SBI ബാങ്ക് അക്കൗണ്ട് ഉള്ളവർ അറിയേണ്ട വിവരങ്ങൾ, ബാങ്ക് ശാഖ സന്ദർശിക്കാതെ തന്നെ ടു വീലർ വായ്പ
എസ് ബി ഐ ബാങ്ക് അക്കൗണ്ട് ഉള്ളവർ അറിഞ്ഞിരിക്കേണ്ട നാല് പ്രധാന കാര്യങ്ങളാണ് താഴെ പറയുന്നത്. ഇനിമുതൽ യോഗ്യരായ എസ്ബിഐ ഉപഭോക്താക്കൾക്ക് ബാങ്ക് ശാഖ സന്ദർശിക്കാതെ തന്നെ യോനോ ആപ്പ് വഴി ഡിജിറ്റൽ ടൂ വീലർ ലോൺ ലഭിക്കുന്നതാണ്. പ്രതിവർഷം 10.5 ശതമാനം എന്ന പലിശ നിരക്കിൽ പരമാവധി നാല് വർഷത്തേക്ക് മൂന്നു ലക്ഷം രൂപ വരെയുള്ള ടൂവീലർ വായ്പക്ക് ഉപഭോക്താക്കൾക്ക് ഇപ്പോൾ അപേക്ഷിക്കാം.
“SBI ഈസി റൈഡ്” എന്ന പേരിൽ എസ് ബി ഐ യോനോ ആപ്പിലൂടെ ആണ് ഈ പ്രീ അപ്രൂവ്ഡ് ടൂവീലർ സ്കീം അവതരിപ്പിച്ചിരിക്കുന്നത്. ഇരുപതിനായിരം രൂപയാണ് ഏറ്റവും കുറഞ്ഞ വായ്പാ തുക. ഡീലറുടെ അക്കൗണ്ടിലേക്ക് നേരിട്ടാണ് വായ്പാ തുക വിതരണം ചെയ്യുക. ഈ സ്കീമിന് കീഴിൽ വാഹനത്തിൻറെ ഓൺറോഡ് വിലയുടെ 85 ശതമാനം വരെ വായ്പ ലഭിക്കും. ഉപഭോക്താക്കളെ അവരുടെ ഇഷ്ട ഇരു ചക്ര വാഹനം വാങ്ങുവാൻ ഈ പുതിയ ഡിജിറ്റൽ ലോൺ ഓഫർ സഹായിക്കുമെന്നാണ് എസ് ബി ഐ ചെയർമാൻ പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് അറിയിച്ചത്.
എസ്ബിഐയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ഷോപ്പിംഗ് കൾക്ക് ഡിസംബർ മുതൽ പ്രോസസിങ് ചാർജ് ഈടാക്കുന്നതാണ്. എസ്ബിഐയുടെ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾ ഇനിമുതൽ ജി എസ് ടി ക്ക് ഒപ്പം 99 രൂപ പ്രോസസിങ് ചാർജ് കൂടി നൽകണമെന്ന് എസ് ബി ഐ കാർഡ് ആൻഡ് പെയ്മെൻറ് സർവീസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് അറിയിച്ചിരിക്കുന്നത്. ജനുവരി ആദ്യം മുതൽ ATM ട്രാൻസാക്ഷൻ ഉള്ള ചാർജുകളും കൂടുന്നു എന്നുള്ളതാണ്.
സൗജന്യമായി എടിഎം ഉപയോഗിക്കുന്നതിനുള്ള പരിധി കഴിഞ്ഞുള്ള ട്രാൻസാക്ഷനുകൾ ക്ക് ഈടാക്കുന്ന ചാർജിനാണ് വർദ്ധനവ് വരുന്നത്. ഇത്തരത്തിൽ പരിധി കഴിഞ്ഞു ഈടാക്കുന്ന ചാർജ് കൂട്ടുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകൾക്ക് അനുമതി നൽകിയിരുന്നു. റിപ്പോർട്ടുകൾ പ്രകാരം ജനുവരി ആദ്യവാരം ചാർജ് 21 രൂപയായി വർധിപ്പിക്കും. വർഷങ്ങൾക്കുശേഷമാണ് ഇത്തരത്തിൽ ആർ ബി ഐ ബാങ്കുകൾക്ക്ചാ ർജ് വർധനവിന് അനുമതി നൽകുന്നത്.
എടിഎമ്മിന്റെ ചിലവുകളിൽ ഉണ്ടായ വർധനവും കൂടാതെ മറ്റു നഷ്ട പരിഹാരങ്ങളും കണക്കിലെടുത്താണ് ഇത്തരത്തിൽ ചാർജ് വർധിപ്പിക്കുന്നത്. പാൻ കാർഡും ആധാറും വീണ്ടും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാൻ ഉപഭോക്താക്കളോട് എസ് ബി ഐ നിർദ്ദേശിച്ചിരിക്കുകയാണ്. ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെടാതിരിക്കുവാൻ ഇത് അത്യാവശ്യമാണെന്ന് എസ്ബി ഐ ട്വീറ്റ് ചെയ്തിട്ടുണ്ട്.
പലതവണ നീട്ടി വെച്ച ഈ നടപടി കഴിഞ്ഞ സെപ്റ്റംബറിലാണ് അവസാന തീയതി 2022 മാർച്ച് 31 ലേക്ക് മാറ്റിയത്. പാനും ആധാറും ബന്ധിപ്പിക്കാതെ സാമ്പത്തിക ഇടപാടുകൾ നടത്തുവാൻ അനുവദിക്കില്ല എന്ന മുന്നറിയിപ്പ് കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ട്. നിങ്ങളുടെ പാൻ കാർഡും ആധാർ കാർഡും എസ്എംഎസ് വഴിയോ ആദായനികുതി വകുപ്പിലെ വെബ്സൈറ്റ് വഴിയോ എളുപ്പത്തിൽ നിങ്ങൾക്ക് ബന്ധിപ്പിക്കാവുന്നതാണ്.
എസ്എംഎസ് വഴി ബന്ധിപ്പിക്കുന്നതിന് ആയി UIDPAN സ്പേസ് 12 ഡിജിറ്റ് ആധാർനമ്പർ സ്പേസ് 10 ഡിജിറ്റ് പാൻനമ്പർ എന്ന് ടൈപ്പ് ചെയ്തു 5 6 7 6 7 8 അല്ലെങ്കിൽ 5 6 1 6 1 എന്ന നമ്പറിലേക്ക് അയക്കാം. വെബ്സൈറ്റ് വഴി പാനും ആധാറും ബന്ധിപ്പിക്കുന്നതിനായി incometaxindiaefiling. gov. in എന്ന വെബ്സൈറ്റിൽ പോയി അവർ സർവീസസ് എന്നതിൽ ക്ലിക്ക് ചെയ്ത് ലിങ്ക് ആധാർ എന്നത് കൊടുക്കുക. അടുത്തതായി ചോദിക്കുന്ന വിവരങ്ങൾ മൊബൈൽ നമ്പർ അടക്കം കൊടുത്ത ശേഷം സബ്മിറ്റ് ബട്ടൺ കൊടുത്താൽ മതി.