KSFE യുടെ പുതിയ പദ്ധതി 5 ലക്ഷം രൂപ വായ്പ ലഭിക്കും, അതിൽ 1 ലക്ഷം തിരിച്ചടക്കേണ്ട
ഇന്നുമുതൽ കെഎസ്എഫ്ഇ യിലൂടെ ആരംഭിക്കുന്ന 5 ലക്ഷം രൂപ വായ്പ എടുത്താൽ ഒരു ലക്ഷം തിരികെ നൽകേണ്ടാത്ത ലോൺ സ്കീമിനെ പറ്റിയും, എല്ലാ വിദ്യാർഥികൾക്കും സീറ്റുകൾ ഉറപ്പുവരുത്തുന്നതിനു വേണ്ടി സർക്കാർ പ്രഖ്യാപിച്ച പുതിയ നടപടികളെക്കുറിച്ചുള്ള വിവരങ്ങളാണ് താഴെ പറയുന്നത്. എല്ലാ വിദ്യാർത്ഥികൾക്കും ഹയർസെക്കൻഡറി സീറ്റുകൾ ലഭിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചിരിക്കുകയാണ്. നിലവിൽ പരിപൂർണ്ണമായി ഒഴിഞ്ഞു കിടക്കുന്ന ബാച്ചുകൾ കണ്ടെത്തി അവ ആവശ്യമുള്ള ജില്ലകളിലേക്ക് മാറ്റുവാൻ തീരുമാനിച്ചു. കൂടാതെ നിലവിൽ 20 ശതമാനം സീറ്റ് വർദ്ധനവ് ഏർപ്പെടുത്തിയ ജില്ലയിൽ ആവശ്യകത നോക്കി സർക്കാർ സ്കൂളുകളിൽ 10 ശതമാനം സീറ്റുകൾ കൂടി അനുവദിക്കുന്നതാണ് എന്നും മന്ത്രി അറിയിച്ചു.
കുട്ടികൾ ഏറ്റവും കൂടുതൽ താൽപര്യപ്പെടുന്ന സയൻസ് ഗ്രൂപ്പിൽ വേണ്ടിവന്നാൽ താൽക്കാലിക ബാച്ചുകൾ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. മുൻപ് മാർജിനിൽ സീറ്റ് വർധന നൽകാത്ത ജില്ല ആണെങ്കിൽ ആവശ്യകത പഠിച്ച് എല്ലാ സർക്കാർ സ്കൂളുകളിലും 20 ശതമാനം അല്ലെങ്കിൽ 10 ശതമാനം സീറ്റ് വർധന അനുവദിക്കും. അടിസ്ഥാന സൗകര്യം ഉള്ള അപേക്ഷിക്കുന്ന എയ്ഡഡ് അല്ലെങ്കിൽ അൺഎയ്ഡഡ് സ്കൂളുകൾക്ക് നിബന്ധനകൾക്ക് വിധേയമായി 20% അല്ലെങ്കിൽ 10% സീറ്റ് വർദ്ധിപ്പിക്കും.
എന്നാൽ മാർജിനൽ വർധനവിന്റെ 20% മാനേജ്മെൻറ് സീറ്റും ബാക്കിയുള്ള സീറ്റുകൾ പൊതു മേറിറ്റ് സീറ്റും ആയിരിക്കും. കൂടാതെ സപ്ലിമെൻററി അലോട്ട്മെന്റിന് ലഭിക്കുന്ന അപേക്ഷകളെ അടിസ്ഥാനപ്പെടുത്തി താൽക്കാലിക ബാച്ചുകൾ അനുവദിക്കും. സപ്ലിമെൻററി അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചശേഷം സീറ്റ് ലഭിക്കാത്തവരുടെ കണക്കെടുത്ത് സീറ്റ് വർധിപ്പിക്കുന്ന തായിരിക്കും. ഇതോടെ ഉന്നത മാർക്ക് ലഭിച്ചിട്ടും അഡ്മിഷൻ ലഭിക്കുന്നില്ല എന്ന പരാതിക്ക്പ രിഹാരമാകുമെന്നാണ് പ്രതീക്ഷ.
അംഗനവാടി പ്രവർത്തകർക്ക് സർക്കാർ ഏകീകൃത തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തുന്നുണ്ട്. ഇതിനായി 66 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി വനിതാ ശിശു വികസന വകുപ്പ് അറിയിച്ചു. ആദ്യമായാണ് ഒരേ മാതൃകയിലുള്ള കാർഡ് ഇവർക്ക് ലഭ്യമാക്കുന്നത്. ജില്ലാ ശിശു വികസന പദ്ധതി ഓഫീസർക്കാണ് കാർഡ് അച്ചടിച്ചു നൽകേണ്ട ചുമതല ഉള്ളത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടവരും തിരിച്ചെത്തിയ പ്രവാസികൾക്കുമായി നോർക്ക നടപ്പിലാക്കുന്ന “പ്രവാസി ഭദ്രതാ മൈക്രോ പദ്ധതി” മന്ത്രി കെ എൻ ബാലഗോപാൽ ഇന്ന് ഉദ്ഘാടനം ചെയ്യും.
അഞ്ച് ലക്ഷം രൂപവരെ സ്വയംതൊഴിൽ വായ്പ നൽകുന്ന പദ്ധതി KSFE വഴിയാണ് നടപ്പിലാക്കുന്നത്. ഒരു ലക്ഷം രൂപ വരെ മൂലധന സബ്സിഡി ഇതിന് ലഭിക്കുകയും ചെയ്യും. അതിനാൽ ഫലത്തിൽ 400000 തിരിച്ചടച്ചാൽ മതിയാകും. അതുകൂടാതെ കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് ആദ്യ നാല് വർഷം മൂന്ന് ശതമാനം പലിശ സഹിതം സബ്സിഡിയും ലഭിക്കും.
കെഎസ്എഫ്ഇ ശാഖകൾ വഴി ഈ പദ്ധതിയിൽ ചേരാൻ നിങ്ങൾക്ക് അപേക്ഷിക്കാം. കേരള ബാങ്ക് ഉൾപ്പെടെയുള്ള സഹകരണ സ്ഥാപനങ്ങൾ,പ്രവാസി കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ, ബാങ്കുകൾ എന്നിവ വഴി ഈ പദ്ധതി വരുംനാളുകളിൽ വിപുലീകരിക്കുകയും ചെയ്യുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. പ്രവാസികൾക്കായി നോർക്ക വഴി സംസ്ഥാന സർക്കാർ ആരംഭിക്കുന്ന രണ്ടാമത്തെ സംരംഭകത്വ സഹായ പദ്ധതിയാണ് ഇത്. കുടുംബശ്രീ വഴി രണ്ട് ലക്ഷം വരെ പലിശ രഹിത വായ്പ അനുവദിക്കുന്ന മറ്റൊരു പദ്ധതി ആഗസ്റ്റിൽ ആരംഭിച്ചിരുന്നു.