SBI അക്കൗണ്ട് ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കുക, നിങ്ങളുടെ പണം മുഴുവനും നഷ്ടമായേക്കാം ഏറ്റവും പുതിയ അറിയിപ്പ്
എസ് ബി ഐ ബാങ്ക് അക്കൗണ്ട് ഉള്ളവരുടെ ശ്രദ്ധയിലേക്ക് ആയി വളരെ പ്രധാനപ്പെട്ട ഒരു ഇൻഫർമേഷൻ ആണ് ഇപ്പോൾ എത്തിയിരിക്കുന്നത്. നിരവധി ഓൺലൈൻ തട്ടിപ്പുകളും മറ്റുമാണ് ഇപ്പോൾ ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്നത്. അത്തരത്തിൽ ഇപ്പോൾ വർദ്ധിച്ചു വരുന്ന ഒരു തട്ടിപ്പ് രീതിയെ കുറിച്ചാണ് താഴെ പറയാൻ പോകുന്നത്.
എസ് ബി ഐ ബാങ്ക് അക്കൗണ്ട് ഉടമകളുടെ ഫോണുകളിലേക്ക് ഒരു ഗിഫ്റ്റ് കാർഡ് ലഭിച്ചിട്ടുണ്ട് എന്ന നിലയിലാണ് മെസ്സേജുകൾ വരുന്നത്. ഇത്തരത്തിൽ വരുന്ന മെസ്സേജുകളിൽ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് പോവുകയും അക്കൗണ്ടിലെ പണം മുഴുവൻ നഷ്ടമാകുകയും ആണ് ചെയ്യുന്നത്.
പ്രത്യേകിച്ച് ബാങ്ക് അക്കൗണ്ട് ഉടമകളായ സ്ത്രീകൾക്കാണ് ഇത്തരത്തിലുള്ള മെസ്സേജുകൾ കൂടുതലായും വരുന്നത്. അതുകൊണ്ടുതന്നെ ഫോണിലേക്ക് വരുന്ന മെസ്സേജുകൾ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യാൻ എല്ലാവരും ശ്രമിക്കുക. അല്ലാത്തപക്ഷം അക്കൗണ്ട് കാലിയായേക്കാം. KYC കംപ്ലീറ്റ് ചെയ്യാൻ ആയിട്ടുള്ള രീതിയിലാണ് മെസ്സേജുകളും കോളുകളും നിരവധി ആളുകൾക്ക് വരാറുള്ളത്.
ബാങ്കുകളിൽനിന്ന് ഉദ്യോഗസ്ഥർ വിളിക്കുന്നതുപോലെ കെ വൈ സി ചോദിച്ച് അറിയാൻ വേണ്ടി വിളിക്കുന്ന തട്ടിപ്പ് സംഘങ്ങളും ഇപ്പോൾ നിലവിലുണ്ട്. ഇത്തരത്തിലുള്ള ആളുകളോട് നിങ്ങളുടെ പേഴ്സണൽ വിവരങ്ങളോ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഷെയർ ചെയ്യാതിരിക്കുക. KYC കംപ്ലീറ്റ് ചെയ്യാൻ പറഞ്ഞ് ബാങ്ക് ഉദ്യോഗസ്ഥർ ഒരിക്കലും ഉപഭോക്താക്കളെ വിളിക്കുന്ന രീതി നിലവിലില്ല എന്ന കാര്യം എല്ലാവരും മനസ്സിലാക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിൽ വരുന്ന മെസ്സേജുകൾ വിശ്വസിച്ചു തട്ടിപ്പിന് ഇരയാകാതിരിക്കാൻ എല്ലാവരും ജാഗ്രതയോടെ ഇരിക്കുക.