Paytm ലൂടെ ഇനി വിദേശത്തേക്ക് പണം അയക്കുകയും സ്വീകരിക്കുകയും ചെയ്യാം

പേടിഎം ഡിജിറ്റൽ വാലറ്റ് ഉപയോഗിച്ച് ഇനി വിദേശപണം ഇടപാടുകളും നടത്താം. ഇതിനായി റിയ മണി എന്ന സ്ഥാപനവുമായി PayTM പങ്കാളിത്തത്തിൽ ഏർപ്പെട്ടു. വിദേശത്തുള്ളവരിൽ നിന്ന് പണം സ്വീകരിക്കാനും പണമയയ്ക്കാനും ഇത് സഹായകരമാകും. പേ ടിഎമ്മിലൂടെ ഇനി വിദേശത്തേക്ക് പണം അയക്കാം.

വിദേശത്തു നിന്നുള്ള പണം വാലെറ്റിൽ സ്വീകരിക്കുകയും ചെയ്യാം. ഇന്ത്യൻ പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയയ്ക്കാൻ ഇനി കൂടുതൽ എളുപ്പമാണ്. പേടിഎം പെയ്മെൻറ് ബാങ്ക് വിവിധ രാജ്യങ്ങളിൽ പണമിടപാടുകൾ നടത്തുന്നതിനായി യൂറോ നെറ്റ് വേൾഡ് വൈഡ് ബിസിനസ് വിഭാഗവുമായ റിയ മണി ട്രാൻസ്ഫറുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടു. 333 ദശ ലക്ഷം ഉപഭോക്താക്കൾക്ക് വിദേശത്തുള്ള അവരുടെ ബന്ധുക്കളിൽ നിന്ന് പണം സ്വീകരിക്കുന്നതിന് ഈ പങ്കാളിത്തം സഹായകരമാകും.

ഒരു ഡിജിറ്റൽ വാലെറ്റിലേക്ക് മറ്റു രാജ്യങ്ങളിൽ നിന്ന് നേരിട്ട് പണം സ്വീകരിക്കുന്ന രാജ്യത്തെ ആദ്യ പ്ലാറ്റ്ഫോം  ആയി ഇതോടെ പേടിഎം മാറും. പേടിഎം വാലറ്റ് ഉപഭോക്താക്കൾക്ക് ഇതുസംബന്ധിച്ച സേവനങ്ങൾ ലഭ്യമാക്കുന്നത് റിയ മണിയാണ്. റിയ മണിക്ക് ലോകമെമ്പാടും 490000 റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ ആണ് ഉള്ളത്.

കമ്പനിയുടെ ഉപഭോക്താക്കൾക്ക് ആപ്പിലൂടെയോ വെബ്സൈറ്റിലൂടെ യോ പണം കൈമാറാൻ കഴിയും. ഓരോ പണം കൈമാറ്റവും തൽസമയം നടത്താനാകും എന്നതാണ് പ്രധാന സവിശേഷത. കൂടാതെ എക്കൗണ്ട് മൂല്യനിർണയം, പേര് പരിശോധിക്കൽ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളുടെ തന്നെയാകും പണം അയക്കൽ. ഇന്ത്യയിലെ കുടുംബങ്ങൾക്ക് പണം ലഭ്യമാക്കുന്നതിന്റെ പ്രാധാന്യം കണക്കിലെടുത്താണ് പുതിയ സേവനം എന്ന് റിയ മണി അധികൃതർ വ്യക്തമാക്കുന്നു.

പണം അയക്കലിന് പുതുമയേറിയ ആശയങ്ങൾ തേടികൊണ്ടിരുന്നപ്പോൾ ആണ്ബാ ങ്ക് മായുള്ള പങ്കാളിത്ത ത്തിലേക്ക് നയിച്ചതെന്ന് യൂറോ നെറ്റ് മണി ട്രാൻസ്ഫർ segment ന്റെ ചീഫ് എക്സിക്യൂട്ടീവ് ജുവാൻ ബിയാഞ്ചി പറയുന്നു. റിയ മണിയുടെ നെറ്റ്‌വർക്കിൽ 360 കോടിയിലധികം ബാങ്ക് അക്കൗണ്ട് കളെയും 410 ദശലക്ഷം മൊബൈൽ വേർചുവൽ  അക്കൗണ്ട് കളെയും ബന്ധിപ്പിച്ചിട്ടുണ്ട്. നിലവിൽ മൊബൈൽ വാലറ്റ് ഇടപാടുകൾ പ്രതിദിനം ഏകദേശം 200 കോടി ഡോളറിന്റെ താണ്. 2023 ഓടെ ഇത് പ്രതിവർഷം ഒരു ലക്ഷം കോടി ഡോളറിന്റെതായി മാറും എന്നാണ് സൂചന.

ജനസംഖ്യയുടെ മൂന്നിലൊന്നിൽ താഴെ ആളുകൾ ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാത്ത രാജ്യങ്ങളിൽ പോലും മൊബൈൽ വാലറ്റ് ഉപയോഗം വ്യാപകമാകുകയാണ്. 96% രാജ്യങ്ങളിലും ഇതാണ് ഇപ്പോൾ സ്ഥിതി. പേ ടിഎം വാലറ്റിലൂടെ വിദേശ പണമിടപാടുകൾ നടത്താൻ ആകുന്നത് നിരവധി ഇടപാടുകാർക്ക് സഹായകരമാകും.

വിവിധ ഭാഷകളിൽ പേറ്റിഎം ഇടപാടുകൾ നടത്താം. 11 ഇന്ത്യൻ ഭാഷകളിൽ പേടിഎം ലഭ്യമാണ്. കൂടാതെ മൊബൈൽ റീചാർജ് കൾ, യൂട്ടിലിറ്റി ബിൽ പെയ്മെൻറ്, യാത്ര ടിക്കറ്റ് ബുക്കിംഗ്, സിനിമ ടിക്കറ്റ് ബുക്കിംഗ്, ഇവന്റ് ബുക്കിംഗ് എന്നിവപോലുള്ള ഓൺലൈൻ സേവനങ്ങളും വാലറ്റിലൂടെ ലഭിക്കും. ഗ്യാസ് സിലിണ്ടറും ഓൺലൈനായി പേ ടിഎമ്മിലൂടെ ബുക്ക് ചെയ്യാം. പലചരക്ക് കടകൾ, പച്ചക്കറി ഷോപ്പുകൾ, റസ്റ്റോറൻറ് കൾ തുടങ്ങിയ സ്ഥാപനങ്ങളിലും പേടിഎം ഉപയോഗിക്കാം. ക്യു ആർ കോഡ് സ്കാൻ ചെയ്തു ഇടപാടുകൾ നടത്താവുന്നതാണ്.

Similar Posts