KSEB വൈദ്യുതി ക്ഷാമം-അറിയിപ്പ്, APL കാർഡുകൾ BPL ആക്കാം, ഈ രീതിയിൽ അപേക്ഷിക്കൂ
നിലവിൽ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ച സ്ത്രീകൾക്കും ഭവന നവീകരണത്തിന് വേണ്ടി ഇപ്പോൾ അപേക്ഷിക്കാം. ആരാ ലക്ഷം രൂപ വരെയാണ് ന്യൂനപക്ഷ മത വിഭാഗങ്ങളിലെ ഇത്തരം സ്ത്രീകൾക്ക് വേണ്ടി ലഭ്യമാകുന്നത്. ഒക്ടോബർ മാസം 10 വരെയാണ് അപേക്ഷിക്കാനുള്ള സമയം. വിദ്യാർത്ഥികൾക്ക് വിവിധ സ്കോളർഷിപ്പുകൾക്ക് വേണ്ടി ഇപ്പോൾ അപേക്ഷിക്കാം. അതോടൊപ്പം തന്നെ പ്ലസ് വൺ ന്റെ രണ്ടാം അലോട്ട്മെന്റ് ഇപ്പോൾ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. വിദ്യാർത്ഥികൾ വളരെ പെട്ടന്ന് തന്നെ അഡ്മിഷൻ നേടിയെടുക്കുക.
സംസ്ഥാനത്ത് APL നീല, വെള്ള റേഷൻ കാർഡുടമകളെ സംബന്ധിച്ചിടത്തോളം അവർക്ക് അർഹമാണെങ്കിൽ BPL കാർഡിലേക്ക് മാറാൻ സാധിക്കും. ഇതിനുവേണ്ടി അപേക്ഷകൾ സമർപ്പിക്കേണ്ടത് താലൂക്ക് സപ്ലൈ ഓഫീസർക്ക് മുൻപാകെയാണ്. വെള്ള പേപ്പറിൽ എഴുതിയ അപേക്ഷ നേരിട്ട് ചെന്നാണ് സമർപ്പിക്കേണ്ടത്. മുൻഗണന ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ ഇതിന്റെ കൂടെ ചേർക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
ഒരു ഏക്കറിൽ കൂടുതൽ ഭൂമിയുള്ളവർ, ഉപജീവനത്തിനല്ലാതെ നാലു ചക്ര വാഹനമുള്ളവർ, ആദായ നികുതി അടക്കുന്നവർ, കാർഡിലുള്ള ആർക്കെങ്കിലും 25000 ത്തിൽ കൂടുതൽ മാസവരുമാനം ഉള്ളവർ എന്നിവർക്ക് ഇതിലേക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കുകയില്ല.
ഗാർഹിക പാചക വാതക വില 15രൂപയോളം വർധിപ്പിച്ചു. അതോടൊപ്പം തന്നെ പച്ചക്കറികൾക്കും തീ പിടിച്ച വിലയാണ് ഉള്ളത്. ഇന്ധന പാചക വാതക വില വർധിപ്പിച്ച സാഹചര്യത്തിൽ നട്ടം തിരിയുന്ന ജനങ്ങൾക്ക് ഇരട്ടി പ്രഹരമായി പച്ചക്കറി വിലയും. സവാള, തക്കാളി, മുരിങ്ങക്കായ എന്നിവയുടെ വില ഇപ്പോൾ വർധിപ്പിച്ചിരിക്കുകയാണ്. ഇരട്ടിയിലധികമാണ് ഇപ്പോൾ വില വർധിച്ചിരിക്കുന്നത്.
കോവിഡിൽ നിന്നും കര കയറി സാധാരണ ജീവിതത്തിലേക്ക് ജനങ്ങൾ കടക്കുന്ന ഈ സമയത്തു ആണ് ഈ തിരിച്ചടി. സാധാരണക്കാരന്റെ കുടുംബ ബഡ്ജറ്റ് ഇപ്പോൾ താളം തെറ്റിയിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയായാണ് പച്ചക്കറി വില വർധിച്ചിരിക്കുന്നത്. ഒരു ആഴ്ച മുൻപ് സവാള 22രൂപ യായിരുന്നു. ഈ ആഴ്ച മൊത്ത വിപണിയിൽ 40 ഉം, ചില്ലറ വിപണിയിൽ 45ഉം ആയി ഉയർന്നു. 13രൂപ ഉണ്ടായിരുന്ന തക്കാളി മൊത്ത വിപണിയിൽ 30 ഉം ചില്ലറ വിപണിയിൽ 35ഉം ആയി ഉയർന്നു. 35ആയിരുന്ന മുരിങ്ങക്കായക്ക് 50 ആയി ഉയർന്നിട്ടുണ്ട്.
കൽക്കരി ലഭ്യതയിൽ വൻ ഇടിവ് നേരിട്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഇനി വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്ന് KSEB യിൽ നിന്ന് അറിയിപ്പ് വന്നിട്ടുണ്ട്. വൈദ്യുതി സൂക്ഷിച്ചു തന്നെ എല്ലാവരും ഉപയോഗിക്കുക. വ്യാഴാഴ്ച വരെ വൈദ്യുതി ലഭ്യതയിൽ കുറവ് ഉണ്ടായിരിക്കും. പീക്ക് മണിക്കൂറുകളിൽ ( വൈകുന്നേരം 6.30 മുതൽ 10.30 വരെ )വൈദ്യുതി ഉപയോഗം പരമാവധി കുറക്കണം.