ഗർഭിണികളായ സ്ത്രീകൾക്ക് 5000 രൂപ വീതം ഒറ്റത്തവണ കേന്ദ്ര സഹായം, മാതൃ വന്ദന യോജന

സ്ത്രീകൾക്ക് കേന്ദ്ര സർക്കാരിൻറെ ഏറ്റവും വലിയ സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവിൽ എല്ലാ വർഷങ്ങളിലും ഇതുപോലുള്ള നിരവധി ആയിട്ടുള്ള അപേക്ഷകളാണ് ഇതിനുവേണ്ടി വിളിക്കാറുള്ളത്. നമ്മുടെ വീടിനടുത്തുള്ള അംഗനവാടികളിൽ അപേക്ഷകൾ നൽകിയാൽ മതിയാകും. ബാങ്ക് അക്കൗണ്ടിലേക്ക് തുക എത്തിച്ചേരുന്നതാണ്. റേഷൻ കാർഡ് വ്യത്യാസമില്ലാതെ അതായത് എവൈ, ബിപിഎൽ, എപിഎൽ എന്ന വ്യത്യാസമില്ലാതെയാണ് ഇതിൻറെ ആനുകൂല്യം നൽകുന്നത്. “മാതൃ വന്ദന യോജന” എന്നാണ് ഈ പദ്ധതിയുടെ പേര്. സ്ത്രീകളെ കൈപിടിച്ചുയർത്തുന്ന തിൻറെ ഭാഗമായി കേന്ദ്ര സർക്കാരിൻറെ ഏറ്റവും പുതിയ പദ്ധതിയാണിത്. 

ഗർഭിണികളിൽ പോഷകാഹാര കുറവ് ഉണ്ടെങ്കിൽ അത് പരിഹരിക്കുന്നതിനും കൂടാതെ ഏറ്റവും വലിയ അനുകൂല്യ മായിട്ടാണ് 5000 രൂപ വീതം ഈ പദ്ധതിയിൽ കൂടി നൽകുന്നത്. റേഷൻകാർഡ് വ്യത്യാസമില്ലാതെ ഒറ്റ തവണ ധനസഹായമായി ഇത് നൽകുമ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കാത്തത്. കാരണം അവർക്ക് മറ്റനേകം ആനുകൂല്യങ്ങൾ ഇപ്പോൾ തന്നെ ലഭിക്കുന്നുണ്ട്.

സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം അവരുടെ പ്രസവാനന്തര ശുശ്രൂഷകൾക്ക് വേണ്ടി കൂടുതൽ ലീവുകൾ അനുവദിക്കപ്പെടുന്നില്ല. ഗർഭിണിയായിരിക്കുന്ന അവസ്ഥയിൽ പോലും നിരവധി തൊഴിൽ മേഖലയിൽ പങ്കെടുക്കേണ്ട സാഹചര്യമുണ്ട്. അതോടൊപ്പം ലീവ് അനുവദിക്കുന്ന കാര്യങ്ങളിലെ ബുദ്ധിമുട്ടുകൾ, കുടുംബ പ്രാരബ്ധങ്ങൾ, പലരീതിയിൽ ജോലിക്ക് പോകാൻ നിർബന്ധിക്കുന്ന സാഹചര്യവുമുണ്ട്. ഇത്തരം സാഹചര്യങ്ങളിലാണ് പ്രസവാനന്തരം ഏറ്റവും വലിയ ധനസഹായമായി മാതൃവന്ദന യോജന 5000 രൂപയുടെ ധനസഹായം ഗർഭിണികൾക്ക് നൽകുന്നതിനുവേണ്ടി തീരുമാനമായത്.

മുൻപുതന്നെ ഈ പദ്ധതി നിലവിലുണ്ടായിരുന്നു. വളരെ വൈകാതെ തന്നെ ഈ 5000 രൂപയിൽ നിന്ന് 10,000 രൂപയായി ധനസഹായം ഉയർത്തുമെന്നാണ് കേന്ദ്ര സർക്കാരിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ. നിലവിൽ പരമാവധി 5000 രൂപയാണ്. കൂടിയാൽ ഇത് 6000 രൂപ വരെ മാത്രമേ ലഭിക്കുകയുള്ളൂ. ജനനി സുരക്ഷാ യോജന എന്ന പദ്ധതി കൂടി ഇതിലേക്ക് ലയിപ്പിച്ച് ആണ് 6000 രൂപ വരെ പരമാവധി കൊടുക്കുന്നത്. എന്നാൽ നമ്മുടെ സംസ്ഥാനത്ത് അയ്യായിരം രൂപ വരെ ഉറപ്പായ സഹായമാണ്. റേഷൻ കാർഡ് ഏതുമായിക്കൊള്ളട്ടെ, അടുത്തുള്ള അംഗനവാടികളിൽ നിലവിൽ നമ്മൾ ഗർഭിണിയാണ് എന്ന് സ്ഥിരീകരിച്ചു കഴിഞ്ഞാൽ ബന്ധപ്പെട്ട അപേക്ഷകൾ ആദ്യഘട്ടത്തിൽ തന്നെ നൽകുന്നതിനുവേണ്ടി സാധിക്കും.

ഇത്തരത്തിൽ ഗർഭ സ്വീകരണവും ഫോം ഫിൽ ചെയ്തു കഴിയുമ്പോൾ തന്നെ 1000 രൂപയുടെ സഹായം ആദ്യഘട്ടത്തിൽ ലഭിക്കുകയും പിന്നീട് ആറു മാസങ്ങൾക്കുശേഷം ബന്ധപ്പെട്ട സ്കാനിങ്ങും അതിൻറെ റിപ്പോർട്ടുകളും കൂടി അറ്റാച്ച് ചെയ്ത് രണ്ടാമത്തെ ഫോം കൂടി സമർപ്പിച്ചു കഴിഞ്ഞാൽ അടുത്ത ഘട്ടമായ രണ്ടാമത്തെ ഗഡു ലഭിക്കുന്നു. 2000 രൂപയാണ് ലഭിക്കുന്നത്. അടുത്ത ഗഡു ലഭിക്കുന്നത് പ്രസവശേഷം ആണ്. നിലവിൽ കുഞ്ഞിന്റെ വാക്സിനേഷൻ രേഖകൾ, ജനനം രജിസ്റ്റർ ചെയ്ത രേഖകൾ എന്നിവ കൂടി സമർപ്പിച്ചാൽ അടുത്തഘട്ടത്തിൽ  അടുത്ത ഗഡു ലഭിക്കുന്നു.

ഈ രേഖകൾ എല്ലാം സമർപ്പിച്ചാൽ തുക ലഭിക്കുന്നത് ഒറ്റത്തവണ ആയിട്ടാണ്. അമ്മയുടെ ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ്, വിവാഹ സർട്ടിഫിക്കറ്റ്, ഫോൺ നമ്പർ, സ്കാനിംഗ് റിപ്പോർട്ടുകൾ തുടങ്ങിയവ സമർപ്പിച്ചാൽ തുക പാസ് ആകുന്നതാണ്. അടുത്തുള്ള അംഗനവാടികളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും രജിസ്റ്റർ ചെയ്താൽ മതിയാകും. ഗർഭിണികളെ സംബന്ധിച്ചിടത്തോളം അവർക്ക് ഏറ്റവും നല്ല ഒരു ആനുകൂല്യം ആണ് ഇപ്പോൾ വന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ അർഹരായവർ ഈ തുക നേടിയെടുക്കാൻ ശ്രമിക്കുക.

Similar Posts