്ന് സാധാരണക്കാർക്ക് പ്രയോജനകരമായ നിരവധി അറിയിപ്പുകൾ ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിൽ പ്രധാനപ്പെട്ട ഒരു അറിയിപ്പാണ് ഇത്തരത്തിൽ കെഎസ്ഇബിയുടെ ഭാഗത്തു നിന്ന് നമ്മുടെ ഫോണിലേക്ക് സന്ദേശങ്ങൾ എത്തണമെങ്കിൽ നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നുള്ള കൃത്യമായ വിവരങ്ങൾ കൃത്യമായി നിശ്ചിത മാസത്തിൽ നമ്മുടെ കരണ്ട് ബിൽ വരുമ്പോൾ അതിനെ സംബന്ധിച്ചുള്ള വിവരങ്ങൾ ഫോണിൽ ലഭ്യമാകുന്നു. അതുപോലെതന്നെ ഏതെങ്കിലും അറ്റകുറ്റപ്പണികൾക്ക് വേണ്ടി വൈദ്യുതി തടസ്സം നേരിടുകയാണ് എങ്കിൽ അത്തരം സന്ദേശങ്ങൾ നമ്മുടെ ഫോണിലേക്ക് എത്തുന്നു.

അതോടൊപ്പം തന്നെ എന്തെങ്കിലും പ്രത്യേക സാഹചര്യങ്ങളിൽ അപകടങ്ങൾ ഉണ്ടാവുകയാണെങ്കിൽ അല്ലെങ്കിൽ വൈദ്യുതി തടസ്സം നേരിടുകയാണെങ്കിൽ അത് സംബന്ധിച്ചുള്ള കൃത്യം ആയിട്ടുള്ള അറിയിപ്പുകൾ ഉപഭോക്താവിനെ അറിയിക്കുന്നതിനു വേണ്ടിയാണ് ബിൽ അലേർട്ട് ആൻഡ് ഔറ്റേജ് മാനേജ്മെൻറ് സിസ്റ്റത്തിലൂടെ രജിസ്ട്രേഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. നമ്മുടെ കൺസ്യൂമർ നമ്പറും ഉപയോഗിച്ച് രജിസ്ട്രേഷൻ ചെയ്യുവാൻ സാധിക്കും. http://hris.kseb.in/OMSWeb/registration എന്ന ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യാവുന്നതാണ്. ഈ ലിങ്കിൽ കയറുക നമ്മുടെ ബിൽ നമ്പർ, കൺസ്യൂമർ നമ്പറും കൊടുക്കേണ്ടതുണ്ട്.

ഏത് മൊബൈൽ നമ്പറിലേക്ക് ആണോ സന്ദേശം വരേണ്ടത് അതായത് നമ്മുടെ ബില്ലിനെ സംബന്ധിച്ച് അതുപോലെ തന്നെ വൈദ്യുതി തടസ്സം ഉണ്ടായിക്കഴിഞ്ഞാൽ ഉള്ള അറിയിപ്പുകൾ കൃത്യമായി നമ്മളിലേക്ക് എത്തിച്ചേരുന്നതിന് വേണ്ടി രജിസ്റ്റർ ചെയ്യുക. ഈ ഒരു സേവനം എല്ലാവരും കൃത്യമായി ഉപയോഗപ്പെടുത്തുക. ഇത്തരം വിവരങ്ങൾ മുൻകൂട്ടി അറിയിക്കുന്ന അതുകൊണ്ടുതന്നെ വിവരങ്ങൾ അറിയാനും അതനുസരിച്ചുള്ള ക്രമീകരണങ്ങൾ ചെയ്യാനും സാധിക്കും. ജോലിസംബന്ധമായി ഒരുപാട് ക്രമീകരണങ്ങൾ ഇതിലൂടെ ചെയ്യാൻ സാധിക്കും.

Similar Posts