PM കിസാൻ സമ്മാൻ നിധി പത്താം ഗഡു ലഭിക്കുവാൻ പുതിയ നിബന്ധന വന്നു, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
12 കോടിയോളം കർഷകർക്ക് ആനുകൂല്യം നൽകി വരുന്ന കിസാൻ സമ്മാൻ നിധി യോജനയുടെ ഏറ്റവും പുതിയ അറിയിപ്പുകൾ ആണ് താഴെ പറയുന്നത്. രാജ്യത്തെ കർഷകർ കായുള്ള കേന്ദ്ര സർക്കാരിൻറെ ധനസഹായ പദ്ധതിയായ പ്രധാനമന്ത്രി കിസാൻ സമ്മാന നിധി പദ്ധതി 2018 ഡിസംബർ ഒന്നിനാണ് അവതരിക്കപ്പെട്ടത്. പദ്ധതിപ്രകാരം കർഷകർക്ക് ഓരോ വർഷവും 6000 രൂപ വീതം സാമ്പത്തിക സഹായവുമായി കേന്ദ്ര സർക്കാർ വിതരണം ചെയ്യും. മൂന്നു തുല്യ ഗഡുക്കളായി ആണ് ഈ തുക വിതരണം ചെയ്യുക. 2000 രൂപയുടെ 3 ഗഡുക്കളായി ഓരോ വർഷവും ഗുണഭോക്താക്കളായ കർഷകർക്ക് 6000 രൂപ വീതം ലഭിക്കും.
കർഷകരുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളിലേക്ക് സർക്കാർ നേരിട്ടാണ് തുക കൈമാറുക. പ്രധാനമന്ത്രി കിസാൻ സമ്മാന നിധി അഥവാ പിഎം കിസാൻ പദ്ധതി പ്രകാരം രണ്ടായിരം രൂപയുടെ ആദ്യഗഡു ലഭിക്കുന്നത് ഏപ്രിൽ ഒന്നു മുതൽ ജൂലൈ 31 വരെയുള്ള കാലയളവിൽ ആയിരിക്കും. രണ്ടാം ഗഡു ആഗസ്റ്റ് ഒന്നിനും നവംബർ 30 നും ഇടയിൽ വിതരണംചെയ്യും. ഡിസംബർ ഒന്നു മുതൽ മാർച്ച് 31 വരെയുള്ള കാലയളവിൽ ആയിരിക്കും മൂന്നാം ഗഡു വിതരണം ചെയ്യുന്നത്.
രാജ്യത്തെ 12 കോടിയിലേറെ കർഷകരാണ് പിഎം കിസാൻ സമ്മാൻ നിധി യോജനയുടെ പത്താം ഗഡുവിനായി കാത്തിരിക്കുന്നത്. ഡിസംബർ മാസം 15 ഓടുകൂടി പദ്ധതി ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് ഡിസംബർ മാർച്ച് ഗഡു തുക കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഇതുവരെ വന്നിട്ടില്ല.
ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം പി എം കിസാൻ സമ്മാൻ നിധി സ്കീമിൽ രജിസ്റ്റർ ചെയ്യുന്നതിനായി റേഷൻ കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്. അതായത് ഇനി ഗുണഭോക്താക്കൾ അവരുടെ റേഷൻ കാർഡ് നമ്പർ PM KISAN പോർട്ടലിൽ നൽകിയാൽ മാത്രമേ തുകയായ 2000 രൂപ ലഭിക്കുകയുള്ളൂ. പുതുതായി പദ്ധതിയിൽ ചേർന്ന ഗുണഭോക്താക്കൾക്കാണ് ഈ മാറ്റം ബാധകമാകുക. രജിസ്റ്റർ ചെയ്യുന്ന സമയത്ത് റേഷൻ കാർഡ് സോഫ്റ്റ് കോപ്പി ആക്കി അതായത് പിഡിഎഫ് ഫയൽ ആക്കി പോർട്ടലിൽ അപ്‌ലോഡ് ചെയ്യുകയാണ് വേണ്ടത്. റേഷൻ കാർഡ് നമ്പർ, ആധാർ കാർഡ് നമ്പർ,ബാങ്ക് പാസ് ബുക്ക് എന്നിവയാണ് പിഎം കിസാൻ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നതിന് ആവശ്യമായ രേഖകൾ.
