PM കിസാൻ സമ്മാൻ നിധിയുടെ പത്താം ഗഡു വന്നല്ലോ! ഇനി തുടർ ഗഡുക്കൾ ലഭിക്കുവാൻ ഇപ്രകാരം ചെയ്തോളൂ

കേന്ദ്ര സർക്കാരിന്റെ PM കിസാൻ സമ്മാൻ നിധി പ്രകാരം ഉള്ള പത്താം ഗഡു വിതരണം ഇന്ന് ഉച്ചയോടെ നടന്നു. കർഷകരുടെ അക്കൗണ്ട്കളിലേക്ക് അവ എത്തിച്ചേരുകയും ചെയ്തു. രാജ്യത്തെ അഭിസംബോധന ചെയ്തു പ്രധാന മന്ത്രി നരേന്ദ്ര മോദി സംസാരിക്കുകയുണ്ടായി. ആ വേളയിൽ ഇതിന്റെ സ്വിച്ച് ഓൺ കർമ്മം അദ്ദേഹം നിർവഹിക്കുകയും ചെയ്തു. ഏകദേശം 12 മണിയോടെ ആണ് അദ്ദേഹം രാജ്യത്തെമ്പാടുമുള്ള കർഷകരുടെ അക്കൗണ്ട് കളിലേക്ക് പത്താം ഗഡുവായ 2000 രൂപ എത്തിച്ചത്. ഇതുവരെ ഒമ്പത് ഗഡുക്കളായി 18000 രൂപയാണ് ലഭിച്ചിരുന്നത്.

ഇപ്പോൾ ലഭിച്ച പത്താം ഗഡു അടക്കം 20000 രൂപയാണ് കർഷകർക്ക് ലഭിച്ചിരിക്കുന്നത്. ഇനി തുടർന്ന് ഗഡുക്കൾ ലഭിക്കുന്നതിന് ഗുണഭോക്താക്കൾ അപ്ഡേറ്റ് ചെയ്യേണ്ടതായി വരും. അല്ലാത്ത പക്ഷം അടുത്ത ഗഡു അക്കൗണ്ടിൽ എത്തുകയില്ല. ഇനി അടുത്ത ഗഡു വിതരണം ഉണ്ടാകുന്നത് 2022 ഏപ്രിൽ മാസത്തിൽ ആയിരിക്കും. അതു കൊണ്ടു തന്നെ മസ്റ്ററിങ് പോലുള്ള ഈ  പ്രക്രിയ 2022 മാർച്ച്‌ 31 നകം പൂർത്തിയാക്കിയിരിക്കണം. അക്ഷയ ജനസേവാ കേന്ദ്രങ്ങൾ വഴിയും അതല്ല എങ്കിൽ നമ്മുടെ കൈവശം ഉള്ള സ്മാർട്ട്‌ ഫോൺ ഉപയോഗിച്ചും ഇ കെ വൈ സി പൂർത്തീകരിക്കാം.

ആധാർ അധിഷ്ഠിത ഓതേണ്ടിഫിക്കേഷൻ വഴിയും, സി എസ് സി ബയോമേട്രിക് ഓതേണ്ടിഫിക്കേഷൻ വഴിയും ഇത് പൂർത്തിയാക്കാം. ഇനി തുടർന്ന് എല്ലാ വർഷങ്ങളിലും ഇ കെ വൈ സി സംവിധാനം ഉണ്ടായിരിക്കും എന്നും അറിയിപ്പ് വന്നിട്ടുണ്ട്. ഏകദേശം 25 രൂപ നിരക്കിൽ ഇത് പൂർത്തീകരിക്കാൻ സാധിക്കും.

ഈ പത്തു ഗഡുക്കൾ വലിയ പ്രയാസം കൂടാതെ തന്നെ എല്ലാ കർഷകരുടെ അക്കൗണ്ട് കളിലും എത്തിച്ചേർന്നിട്ടുണ്ടാകും. അതേ സമയം ചില കർഷകർക്ക് 8 മത്തെയും 9 മത്തേയും ഗഡുക്കൾ ലഭിച്ചിട്ടില്ല. ഇത്തരത്തിൽ താമസം നേരിട്ടവർക്ക് കുടിശ്ശിക അടക്കം ഗഡു ലഭിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്. ഡയറക്റ്റ് ബെനിഫിറ്റ് ട്രാൻസ്ഫർ വഴിയാണ് തുക കൈമാറ്റം ചെയ്യുന്നത്. ഉടൻ തന്നെ അത് അക്കൗണ്ട് കളിൽ എത്തി തുടങ്ങും.

Similar Posts