NO COST EMI /പലിശരഹിത വായ്പ എടുക്കാൻ പോകുന്നവർ നിർബന്ധമായും ഇവ ശ്രദ്ധിക്കുക !
കുറച്ചു മാസങ്ങളായി പണപ്പെരുപ്പ നിരക്കിനൊപ്പം വായ്പ പലിശ നിരക്കുകളും ക്രമാതീതമായി വർധിക്കുകയാണ്.എന്നാൽ ഇതേ തോതിൽ ജനങ്ങളുടെ ശമ്പളമോ വരുമാനമോ വർദ്ധിക്കുന്നുമില്ല.അതിനാൽ അവർക്കു ആവശ്യം വരുന്നവയെ EMI യിലൂടെയാണ് ഭൂരിഭാഗം ആളുകളും വാങ്ങുന്നത്.മുഴുവൻ പണം നൽകി വസ്തുക്കൾ വാങ്ങാൻ കഴിയാത്തവരാണ് EMI സംവിധാനം കൂടുതലായി ഉപയോഗിക്കുന്നത്.ഇതുവഴി മാസത്തിൽ തവണകളായി പണം അടച്ചാൽ മതി.ആദ്യ ഘട്ടത്തിൽ വലിയ തുക അടക്കേണ്ടി വരില്ല എന്നതാണ് പ്രധാന ഗുണം.
ഇന്ന് കൂടുതൽ പേരെ വലിയ രീതിയിൽ ആകർഷിക്കുന്നതാണ് NO COST EMI.പേര് കേട്ടാൽ അധിക ചിലവ് ഉണ്ടാകാത്ത EMI ആണെന്ന് തോന്നും. 2013 ൽ റിസർവ്വ് ബാങ്ക് സർക്കുലർ പ്രകാരം NO COST EMI കൾ സത്യമല്ലെന്നും പലിശ മറച്ചുവെച്ചു പ്രോസസ്സിംഗ് ഫീ ആയും മറ്റും ഉപഭോക്താവിൽ നിന്ന് പലിശ ഈടാക്കുന്നതായും റിസർവ്വ് ബാങ്ക് ചൂണ്ടിക്കാട്ടി.പേരിൽ ഹിതമെന്നു പറയുന്നുണ്ടെങ്കിലും ഇതിനു പലിശ കമ്പനി ഈടാക്കുന്നുണ്ട്.
ഉദാഹരണത്തിന് NO COST EMI ആയും അതല്ലെങ്കിൽ മൊത്തം പണം കൊടുത്തും 30,000 രൂപ വില വരുന്ന ടെലിവിഷൻ വാങ്ങുന്ന ആളിന് എന്ത് വ്യത്യാസമാണ് വിലയിൽ ഉണ്ടാകുന്നതെന്ന് നോക്കാം.30,000 രൂപയുടെ ടെലിവിഷൻ 3 മാസത്തെ NO COST EMI യുടെ ഭാഗമായി വാങ്ങുന്ന ഒരാളിൽ നിന്ന് 15 % പലിശ കണക്കാക്കിയാൽ 4500 രൂപ പലിശ ഈടാക്കുന്നുണ്ട്.ഇതെങ്ങനെയെന്നു നോക്കാം.മൊത്തം പണം കൊടുത്തു ടെലിവിഷൻ വാങ്ങുന്ന ഒരാൾക്ക് ഡിസ്‌കൗണ്ട് കഴിച്ചു 25,500 രൂപയ്ക്ക് ടെലിവിഷൻ ലഭിക്കുന്നു.ഇവിടെ മൊത്തം പണം കൊടുത്ത ആൾക്ക് ലഭിച്ച ഡിസ്‌കൗണ്ട് NO COST EMI കാരന് പലിശയാണ്.EMI ചെയ്യുമ്പോൾ പലിശയാണ് അടക്കുന്ന തുക ബാങ്കിനും ബാക്കി തുക റീടൈലർക്കും .മറ്റു അവസ്ഥയിൽ പലിശ അടക്കമുള്ള തുകയാണ് ഉൽപ്പന്നത്തിന്റെ വിലയായി കാണിക്കുക.ഉദാഹരണത്തിന് 15000 രൂപയുടെ ഫോൺ 3 മാസത്തെ ചിലവ് രഹിത വായ്പയിൽ വാങ്ങുമ്പോൾ ഇതിനു ഈടാക്കുന്ന തൂക 17,250 രൂപ ആയിരിക്കും.15 % പലിശ നിരക്കിനുള്ള 2250 രൂപ വിലയുടെ മുകളിൽ ഈടാക്കി ഉപഭോക്താവിൽ നിന്ന് തന്നെ ഈടാക്കും.ഇതാണ് NO COST EMI യുടെ ചതി .
ഇവിടെ ഒരു കബളിപ്പിക്കൽ നടക്കുന്നുണ്ടെങ്കിലും വലിയ വിലയുള്ള വസ്തുക്കൾ ഉപഭോക്താവിന് മുഴുവൻ പണം നൽകാതെ വാങ്ങാം എന്ന സമാധാനവും ഇതിലുണ്ട്.ഇതോടൊപ്പം വായ്പകളിലേക്ക് പോകാതെ ആവശ്യങ്ങൾ നടക്കും എന്ന പ്രയോജനവും NO COST EMI യിലൂടെ ഉണ്ട്.മാസ ബഡ്ജറ്റ് അനുസരിച്ചു അടവിന്റെ തുകയും കാലാവധിയും നമുക്ക് തീരുമാനിക്കാം എന്ന പ്രത്യേകതയുമുണ്ട്. എല്ലാ വസ്തുക്കൾക്കും NO COST EMI ലഭിക്കില്ല എന്നതും ഒരു പോരായ്മയാണ്.