അതാത് സംസ്ഥാനസർക്കാറും കേന്ദ്രഭരണപ്രദേശ ഭരണകർത്താക്കളും ആണ് അർഹരായ കർഷക കുടുംബങ്ങളെ കണ്ടെത്തുന്നത്. പണം അക്കൗണ്ടിൽ എത്തിയോ,ഇല്ലയോ തങ്ങളുടെ തുകയുടെ സ്റ്റാറ്റസ് എന്താണ് എന്നൊക്കെ കർഷകർക്ക് ഓൺലൈനായി തന്നെ പരിശോധിക്കുവാൻ സാധിക്കുന്നതാണ്. ഇതിനായി പിഎം കിസാൻ ഓൺലൈൻ പോർട്ടൽ വഴിയാണ് പരിശോധിക്കേണ്ടത്. അതുപോലെ ഇതിൻറെ മൊബൈൽ അപ്ലിക്കേഷൻ വഴി ആയിട്ടും pm-kisan ഗഡുക്കളുടെ സ്റ്റാറ്റസ് അറിയാൻ സാധിക്കും. www.pmkisan.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് ഹോം പേജിലെ ഫാർമേഴ്സ് കോർണറിൽ ചൊല്ലുക.
നിങ്ങളുടെ സംസ്ഥാനം, ജില്ല, ഉപജില്ല, ബ്ലോക്ക്, വില്ലേജ് എന്നീ വിവരങ്ങൾ തിരഞ്ഞെടുക്കുക. റിപ്പോർട്ട് ലഭിക്കുന്നതിനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക. സ്ക്രീനിൽ ദൃശ്യമാകുന്ന ബെനിഫിഷ്യറി ലിസ്റ്റ് സെലക്ട് ചെയ്യുക. നിങ്ങളുടെ പേര് പരിശോധിച്ച് കൺഫോം ചെയ്യുക. pm kisan യോജനയുടെ ഹോം പേജിലേക്ക് തിരികെ ചെല്ലുക. വീണ്ടും ബെനിഫിഷ്യറി സ്റ്റാറ്റസ് ബട്ടൺ തിരഞ്ഞെടുക്കുക. നിങ്ങളുടെ ആധാർ കാർഡ് വിവരങ്ങളോ മൊബൈൽ നമ്പറോ അക്കൗണ്ട് നമ്പറോ നൽകുക. ഗെറ്റ് ഡേറ്റ് ക്ലിക്ക് ചെയ്യുക. നിങ്ങളുടെ വിവരങ്ങൾ അപ്പോൾ സ്ക്രീനിൽ ലഭ്യമാക്കുന്നതാണ്.
പദ്ധതിയിൽ അംഗമായിട്ടുള്ള പലരുടെയും ഒരു പരാതിയാണ് ചില ഗഡുക്കൾ വന്നില്ല എന്നത്. നിങ്ങളുടെ ഗഡുകളുടെ സ്റ്റാറ്റസ് pm-kisan പോർട്ടലിലൂടെ തന്നെ അറിയുവാൻ കഴിയും. അധികം വൈകാതെ തന്നെ ഗഡു തുക 2000 രൂപയിൽ നിന്നും 4000 രൂപ ആയി ഉയർത്തുമെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്. എന്നാൽ ഈ കാര്യത്തിൽ മോദി സർക്കാർ അന്തിമ തീരുമാനമെടുത്തിട്ടില്ല. എങ്കിലും പിഎം കിസാൻ ഉപഭോക്താക്കൾക്ക് ഡിസംബർ മാസത്തെ ഗഡുവായി 4000 രൂപ എത്തുന്നതാണ്. ഈ ഒക്ടോബർ 1 ന് മുൻപായി റജിസ്റ്റർ ചെയ്യുന്ന കർഷകർക്കാണ് ഡിസംബർ മാസത്തിൽ 4000 രൂപ കയ്യിൽ ലഭിക്കുന്നത്. നിങ്ങളുടെ അപേക്ഷ സ്വീകരിക്കൽ പെട്ടാൽ നവംബർ മാസത്തിൽ 2000 രൂപ ലഭിക്കും. അതിനുശേഷം ഡിസംബറിലും 2000 രൂപ ലഭിക്കും.
പിഎം കിസാൻ നിധി യുടെ അപേക്ഷാ ഫോം പൂരിപ്പിക്കുന്ന സമയത്ത് പിഴവുകൾ വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അപേക്ഷാ ഫോമിലെ പേരും, അക്കൗണ്ടിലെ പേരും വ്യത്യസ്തമാണെങ്കിൽ നിങ്ങൾക്ക് പണം ലഭിക്കാതെ വരും. ഇതിനുപുറമേ ബാങ്കിന്റെ ഐ എഫ് എസ് സി കോഡ് പൂരിപ്പിച്ചതിലോ നൽകിയിരിക്കുന്ന ബാങ്ക് അക്കൗണ്ട് നമ്പറിലോ പ്രദേശത്തിൻറെ പേരിലോ വ്യത്യാസം വന്നാലും തുക ക്രെഡിറ്റ് ആകില്ല. സ്വന്തമായി രണ്ട് ഏക്കറിൽ കുറയാത്ത കൃഷിഭൂമിയുള്ള ചെറുകിട നാമമാത്ര കർഷകർക്ക് ആണ് ഈ പദ്ധതി പ്രകാരം വാർഷിക സബ്സിഡി അനുവദിക്കുന്നത്.