ഭൂമി വാങ്ങിക്കുമ്പോൾ ഈ കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം, ആവശ്യമുള്ള രേഖകൾ ഇവയാണ്
ഭൂമി വാങ്ങിക്കുമ്പോൾ എന്തൊക്കെ രേഖകൾ പരിശോധിക്കണം? എന്തുകൊണ്ടാണ് ഇത്തരം രേഖകൾ പരിശോധിക്കേണ്ടത്.ഭൂമി വാങ്ങിക്കുമ്പോൾ ആദ്യം പരിശോധിക്കേണ്ടത് വാങ്ങിക്കാൻ ഉദ്ദേശിക്കുന്ന ഭൂമിയുടെ ആധാരവും, മുൻ ആധാരങ്ങളും ആണ്.
ഒന്നാം കക്ഷിയായ വിൽക്കുന്ന ആളിന്റെ ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അതങ്ങിയിരിക്കുന്നതാണ് ആധാരം.ഒന്നാം കക്ഷി വാങ്ങിച്ച ഭൂമിയാണ് വിൽക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ, നേരത്തെ ഭൂമിയുടെ ഉടമസ്ഥനായ ആളുടേത് ഉൾപ്പെടെ മുൻ വിൽക്കൽ വാങ്ങലുകൾ ഉൾപ്പെടെ, ഇനി ജന്മ ഭൂമിയാണെങ്കിൽ അതിന്റെ വിശദാമശങ്ങൾ അടങ്ങിയ ആവശ്യമായ എല്ലാ രജിസ്ട്രെഷൻ രേഖകളും അതങ്ങുന്നതാണ് ഒന്നാം കക്ഷിയുടെ രേഖ (ആധാരം )
ഒന്നാം കക്ഷിയുടെ രേഖ പരിശോധിച്ച് ഉറപ്പിച്ച ശേഷം എഴുതി തയ്യാറാക്കിയ രണ്ടാം കക്ഷിയുടെ പേരിൽ ആവശ്യമായ സ്റ്റാമ്പ് ഡ്യൂട്ടിയും, രെജിസ്ട്രേഷൻ ഫീസും അടച്ച് രജിസ്റ്റർ ചെയ്യുന്ന പുതിയ രേഖയാണ് വിലയ്ക്ക് വാങ്ങിയ ആളുടെ പുതിയ രേഖ. ഇത് കൂടാതെ മുൻ ആധാരങ്ങളുടെ രജിസ്ട്രാർ സാക്ഷ്യപ്പെടുത്തിയ പകർപ്പും പിന്നീട് അങ്ങോട്ട് ആവശ്യമായി വരും. ഇനി വസ്തു വാങ്ങിക്കുമ്പോൾ, സർവ്വേ നമ്പർ, രെജിസ്ട്രേഷൻ നമ്പർ, ബ്ലോക്ക് നമ്പർ ഇതിലെന്തെങ്കിലും നമ്പർ തെറ്റായി പോയിട്ടുണ്ടോ എന്നാണ് ആദ്യം പരിശോധിക്കേണ്ടത്.
കൃത്യമായി പേര്,(ഒഫീഷ്യൽ നെയിം )തുടങ്ങി തെറ്റ് വരാനുള്ള കാര്യങ്ങൾ നിരവധിയാണ്. എന്നാൽ തെറ്റുതിരുത്താനുള്ളതേ ഉള്ളൂ.ഇത് വിൽക്കുന്ന ആൾ തന്നെ ചെയ്യേണ്ടതാണ്. മുകളിൽ പറഞ്ഞകാര്യങ്ങളിൽ ഉള്ള ആവശ്യമായ തിരുത്തലുകൾ വരുത്തിയതിന് ശേഷം മാത്രമേ വാങ്ങിക്കാൻ ഉദ്ദേശിക്കുന്ന ആളുകൾ സ്ഥലം രജിസ്റ്റർ ചെയ്യുന്നത്മായി ബന്ധപ്പെട്ട് മുന്നോട്ട് പോവാൻ പാടുള്ളു.
ചില സാഹചര്യങ്ങളിൽ സപ്പോർട്ടിങ് ഡോക്യൂമെന്റസ് ആയി മരണസർട്ടിഫിക്കറ്റ്, ലീഗൽ ഹയർ ഷിപ്പ് സർട്ടിഫിക്കറ്റ്, ഒസ്യത്ത് തുടങ്ങിയ രേഖകൾ ഒക്കെ ആവശ്യമായിവരും.പവർ ഓഫ് അറ്റോണി, ഗസറ്റ് വിജ്ഞാപനം, ഗഹാൻ, തുടങ്ങി മറ്റു ചില രേഖകളും കൂടെ ഭൂമിയുടെ അവകാശി മരണപ്പെട്ടാൽ അനന്തരാവകാശികൾക്ക് ഇത് വിൽക്കുന്നതിന് ആവശ്യമായിവരും. ഇത്തരത്തിൽ ഭൂമി വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചുള്ള വിശദമായ വീഡിയോ ലിങ്ക് താഴെ കൊടുക്കുന്നു. കാണുക